ഒരു കഥ.....
Sunday, July 10, 2011
നിധി കാക്കുന്ന ഭുതങ്ങള്‍ ............
ഒരു കഥ.....
Sunday, June 26, 2011
പെട്രോളിന്റെ വില കൂടുതലൊ ?
വാര്‍ത്ത.........
ന്യൂദല്‍ഹി: അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. സാധാരണക്കാരന്റെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ലെന്ന് പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
പെട്രോളിയം ഉല്പന്നങ്ങളായ ഡീസലീന്റെയും പാചക വാതകത്തിന്റെയും മണെണ്ണയുടെയും വിലകൂട്ടിയത് സാധരണക്കാരന്റെ ജീവിതത്തെ സാരമായി തന്നെ ബാധിക്കും.അല്പം മുന്‍പ് മാത്രമാണ് പെട്രോളിന്റെ വില കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്.
അങ്ങിനെ പെട്രോളിയം ഉല്പന്നങ്ങള്‍ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും പെട്രോളിയത്തിന്റെ ചരിത്രം രസകരമാണ് കേട്ടോ......
ആദ്യകാലങ്ങളില്‍ ഇതൊരു അനാവശ്യ വസ്തുവായിരുന്നു.പാറയുടെ വിടവിലൂടെ('പെട്രൊ'എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍ പാറ എന്നാണര്‍ത്ഥം'ഓലിയം'എന്നാല്‍ എണ്ണ എന്നും) ഒഴുകി വരുന്ന കറുത്തു കുറുകിയ ഈ ദ്രാവകം കാരണം അമേരിക്കയില്‍ കര്‍ഷകര്‍ ക്യഷിയിടങ്ങള്‍ ഉപേക്ഷിക്കുക പതിവായിരുന്നു.(അമേരിക്കക്കാര്‍ ദേഹത്ത് തേയ്ക്കാനുള്ള എണ്ണയായി ഇത് ഉപയോഗിച്ചിരുന്നുവെത്രേ) .അല്പം കൂടി കഴിഞ്ഞപ്പോഴാണ്ആരോ ഈ എണ്ണയുപയോഗിച്ച് വിളക്ക് കത്തിക്കാമെന്ന് കണ്ടു പിടിച്ചത് അതൊടുകൂടി പാറയിലെ ഈ പാഴ് ദ്രാവകം അല്പം വാണിജ്യ സാദ്ധ്യതനേടി.പിന്നെ പെട്രോളിയം ശുദ്ധികരിച്ച് മണ്ണെണ്ണ ഉണ്ടാക്കമെന്ന് അബ്രഹാം ഗെസ്നര്‍(കാനഡ) കണ്ടുപിടിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ എണ്ണ കുഴിച്ചെടുത്തുപയോഗിക്കാമെന്ന് കണ്ടു പിടിച്ചത്. പെന്‍സില്‍ വാനിയയില്‍ എഴുപത് അടി താഴ്ച്ചയുള്ള എണ്ണകിണര്‍ കുഴിച്ചു കൊണ്ട് ഈരംഗത്തെക്ക് ആദ്യമായി കടന്നു വന്നത് അമേരിക്കകാരനായ എഡിന്‍ഡ്രേക്കാണ് (1859).അന്ന് ഈ ഡ്രേക്കില്‍ നിന്ന് കിട്ടിയിരുന്നത് 25 ലിറ്റര്‍ എണ്ണയായിരുന്നു.എന്നാല്‍ ഇപ്പോള്‍ ലോകത്ത് വര്‍ഷം തോറും ഏതാണ്ട് 2700 കോടി ബാരല്‍ എണ്ണയാണത്രേ കുഴിച്ചെടുക്കുന്നത് (ഒരു ബാരല്‍ 159 ലിറ്റര്‍. വര്‍ഷം 4,29,300 കോടി ലിറ്റര്‍) പെട്രോള്‍,ഡീസല്‍,മണ്ണെണ്ണ, നാഫ്ത,വാസ് ലൈന്‍,പാരഫിന്‍ മെഴുക് തുടങ്ങി മനുഷ്യനു പ്രയോജനപ്രദമാകുന്ന കുറെയെറെ രാസവസ്തുക്കള്‍ (ഇവയെ പൊതുവെ'ഹൈഡ്രോ കാര്‍ബണുകള്‍'എന്നു വിളിക്കുന്നു) ഇതിലുണ്ട്.പെട്രോളിയം പ്രത്യേക രീതിയില്‍ ചുടാക്കിയാണ് ഇവ വേര്‍തിരിച്ചെടുക്കുന്നത്.ഹൈഡ്രോ കാര്‍ബണുകള്‍ ഓരോന്നും പെട്രോളിയത്തില്‍ നിന്ന് വേര്‍ പിരിയുന്നത് ഓരോ താപ നിലയിലാണ്.ആദ്യം വരുന്നത് വാതകങ്ങളാണ് പിന്നെ പെട്രോളും, മണ്ണെണ്ണയും ഒടുവില്‍ ടാറും മെഴുകുപോലുള്ള ഖര വസ്തുക്കളും.ഇങ്ങിനെ പല രീതിയില്‍ ചൂടാക്കി ഘട്ടം ഘട്ടമായി പല ഘടകങ്ങളെയും വേര്‍ തിരിച്ചെടുക്കുന്ന രീതിയെ ആശിംകസ്വേദനം( fractional distillation)എന്നു പറയുന്നു.
ബസ്സും കാറുമൊന്നുമില്ലാത്ത കാലത്തും മനുഷ്യന്‍ പെട്രോളിയം ഉപയോഗിച്ചിരുന്നുവത്രെ!കപ്പലു
ബൈബിളിലെ പെട്രോളിയം......
പ്രളയത്തില്‍ നിന്ന് രക്ഷപെടാനായി നോഹ നിര്‍മിച്ച പെട്ടകത്തിന്റെ സുഷിരങ്ങള്‍ അടക്കാനായി ഉപയോഗിച്ചത് ടാറു പോലെയുള്ള ശുദ്ധികരിക്കാത്ത പെട്രോളിയമായിരുന്നത്രേ.
പെട്രോളിയം എങ്ങിനെ...........
ഉത്തരങ്ങള്‍ പലതാണെങ്കിലും പരക്കെ അംഗികരിക്കപെട്ട നിഗമനങ്ങള്‍ ഇങ്ങിനെ......
മണ്ണടിഞ്ഞ ജീവജാലങ്ങളുടെ ഫോസിലില്‍ നിന്നാണ് പെട്രോളിയം ഉണ്ടായത്(അതുകൊണ്ട് ഫോസില്‍ ഇന്ധനമെന്നും ഇതിനു് വിളിപേരുണ്ട്) പ്ലവകങ്ങള്‍ എന്നു വിളിക്കുന്നസമുദ്രജിവികളാണത്രെ പെട്രോളിയത്തിന്റെ ഉറവിടമെന്നു് ഒരു കൂട്ടര്‍ പറയുന്നു.(ഭൂമിയുടെ ആദ്യകാലത്ത് സമുദ്ര ജലത്തില്‍ പൊങ്ങിത്താണു ജീവിച്ചിരുന്ന ജീവികളെയാണ് പ്ലവകങ്ങള്‍ എന്നു പറയുന്നത്)ധാരാളം ജീവ വായു ലഭിക്കുന്ന സമുദ്രജലത്തിന്റെ മേല്‍തട്ടിലാണിവയുടെ താമസം.ജലത്തിലെ പായലിലൊക്കെയാണിവ വളരുന്നത്.കടലിലെയ്ക്ക് ഒഴുകിയെത്തുന്ന മണ്ണും ചരലുമൊക്കെ കാലക്രമേണ ഈ പ്ലവകങ്ങളെ പൊതിയുന്നു.ഇപ്പോള്‍ സംഭവിക്കുന്നത് അവ ഉപരി തലത്തില്‍ നിന്ന് സമുദ്രത്തിന്റെ അടിതട്ടിലേയ്ക്ക് താഴും.അടിതട്ടിലെ ഉയര്‍ന്ന ചൂടും മര്‍ദ്ദവുമെല്ലം ഇവയെ പലതരം രാസ,ഭൗതിക,ജൈവമാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നു.ലക്ഷകണക്കിനു വര്‍ഷങ്ങളുടെ അതിസങ്കിര്‍ണമായ രാസപ്രക്രിയയിലൂടെ ഈ പ്ലവകങ്ങളെ(ഓക്സിജനില്ലാത്ത സാഹചര്യത്തില്‍) പെട്രോളീയമാക്കി മാറ്റിയത്രെ!
ഇതിനെ ചോദ്യം ചെയ്യുന്നവരുടെ ചോദ്യം........
ഇതിനുമാത്രം പ്ലവകങ്ങള്‍ അക്കാലത്തുണ്ടായിരുന്നൊ?ഉന്നത മര്‍ദ്ദത്തിലും ചൂടിലും പെടുന്ന ധാതുക്കളില്‍ നിന്നാണ് പെട്രോളിയം ഉണ്ടായതെന്നു കൂടി ഇവര്‍ വാദിക്കുന്നു.(കാല്‍സ്യം കാര്‍ബണേറ്റ്,ഇരുമ്പ്,വെള്ളം ഇവ മൂന്നും ചേര്‍ത്ത് 1500 ഡിഗ്രി സെല്‍ഷ്യസ് ചൂടും അന്തരീക്ഷ മര്‍ദ്ദത്തിന്റെ 50,000 ഇരട്ടി മര്‍ദ്ദവും നല്‍കി ഇവര്‍ സാക്ഷാല്‍ പെട്രോള്‍ നിര്‍മ്മിച്ചു.)
ഇന്ത്യയിലെ എണ്ണ.........
അസമിലെ ഡിഗ് ബോഇയില്‍ 1859-ല്‍ ബ്രിട്ടിഷുകാരാണ് ഇന്ത്യയിലെ ആദ്യ എണ്ണകിണര്‍ കുഴിച്ചത്.ഇന്ത്യയുടെ മണ്ണിലും തീരക്കടലിലും എണ്ണ കണ്ടെത്താനും തിട്ടപെടുത്തുവാനും1956-ല്‍ എണ്ണ പ്രകൃതിവാതക കമ്മിഷന്‍ രൂപികരിച്ചു.ഇന്ത്യ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലും പെട്രോളിയം നിക്ഷേപമുണ്ട്. 1961ല്‍ അഞ്ചുലക്ഷം ടണ്‍ മാത്രമായിരുന്നു ഇന്ത്യയിലെ ഉല്പാദനമെങ്കില്‍ 1971ല്‍ പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയതോടെ ഇത് 72 ലക്ഷം ടണ്ണായി ഉയര്‍ന്നു.1984-85-ല്‍ ഇത് മുന്നു കോടിയായി ഉയര്‍ന്നു.(അടുത്ത കാലത്ത് കൊടുങ്ങല്ലുരിനടുത്ത് കടലില്‍ എണ്ണ നിക്ഷേപം കണ്ടെത്താനൊരു ശ്രമം നടത്തിയിരുന്നു)
ലോകത്തിലെ എണ്ണ......
ഒന്നാമന്‍ സൗദി അറേബ്യ പിന്നെ അമേരിക്ക മുന്നാമത് റഷ്യ. ലോകത്തിലിന്ന് ഏറ്റവും കൂടുതല്‍ പെട്രോളിന്റെ ആവിശ്യക്കാര്‍ അമേരിക്കയാണ്(അധിനിവേശ രാഷ്ടിയത്തെയും ആവിശ്യങ്ങളെയും വിളക്കി ചേര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?)
പെട്രോള്‍ എന്നുവരെ........
മുപ്പതിനായിരം കോടി മുതല്‍ ഒന്നര ലക്ഷം കോടി ബാരല്‍ വരെ പെട്രോളിയം ഇനിയും ഭൂമിക്കടിയിലുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പറയുന്നു.എങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതിയൊടെ ഭുമിക്കടിയിലെ പെട്രോളിയം തീരുമെന്നൊരു മുന്നറിയിപ്പും അവര്‍ തരുന്നുണ്ട്.(ഭൂമിക്കടിയിലെ പെട്രോളിയത്തിന്റെ മുഴുവന്‍ നിക്ഷേപവും പുറത്തെടുക്കാന്‍ കഴിയില്ലത്രേ) അപ്പോള്‍ നിശ്ചലമാകുക വാഹനങ്ങള്‍ മാത്രമല്ല വാഹനമില്ലാത്തവന്‍ വരെ ഉപയൊഗിക്കുന്ന നൈലോണ്‍,പോളിയെസ്റ്റര്‍ തുടങ്ങിയ കൃത്രിമ നാരു കൊണ്ടുള്ള വസ്ത്രങ്ങള്‍, വസ്ത്രം വെളുപ്പിക്കുന്ന ഡിറ്റര്‍ജന്റ്,പ്ലാസ്റ്റിക്ക് ഉപകരണങ്ങള്‍,പ്രധാന രാസവളമായ യൂറിയ,പാചക വാതകം തുടങ്ങിയയെല്ലാം പെട്രോളിയത്തില്‍ നിന്നാണ് കിട്ടുന്നത്.അതെ നമ്മുടെ ജീവിതത്തിലേയ്ക്ക് പ്രത്യക്ഷമായും പരൊക്ഷമായും ഏകദേശം അഞ്ചു ലക്ഷം രാസപദാര്‍ത്ഥങ്ങള്‍ ഈ പെട്രോളിയത്തില്‍ നിന്ന് വരുന്നുണ്ട്.അവയും ഇല്ലാതാകാം. ഇവിടെയാണ് മനുഷ്യന്റെ ചിന്തകള്‍ കൃത്രിമ ഇന്ധനത്തിനായി കാടുകയറുന്നത്.
കൃത്രിമ ഇന്ധനം.....
ജെട്രോഫ കാര്‍ക്കസ് എന്നൊരു ചെടിയുണ്ട് ജന്മസ്ഥലം അമേരിക്ക. ഈ അമേരിക്കകാരന്റെ ബന്ധുക്കള്‍ നമ്മുടെ കേരളത്തിലുമുണ്ട്.അവരെ നമ്മള്‍ വിളിക്കുന്നത് കാട്ടാവണക്ക്,അപ്പ തുടങ്ങിയ പേരുകളിലാണ്.ജെട്രോഫ ചെടിയുടെ വിത്ത് ആട്ടിയെടുക്കുന്ന എണ്ണ സംസ്കരിച്ചെടുത്താല്‍ സസ്യ ഡീസല്‍ കിട്ടും.(അന്തരാഷ്ട്ര വിപിണിയിലെ ക്രുഡോയില്‍ വിലയുടെ ഏറ്റകുറച്ചിലൊന്നും ഇതിനെ ബാധിക്കാത്തതിനാല്‍ വിലതുഛമായിരിക്കും) സാധരണ ഡീസലിലെ ഘടകങ്ങള്‍ എല്ലാം ഇതിലുണ്ട്.
ഗുണങ്ങള്‍........
ഈ ജൈവ ഡീസലില്‍ സള്‍ഫറിന്റെ അംശം കുറവാണ്,പുക കുറവായിരിക്കും.എഞ്ചിന് കാര്യമായ മാറ്റം വരുത്തെണ്ട,വില കുറവായിരിക്കും.മറ്റൊന്ന് ചെടികള്‍ യഥേഷ്ടം വെച്ചു പിടിപ്പിക്കമെന്നതു കൊണ്ട് തീര്‍ന്നു പൊകുമെന്ന ഭയം വേണ്ട. ഡല്‍ഹി ഐ.ഐ.ടി,ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് പെട്രോളിയം,പഞ്ചാബ് കാര്‍ഷിക സര്‍വകലശാല എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങള്‍ ജെട്രോഫയെ ശരി വെയ്ക്കുന്നു.ജെട്രോഫയില്‍ നിന്ന് ആദായകരമായി ജൈവ ഡീസല്‍ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ തമിഴ് നാട് സര്‍ക്കാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മംഗലാപുരത്ത് നിന്നൊരു വാര്‍ത്ത.......
വെളിച്ചെണ്ണയില്‍നിന്ന് ഡീസല്‍ വികസിപ്പിക്കുന്നതില്‍ മംഗലാപുരം റിഫൈനറിയുടെ ഗവേഷണവിഭാഗം വിജയിച്ചു.വെളിച്ചെണ്ണയില്‍നിന്
കൂട്ടി വായിക്കാന്‍.........
കൃത്രിമ പെട്രോളിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്:
പി രാമന്‍ പിള്ള(പച്ചില പെട്രോള്‍)
മാസാപുരം ഗ്രാമം
കാമരാജന്‍ ജില്ല
രാജപാളയം
തമിഴ് നാട്.
Monday, March 14, 2011
സുനാമി ഒരു കടലരികെ.......
സുനാമി എന്ന പേര് ജപ്പാന്‍ ഭാഷയില്‍ ഉടലെടുത്തതായതുകൊണ്ടുതന്നെ ജപ്പാനികള്‍ക്ക് സുനാമിയുമായിട്ടുള്ള ബന്ധം ഊഹിക്കാമല്ലൊ.(ജപ്പാൻ ഭാഷയില്‍ "സു" എന്നാല്‍ തുറമുഖം "നാമി" എന്നാല്‍ "തിര" ഈ രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി)കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ .(നിഫോൺ അഥവാ നിപ്പോൺ) ജാപ്പനീസ് ഭാഷയിൽ ജപ്പാൻ എന്ന പേര് എഴുതുന്ന അക്ഷരങ്ങൾക്ക് "സൂര്യൻ-ഉത്ഭവം" എന്നും അർത്ഥം ഉള്ളതിനാൽ, ഉദയ സൂര്യന്റെ നാട് എന്ന അപരനാമത്തിലും ജപ്പാൻ അറിയപ്പെടുന്നു
മൂവായിരത്തിലേറെ ദ്വീപുകൾ ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്. പസഫിക് മഹാസമുദ്രം, ജപ്പാൻ കടൽ, ഫിലിപ്പൈൻ കടൽ, കിഴക്കൻ ചൈനാ കടൽ, ഒക്കോസ്ക് കടൽ എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണിത്.(സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലവണ ജലത്തിന്റെ പരപ്പിനേയാണ് കടൽ എന്നു പറയുന്നത്. ജലത്തിന് പുറത്തേക്ക് കടക്കാൻ വഴികളില്ലാത്തതും വലുതും മിക്കവാറും ലവണ ജലം നിറഞ്ഞതുമായ തടാകങ്ങളേയും കടൽ എന്ന് പറയുന്നു. (കാസ്പിയൻ കടൽ, ചാവ് കടൽ ) സമുദ്രത്തിൽ നിന്നുമുള്ള കാറ്റ് മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ "മാർജിനൽ" കടലുകളെന്നും ലവണത്വത്തിന്റെയും താപനിലയുടേയും വ്യതിയാനം മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ "മെഡിറ്ററേനിയൻ" കടലുകൾ എന്നും പറയുന്നു) ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റഷ്യ, ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങളുമായി ജപ്പാൻ സമുദ്രാതിർത്തി പങ്കുവയ്ക്കുന്നു. (തലസ്ഥാനം ടോക്കിയോ )നാലു വലിയ ദ്വീപുകളായ ഹോൻഷു, ഹൊക്കൈഡൊ, ക്യുഷു, ഷികോകു എന്നിവ ഭൂവിസൃതിയുടെ 97% ഉൾക്കൊള്ളുന്നു. മിക്ക ദ്വീപുകളും മലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, അഗ്നിപർവതങ്ങളും ധാരാളം (ജപ്പാനില്‍ വളരെ ചെറുപ്പം മുതല്‍ക്ക് തന്നെ സുനാമിയെ കുറിച്ച് ബോധവല്‍ക്കരണം നടക്കുന്നുണ്ട് .സ്ക്കൂളുകളില്‍ സുനാമി ഒരു പാഠ്യവിഷയമാണെത്രേ.കെട്ടിടങ്ങളെ
എന്നാല്‍ സുനാമിത്തിരകൾ മേല്‍ പറഞ്ഞ വിധമല്ല ഉണ്ടാകുന്നത് സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണു് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ കാരണമാകുന്നു. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം.
മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ ഊർജ്ജം, അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക.
ജപ്പാന്‍ ഭൂകമ്പം ഭൂമിയുടെ അച്ചുതണ്ട് (ഭൂമിയുടെ ധ്രുവങ്ങളെ യോജിപ്പിച്ചുകൊണ്ട് സ്ഥിതി ചെയ്യുന്നതായി സങ്കൽപിക്കപ്പെടുന്ന) 4 ഇഞ്ച് മാറ്റിയെന്നു ഇറ്റാലിയന്‍ ഇന്‍സിസ്റ്റുട്ട്പറയുന്നു. ഒരു ജാപ്പനിസ് ദ്വീപും നീങ്ങി മാറിയത്രെ. ഒരു ജിപിഎസ് സ്റ്റേഷന്‍ എട്ടടിയോളം മാറിയെന്നാണ് യുഎസ് ജിയൊളജിക്കല്‍ സര്‍വെയിലെ ജിയൊഫിസിസ്റ്റായ കെന്നത്ത് ഹഡ്നട്ട് പറയുന്നത്. ജപ്പാനില്‍ വലിയൊരു പ്രദേശത്തിനു സ്ഥിരമായ മാറ്റം വന്നിരിക്കുന്നു. ഭൂമിയുടെ പിണ്ഡത്തിനു മാറ്റം സംഭവിച്ചെന്ന ജിഎസ്ഐ ഭൂപട വിവരങ്ങളെ സാധൂകരിക്കുന്നതാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു. അതേ സമയം ഷെങ്സാവൊ ചെന്‍ എന്ന ജിയൊഫിസിസ്റ്റിന്‍റെ അഭിപ്രായത്തില്‍ ഭൂകമ്പത്തെത്തുടര്‍ന്നു 400 കിലോമീറ്റര്‍ നീളത്തിലും 160 കിലോമീറ്റര്‍ വീതിയിലും ഭൂവല്‍ക്കത്തില്‍ പിളര്‍പ്പുണ്ടാവുകയും. ഭൂപാളികള്‍ 18 മീറ്ററോളം തെന്നിമാറിയതായും അദ്ദേഹം പറഞ്ഞു.
2010 ഫെബ്രുവരി 27-ന് ചിലിയിലെ മൗലേ മേഖലക്കടുത്ത് കടലിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഫലമായി ഭൂമിയുടെ അച്ചുതണ്ട് മൂന്ന് ഇഞ്ച്(എട്ട് സെ മീ) മാറിയിരുന്നു.അതുകൊണ്ട് ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ 1.26 മൈക്രോസെക്കന്‍ഡിന്റെ കുറവ് വരുമെന്ന് നാസയിലെ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഗ്രോസ് അഭിപ്രായപ്പെട്ടിരുന്നു. (ഒരു മൈക്രോ സെക്കന്‍ഡ് എന്നാല്‍ ഒരു സെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊരംശമാണ്)
അതെ, സുനാമി കേവലം ഒരു കടലിനരികെ മാത്രം........
Sunday, February 13, 2011
നീയെന്നെ പ്രണയിക്കുക............
സ്നേഹിക്കുന്നവരുടെ ദിനം............
നീയെന്നെ
ഹൊഗെനെയ്ക്കലിലെക്കു
കൊണ്ടു പൊവുക
നീയെന്നെ നിലാവു പുക്കുന്നിടത്തേക്ക്
കൊണ്ടു പൊവുക
ഹൊഗെനെയ്ക്കലിലെ
വയലേലകളീല്‍
നിലാവ് നിശാവസ്ത്രമുരിഞ്ഞ്
നീരാട്ടിന്നിറങ്ങിമ്പോള്‍
നീയെന്നെ പ്രണയിക്കുക'
-റോസ്മേരി(വേനലെത്തും മുന്‍പ്)
പ്രണയമെന്നാല്‍..............
പ്രണയം കുത്തി വെയ്ക്കാം............
തലച്ചോറില്‍ പ്രേമത്തിനും അടുപ്പത്തിനും ഉത്തരവാദിത്തത്തിനുമൊക്കെ സ്‌ഥാനമുണ്ടെന്നാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ പറയുന്നത് മനുഷ്യന്റെ തലച്ചോറില്‍തന്നെ പ്രേമത്തിന്റെ വരികള്‍ കുറിക്കപ്പെട്ടിരിക്കുകയാണ്. തലച്ചോറിന്റെ ഏതോ തന്തുക്കളില്‍ പ്രേമത്തിനാധാരമായ ആകര്‍ഷണസംവിധാനമുന്നൊണ് പുതിയ കണ്ടുപിടിത്തം. ഫംഗ്‌ഷനല്‍ മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിംഗ് എന്ന സംവിധാനത്തിലൂടെയുള്ള ഗവേഷണങ്ങള്‍ സ്‌ത്രീ-പുരുഷ പ്രേമത്തിന്റെ പുതിയ കഥകളാണ് രചിച്ചിരിക്കുന്നത്. ഒരു സ്‌ത്രീ പുരുഷനെ പ്രേമിക്കുമ്പോള്‍ അവളുടെ തലച്ചോറില്‍ ഡോപാമിനിന്റെ അളവ് 50% വര്‍ധിക്കുന്നുണ്ടെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഓക്‌സിടോസിന്‍, വാസോപ്രെസിന്‍ തുടങ്ങിയ പെപ്‌റ്റൈഡുകളും പ്രേമത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. മനുഷ്യ ശരീരത്തില്‍ ഇവ കുത്തിവെച്ചാല്‍ ഏതെങ്കിലും ഒരു പ്രത്യേക ഇണയോടുള്ള പ്രേമം വര്‍ധിക്കുന്നത് ഇടയാക്കുമെന്നും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.
ശിശുവായ പ്രേമദേവൻ ഉറങ്ങിയപ്പോൾ
കന്യാവൃതനിഷ്ഠരായ കുറേ അപ്സരകൾ ആ വഴി ചെന്നു.
അവരിൽ സുന്ദരി, ഏറെ ഹൃദയങ്ങളെ തപിപ്പിച്ച
ആ കനൽ കയ്യിലെടുത്തു.
വാലൻന്റൈൻ ദിനചരിത്രം..................
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
ഒരു മണിക്കുര്‍ സമയം ഒരു സമാധിയിലെന്ന വണ്ണം ഞാന്‍ചിലവഴിച്ചു.എന്തൊരു മധുരോദാത്തവും പ്രേമനിര്‍ഭരവുമായിരുന്നു ആ അനുഭവംഒടുക്കം ഈശോ സ്പഷ്ടതയോടെ ചോദിക്കുന്നത് ഞാന്‍ കേട്ടു.
'മേമി, നിന്റെ ഹൃദയം പുര്‍ണമായി എനിക്ക് തരില്ലേ?' സിസ്റ്റര്‍ ജെസ്മിയുടെ 'ആമേന്‍ ' എന്ന ജീവചരിത്രത്തിലെ ഒരു പ്രണയ ഭാഗമാണിത്.
ചില പ്രണയ വിശേഷങ്ങള്‍.....
ലോകം എന്നും അത്ഭുതത്തോടെ നോക്കുന്ന പ്രണയോപഹാരമാണ് താജ്മഹല്‍.മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹൽ വിവാഹത്തിന്റെ പതിനെട്ടാം വർഷത്തിൽ മരിച്ചു. .ഭാര്യയുടെ മരണം മൂലം വളരെ ദുഃഖത്തിലായ ഷാജഹാന് മുംതാസ് മഹലുമായുള്ള അഗാധ പ്രേമമാണ് താജ് മഹൽ പണിയുവാനുള്ള പ്രേരണയായത്
അപുര്‍വ്വമായ ഒരു പ്രണയസമ്മാനമാണ് വിഖ്യാത ചിത്രകാരന്‍ 'വിൻസെന്റ് വില്ലെം വാന്‍ഗോഗ്' കാമുകിയായ 'സിയന്‍ ഹൂര്‍നിക്കയ്ക്ക്' കൊടുത്തത്. തന്റെ ഒരു ചെവി തന്നെ മുറിച്ചെടുത്താണ് വാന്‍ഗോഗ് കാമുകിക്ക് സമ്മാനമായി കൊടുത്തത്.
ഇഷ്ടപെട്ട സ്ത്രിയെ വിവാഹം കഴിക്കാന്‍ ബ്രിട്ടിഷ് ചക്രവര്‍ത്തി പദം ഉപേക്ഷിച്ച രാജാവായിരുന്നു എഡ്വേര്‍ഡ് എട്ടാമന്‍.
മകനെ പ്രണയിക്കാന്‍ പ്രേരിപ്പിച്ച ഒരച്ചനെ കുറിച്ച് കേട്ടിട്ടുണ്ടോ. കഥയിങ്ങിനെ.......... ജാതകവശാല്‍ സിദ്ധാര്‍ത്ഥന്‍ സന്യാസിയാകും എന്നറിഞ്ഞ രാജാവ് മകനെ വഴി തെറ്റിക്കാന്‍ കൊട്ടാരത്തില്‍ ആയിരകണക്കിന് സ്ത്രികളെ സിദ്ധാര്‍ത്ഥന്റെ പരിചരണത്തിനായി നിയോഗിച്ചു. എന്നിട്ടും സിദ്ധാര്‍ത്ഥന്റെ വഴി തെറ്റിയില്ല സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി.'കാലം മുഴുവന്‍ ഒരൊറ്റ നിമിഷത്തിലേയ്ക്ക് ചുരുങ്ങി
ഇരുളില്‍ നമ്മുടെ ചുംബനം ഇടിമിന്നല്‍ പൊലെ തിളങ്ങി
ആ ഗുഹ ബോധിയായി.
എനിക്ക് പ്രണയത്തിന്റെ വെളിപാടുണ്ടായി'.
-സച്ചിദാനന്ദന്‍ (പ്രണയ ബുദ്ധന്‍)
ഒരു മുഗള്‍ പ്രണയ കഥ..................
മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ പന്ത്രണ്ടാമത്തെ ഭാര്യയാണ് നൂർ ജഹാൻ . ജഹാംഗീറിന്റെ ഏറ്റവും പ്രിയപ്പെട്ട രാജ്ഞിയായിരുന്നു നൂർ ജഹാൻ. മാത്രമല്ല മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവർത്തിനിയും ഇവരായിരുന്നു. നൂർ ജഹാന്റെ രണ്ടാം ഭർത്താവാണ് ജഹാംഗീർ. ഇരുവരും തമ്മിലുള്ള പ്രേമത്തെ കുറിച്ചു പല കഥകളുമുണ്ട്.തന്റെ കുടുംബം, പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് നീങ്ങുന്നതിനിടയിൽ ഇന്നത്തെ അഫ്ഗാനിസ്താനിലെ കന്ദഹാറിൽ വച്ചാണ് 1577-ൽ മെഹ്രുന്നിസ ജനിച്ചത് 1611-ലാണ് ജഹാംഗീർ മെഹ്രുന്നിസയെ വിവാഹം ചെയ്യുന്നത്. അതിനുശേഷം അവർ നൂർജഹാൻ എന്ന നാമം സ്വീകരിച്ചു. ചക്രവർത്തിക്ക് വിശ്വസ്തയായും സഹായിയായും നിലകൊണ്ട നൂർ ജഹാൻ സാമ്രാജ്യത്തിന്റെ ഭരണത്തിൽ വളരെ ശക്തമായ സാന്നിധ്യമായി. ഭരണകാലം മുഴുവൻ മദ്യത്തിനും കറുപ്പിനും അടിമയായ ജഹാംഗീറിനു പുറകിൽ നിന്നു ഭരണം നൂർ ജഹാൻ നടത്തി. നൂർ ജഹാനൊടുള്ള പ്രേമസൂചകമായി ഒരു വശത്ത് തന്റേയും, മറുവശത്ത് നൂർ ജഹാന്റേയും പേരുകൾ കൊത്തിയ നാണയങ്ങൾ ജഹാംഗീർ പുറത്തിറക്കി.
ഒരു പ്രണയകാവ്യം..........
പന്ത്രണ്ടാം നൂറ്റാണ്ടിലെ രണ്ടാം പകുതിയിൽ ഉത്തരേന്ത്യ ഭരിച്ചിരുന്നത് പൃഥ്വിരാജ് ചൗഹാൻ ആയിരുന്നു . അക്കാലത്ത് 1175 ൽ കന്നോജിലെ രാജാവായിരുന്ന ജയ ചന്ദ്ര റാത്തോഡിന്റെ മകളായ സംയുക്ത എന്നും സംയോഗിത എന്നും അറിയപ്പെടുന്ന രാജകുമാരിയുമായുള്ള പ്രണയം ഇന്ത്യൻ സാഹിത്യത്തിലെ ഒരു പ്രണയകാവ്യമായി ഇന്നും അറിയപ്പെടുന്നു. പൃഥ്വിരാജിന്റെ സഭയിലെ ഒരു കവിയായിരുന്ന ചന്ദ് ബർദായി ഇതിനെ പറ്റി ഒരു ഐതിഹാസ്യ കാവ്യം തന്നെ രചിച്ചു. പിന്നീട് ഇത് പൃഥ്വിരാജ് റാസോ എന്ന പേരിൽ പ്രസിദ്ധമായി.
സംഘകാല പ്രണയം..........
സംഘകാലത്ത് കേരളത്തിൽ നിലവിലിരുന്ന രസകരമായ ഒരാചാരമാണ് മടലേറൽ. പ്രണയാഭ്യർത്ഥന നിരസിക്കപ്പെട്ടാൽ നിരാശാകാമുകൻ തന്റെ പ്രണയം തെരുവീഥിയിൽ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് മടൽ കൊണ്ടുണ്ടാക്കിയ ഒരു പൊയ്ക്കുതിരപ്പുറത്തുകയറി മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്നു.
ചില പ്രണയ വാര്‍ത്തകള്‍..........
ലണ്ടന്‍: പ്രണയം കത്തിനിന്ന കാലത്ത് യുവാവ് കാമുകിയുടെ പേര് കഴുത്തില്‍ പച്ചകുത്തി. ഇപ്പോള്‍ ഇരുവരും പിണങ്ങിപ്പിരിഞ്ഞു. യുവാവിന്റെ കഴുത്തിലെ തന്റെ പേര് മായ്ച്ചു കളയണമെന്നായി പെണ്‍കുട്ടി. പ്രണയവഞ്ചനയുടെ ഓര്‍മക്കായി ആ പേര് സൂക്ഷിക്കുമെന്ന് യുവാവ്. ക്ഷുഭിതയായ പെണ്‍കുട്ടി ചെറുപ്പക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു. അമേരിക്കയിലെ നെബ്രാസ്‌കയിലാണ് സംഭവം. ബോയ്ഫ്രണ്ടിന്റെ കഴുത്തില്‍ കത്തികൊണ്ടു കുത്തി മുറിവേല്‍പ്പിച്ച ട്രെസ അമേഴ്‌സണ്‍ എന്ന 19 കാരി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
ജക്കാര്‍ത്ത: പ്രണയ പരാജയത്തില്‍ മനംനൊന്ത പത്തൊമ്പതുകാരന് സ്വന്തം ലൈംഗീകാവയവം മുറിച്ചുകളഞ്ഞു. മദ്ധ്യ ജാവാ പ്രവിശ്യയിലാണ് സംഭവം യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ച സംഭവം ഇങ്ങനെ: ഒരു പെണ്‍കുട്ടിയുമായി കടുത്ത പ്രണയത്തിലായിരുന്നു യുവാവ്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാ
തെക്കന്‍ കൊറിയ: കാമുകിമാരെ കിട്ടാതെ വലയുന്ന പുരുഷന്മാര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്കായി കാമുകിമാര്‍ ഒരുങ്ങിയിരിക്കുന്നു. നിങ്ങളുടെ മൊബൈലിലേക്ക് ദിവസവും വീഡിയോ കോള്‍ ചെയ്യുകയും മെസേജുകള്‍ അയയ്‌ക്കുകയും ചെയ്യുന്നവരാണ് ഈ കാമുകിമാര്‍. കാമുകിമാരെ കണ്ടെത്താനാവാത്ത പുരുഷന്മാര്‍ക്ക് ആശ്വാസമായി മൊബൈല്‍ കാമുകിമാരെ രംഗത്തിറക്കിയിരിക്കുന്നത് തെക്കന്‍ കൊറിയയിലെ വിദഗ്‌ധരാണ്. ആപ്പിളിന്റെ ഐഫോണില്‍ മാത്രം ഉപയോഗിക്കാവുന്ന പ്രോഗ്രാമാണിത്. വെറും നൂറുരൂപയാണ് ഈ ഐഫോണ്‍ ആപ്ലിക്കേഷന്റെ വില. ഹണി ഇറ്റ്‌സ് മീ എന്നാണ് ഈ മൊബൈല്‍ കാമുകി ആപ്ലിക്കേഷന്റെ പേര്. മിന എന്നാണ് മൊബൈലിലെ ഈ മിഥ്യാ കാമുകിയുടെ പേര്.
30 ലക്ഷം പേരെ രാസവാതകം പ്രയോഗിച്ചും പട്ടിണിക്കിട്ടും തീ കൊടുത്തും വെടിവെച്ചും കൊന്ന ഒരാളുടെ ഹൃദയത്തില്‍ പ്രണയമുണ്ടാകുമൊ? ഉരുക്കിനാല്‍ സൃഷ്ടിച്ച ആ ഹൃദയത്തില്‍ പ്രണയത്തിന്റെ ഉറവ പൊട്ടുമോ എന്ന സംശയം ആര്‍ക്കും തോന്നാം.1945 ഏപ്രിൽ 29 സോവിയറ്റ് സൈന്യം ബെർലിൻ നഗരത്തിന്റെ മുക്കിലും മൂലയിലും അഡോൾഫ് ഹിറ്റ്ലറെ തിരയുമ്പോള്‍, മരണത്തിനു കീഴടങ്ങും മുൻപ് 16 വർഷക്കാലം വിശ്വസ്തയായി കൂടെ നിന്ന ഇവാ ബ്രൗണിനെ വിവാഹം കഴിക്കാൻ ഹിറ്റ്ലർ തീരുമാനിച്ചു. ഒളി സങ്കേതത്തിലെ സ്റ്റോർമുറിയായിരുന്നു വിവാഹവേദി. അന്ന് വൈകിട്ട് മൂന്നു മണിക്ക് ഹിറ്റ്ലർ സ്വന്തം തലക്കു നേരെ വെടിവെച്ചു ജീവിതം അവസാനിപ്പിച്ചു. ഹിറ്റ്ലറുടെ ആത്മഹത്യക്കു തൊട്ടു മുമ്പേ ഇവാ ബ്രൗൺ സയനൈഡ് കഴിച്ച് മരിച്ചിരുന്നു.
ഓര്‍ക്കുക..........
പ്രണയമിപ്പോഴും നിലനില്‍ക്കുന്നുവെങ്കിലും പ്രണയ ലേഖനങ്ങള്‍ അപ്രത്യക്ഷ്യമായിരിക്കുന്നു.കവി
പ്രണയ കവി ജിബ്രാന്‍ പാടുന്നു.........
രാവുകളില്‍ പൂ വിരിയുന്നത് പോലെയാണ്
പ്രിയപെട്ടവളെ നിന്റെ ചുംബനവും.
മെല്ലെ വിരലുകളിലൂടെ ഊര്‍ന്ന്
ഒരു ജല കണിക അധരങ്ങളില്‍
വീണെരിയും പോലെ
നിയെന്നെ ചുംബിച്ചെടുക്കുന്നു........
കൂട്ടി വായിക്കാന്‍.....
പ്രണയ കാലത്ത് കൊടുത്ത സമ്മാനങ്ങള്‍ തിരികെ വാങ്ങി അവര്‍ പിരിയാന്‍ നേരം അവന്‍
'മുന്‍പ് ഞാനൊരു ചുംബനം തന്നിരുന്നു'
Monday, January 31, 2011
കുഞ്ഞാലിക്കുട്ടിയെ ആരാണ് പീഡിപ്പിക്കുന്നത്...............
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ഒറ്റക്കെട്ടായി നേരിടും: ലീഗ്
വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളികള്‍ ഐസ്ക്രിം പോലെ നുണഞ്ഞിരുന്ന ഒരു വാര്‍ത്തയാണ് വിണ്ടുംകുടത്തിലെ ഭുതം പോലെ ഉയര്‍ന്നു വന്നത്.മുസ്ലിം ലീഗിന്റെ പ്രതികരണം ഇങ്ങിനെ 'മുസ്‌ലീം ലീഗിനെതകര്‍ക്കാനുള്ള ചില തല്‍പര കക്ഷികളുടെ ശ്രമമാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടപുതിയ വെളിപ്പെടുത്തലുകളെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് ഇ. അഹമ്മദ്'.
പഴയ ഒരു കഥ ചുരുക്കത്തില്‍.........കോഴിക്കോട് നഗരത്തിലെ ഒരു ഐസ് ക്രീം - ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപെടുന്നപെൺവാണിഭമാണ് 'ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്'. കേസിലെ മുഖ്യ സാക്ഷിയായ റജീനകേരളത്തിലെ വ്യവസായ / ഐ.ടി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ പ്രസ്താവനനടത്തിയതോടെ ദേശീയ ശ്രദ്ധ ആകർഷിച്ച സംഭവമാണിത്. എന്നാൽ പിന്നീട് റജീന മൊഴി മാറ്റി പറഞ്ഞതോടെപ്രതികളെയെല്ലാം കോടതി വെറുതെവിട്ടു.
പുതിയ കഥയുടെ ഇതിവൃത്തം............
സാധാരണപോലെ ഈ കേസും അങ്ങിനെ മാഞ്ഞു പോകേണ്ടതായിരുന്നു.പക്ഷെ ആ പിഡന കാലത്ത്കുഞ്ഞാലിക്കുട്ടിക്ക് താങ്ങും തണലുമായി നിന്ന പരസ്പരം അളിയന്‍ എന്ന് സംബോധന ചെയുന്നകുഞ്ഞാലിക്കുട്ടിയുടെ സഹോദരി ഭര്‍ത്താവായ റൗഫ് എന്നയാളാണ് ഈ പുതിയ കഥയിലെ വില്ലന്‍ .ഒരുസുപ്രഭാതത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് കേരളം ഉണര്‍ന്നത് .നേരത്തെ പറഞ്ഞ വില്ലന്‍ കഴിഞ്ഞഎട്ടു വര്‍ഷമായി തന്നെ പിഡിപ്പിയ്ക്കുന്നുവെന്നാണ് സാരം.കേരളം ശരിക്കും ഞെട്ടി കടുവയെ കിടുവപിടിച്ചെന്നോ ?(ഓര്‍ക്കണേ അങ്ങോരാണ് ആ കേസില്‍ നിന്ന് രക്ഷപെടാനുള്ള വഴികള്‍ കുഞ്ഞാലിക്കുട്ടിക്ക്പറഞ്ഞു കൊടുത്തത്)
കഴിഞ്ഞില്ല ബ്ലാക്ക് മെയില്‍ ചെയ്തതതിനാല്‍ വഴിവിട്ട സഹായം ചെയ്തുവെന്ന് മാത്രമല്ല ഇപ്പോള്‍ തന്നെകൊല്ലാന്‍ ക്വോട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിരിക്കുന്നു പോലും (ഒരാള്‍ ബ്ലാക്ക് മെയിലിന്വിധേയമാകണമെങ്കില്‍ അയാള്‍ ഉറപ്പായും ഒരു തെറ്റ് ചെയ്തിരിക്കണം മാത്രവുമല്ല അത് പുറത്തറിഞ്ഞാല്‍ തന്റെഇമേജിനെ ബാധിക്കുന്നത്ര ഗുരുതരവും ആയിരിക്കണം.ആ തെറ്റെന്താണെന്നാരും ചോദിച്ചില്ല,പറഞ്ഞുമില്ല.ഇനിബ്ലാക്ക് മെയില്‍ ചെയ്യണമെങ്കിലും ഭയപെടുത്താനുള്ളത്ര തെളിവുകള്‍ കൈയ്യിലുണ്ടായിരിക്കണം എങ്കിലല്ലേനേരത്തെ പറഞ്ഞ വഴിവിട്ട സഹായം കിട്ടു.ഈ പൊന്മുട്ടയിടുന്ന താറാവിനെ റൗഫ് എന്തിനാണ് കൊല്ലുന്നതെന്നകാര്യം വാര്‍ത്തയിലില്ല) ഇതിന്റെ ബാക്കി പിന്നെ നാം കേട്ടതൊരു ചാനാലിലാണ്.ലിഗ് നേതൃത്വം ആദ്യം പറഞ്ഞമുസ്ലിം ലിഗിനെ തകര്‍ക്കാനുള്ള ചില താല്‍പര കക്ഷികളുടെ കുട്ടത്തില്‍ ആ ചാനലും പെടും.ഇപ്പോള്‍ നമുക്ക്തോന്നും ആ ചാനല്‍ പിപ്പിള്‍ ചാനലാകുമെന്ന്.മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യ പങ്കാളിത്തതോടെയുള്ള ആചാനലാകുമല്ലോ ലീഗിന്റെ എതിരാളി.എങ്കില്‍ തെറ്റിയത് നമുക്കാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ വാര്‍ത്ത കൊടുത്തത് ലീഗിന്റെ സെക്രട്ടറി മുനീര്‍ ചെയര്‍മാനായഇന്ത്യാവിഷന്‍ ചാനലാണ്.ഇതിലെ വലിയ തമാശ എന്താണെന്നോ?നാലു മാസമായി പന്ത്രണ്ടോളം സാക്ഷികളെകണ്ടു തയ്യാറാക്കിയ സ്വന്തം ജനറല്‍ സെക്രട്ടറിയെ കുറിച്ചുള്ള അതിവ ഗുരുതരമായ വാര്‍ത്തയെ കുറിച്ച് മുനീര്‍അറിഞ്ഞില്ലത്രേ, പാവം മുനീര്‍...........മുനീര്‍ പറഞ്ഞതാണ് ശരിയെന്നു ലീഗ് നേതൃത്വം (ഇത് പറയുമ്പോള്‍ ആരോപല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം നാം കേട്ടുവോ)
പഴയ കഥയുടെ ഈ രണ്ടാം ഭാഗത്ത് പുതിയതായി രണ്ടു വില്ലന്മാരെത്തിയിട്ടുണ്ട്.രണ്
. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട റൗഫിന്റെ യഥാര്‍ഥമുഖം തുറന്നു കാട്ടുന്നതിലൂടെ താന്‍ വലിയൊരു സേവനമാണു ചെയ്യുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടും ആ ഉമ്മന്‍ ചാണ്ടിയല്ലാതെ ഒരുത്തനും അഭിനന്ദനമറിയിച്ചില്ലയെന്നു മാത്രമല്ല വിണ്ടും കോടതി കയറ്റാനാണ് ഭാവം (കഷ്ടം ഇക്കാലത്തൊരു നല്ല കാര്യം ചെയ്യാമെന്ന് വച്ചാല്‍ സമ്മതിക്കില്ല....) ഇതിനിടയില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ വൈസ് ചെയര്‍മാന്‍സ്ഥാനം പി.വി. ഗംഗാധരന്‍ രാജിവെച്ചു. ചാനലിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തിപ്രകടിപ്പിച്ചുകൊണ്ടാണ് രാജി.(ഇരയോടൊപ്പം ഓടുകയും വേട്ടക്കരനോടൊപ്പം നടക്കുകയും ചെയ്യുന്ന മുനീറിന് നാണം വരാന്‍ രാഷ്ട്രിയ നേത്രത്വം ഒപ്പിച്ച പണിയാണിതെന്ന് ആര്‍ക്കാണറിയാത്തത്) തന്റെ ചെയര്‍മാന്‍ സ്ഥാനംകേവലം അലങ്കാരം മാത്രമാണെന്ന് മുനീര്‍ പറയുന്നു. എഡിറ്റൊറിയാല്‍ ബോഡിന്റെ സ്വതന്ത്രമായ തിരുമാനമാണ്നടപ്പാക്കിയതെന്നും അതിനു തന്റെ അറിവില്ലെന്നും,താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും മുനീര്‍ കുട്ടിച്ചേര്‍ക്കുന്നു.
അപ്പോഴും ലീഗിന്റെ എല്ലാ നേതാക്കളും ഒരു പോലെ പറഞ്ഞ കുഞ്ഞാലിക്കുട്ടി നിരപരാധിയാണെന്ന വാചകംമുനീര്‍ പറഞ്ഞില്ല.അതി മനോഹരമായി അഭിനയിക്കാന്‍ കഴിയുന്ന മുനിറിനെ മലയാള സിനിമശ്രദ്ധിക്കണം.സങ്കിര്‍ണമായ ജിവിത മുഹുര്‍ത്തങ്ങളെ ഇത്ര തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കാന്‍മറ്റാര്‍ക്കും കഴിയില്ല.