കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ഒറ്റക്കെട്ടായി നേരിടും: ലീഗ്
വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളികള്‍ ഐസ്ക്രിം പോലെ നുണഞ്ഞിരുന്ന ഒരു വാര്‍ത്തയാണ് വിണ്ടുംകുടത്തിലെ ഭുതം പോലെ ഉയര്‍ന്നു വന്നത്.മുസ്ലിം ലീഗിന്റെ പ്രതികരണം ഇങ്ങിനെ 'മുസ്‌ലീം ലീഗിനെതകര്‍ക്കാനുള്ള ചില തല്‍പര കക്ഷികളുടെ ശ്രമമാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടപുതിയ വെളിപ്പെടുത്തലുകളെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് ഇ. അഹമ്മദ്'.
പഴയ ഒരു കഥ ചുരുക്കത്തില്‍.........കോഴിക്കോട് നഗരത്തിലെ ഒരു ഐസ് ക്രീം - ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപെടുന്നപെൺവാണിഭമാണ് 'ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്'. കേസിലെ മുഖ്യ സാക്ഷിയായ റജീനകേരളത്തിലെ വ്യവസായ / ഐ.ടി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ പ്രസ്താവനനടത്തിയതോടെ ദേശീയ ശ്രദ്ധ ആകർഷിച്ച സംഭവമാണിത്. എന്നാൽ പിന്നീട് റജീന മൊഴി മാറ്റി പറഞ്ഞതോടെപ്രതികളെയെല്ലാം കോടതി വെറുതെവിട്ടു.
പുതിയ കഥയുടെ ഇതിവൃത്തം............
സാധാരണപോലെ ഈ കേസും അങ്ങിനെ മാഞ്ഞു പോകേണ്ടതായിരുന്നു.പക്ഷെ ആ പിഡന കാലത്ത്കുഞ്ഞാലിക്കുട്ടിക്ക് താങ്ങും തണലുമായി നിന്ന പരസ്പരം അളിയന്‍ എന്ന് സംബോധന ചെയുന്നകുഞ്ഞാലിക്കുട്ടിയുടെ സഹോദരി ഭര്‍ത്താവായ റൗഫ് എന്നയാളാണ് ഈ പുതിയ കഥയിലെ വില്ലന്‍ .ഒരുസുപ്രഭാതത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് കേരളം ഉണര്‍ന്നത് .നേരത്തെ പറഞ്ഞ വില്ലന്‍ കഴിഞ്ഞഎട്ടു വര്‍ഷമായി തന്നെ പിഡിപ്പിയ്ക്കുന്നുവെന്നാണ് സാരം.കേരളം ശരിക്കും ഞെട്ടി കടുവയെ കിടുവപിടിച്ചെന്നോ ?(ഓര്‍ക്കണേ അങ്ങോരാണ് ആ കേസില്‍ നിന്ന് രക്ഷപെടാനുള്ള വഴികള്‍ കുഞ്ഞാലിക്കുട്ടിക്ക്പറഞ്ഞു കൊടുത്തത്)
കഴിഞ്ഞില്ല ബ്ലാക്ക് മെയില്‍ ചെയ്തതതിനാല്‍ വഴിവിട്ട സഹായം ചെയ്തുവെന്ന് മാത്രമല്ല ഇപ്പോള്‍ തന്നെകൊല്ലാന്‍ ക്വോട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിരിക്കുന്നു പോലും (ഒരാള്‍ ബ്ലാക്ക് മെയിലിന്വിധേയമാകണമെങ്കില്‍ അയാള്‍ ഉറപ്പായും ഒരു തെറ്റ് ചെയ്തിരിക്കണം മാത്രവുമല്ല അത് പുറത്തറിഞ്ഞാല്‍ തന്റെഇമേജിനെ ബാധിക്കുന്നത്ര ഗുരുതരവും ആയിരിക്കണം.ആ തെറ്റെന്താണെന്നാരും ചോദിച്ചില്ല,പറഞ്ഞുമില്ല.ഇനിബ്ലാക്ക് മെയില്‍ ചെയ്യണമെങ്കിലും ഭയപെടുത്താനുള്ളത്ര തെളിവുകള്‍ കൈയ്യിലുണ്ടായിരിക്കണം എങ്കിലല്ലേനേരത്തെ പറഞ്ഞ വഴിവിട്ട സഹായം കിട്ടു.ഈ പൊന്മുട്ടയിടുന്ന താറാവിനെ റൗഫ് എന്തിനാണ് കൊല്ലുന്നതെന്നകാര്യം വാര്‍ത്തയിലില്ല) ഇതിന്റെ ബാക്കി പിന്നെ നാം കേട്ടതൊരു ചാനാലിലാണ്.ലിഗ് നേതൃത്വം ആദ്യം പറഞ്ഞമുസ്ലിം ലിഗിനെ തകര്‍ക്കാനുള്ള ചില താല്‍പര കക്ഷികളുടെ കുട്ടത്തില്‍ ആ ചാനലും പെടും.ഇപ്പോള്‍ നമുക്ക്തോന്നും ആ ചാനല്‍ പിപ്പിള്‍ ചാനലാകുമെന്ന്.മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യ പങ്കാളിത്തതോടെയുള്ള ആചാനലാകുമല്ലോ ലീഗിന്റെ എതിരാളി.എങ്കില്‍ തെറ്റിയത് നമുക്കാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ വാര്‍ത്ത കൊടുത്തത് ലീഗിന്റെ സെക്രട്ടറി മുനീര്‍ ചെയര്‍മാനായഇന്ത്യാവിഷന്‍ ചാനലാണ്.ഇതിലെ വലിയ തമാശ എന്താണെന്നോ?നാലു മാസമായി പന്ത്രണ്ടോളം സാക്ഷികളെകണ്ടു തയ്യാറാക്കിയ സ്വന്തം ജനറല്‍ സെക്രട്ടറിയെ കുറിച്ചുള്ള അതിവ ഗുരുതരമായ വാര്‍ത്തയെ കുറിച്ച് മുനീര്‍അറിഞ്ഞില്ലത്രേ, പാവം മുനീര്‍...........മുനീര്‍ പറഞ്ഞതാണ് ശരിയെന്നു ലീഗ് നേതൃത്വം (ഇത് പറയുമ്പോള്‍ ആരോപല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം നാം കേട്ടുവോ)
പഴയ കഥയുടെ ഈ രണ്ടാം ഭാഗത്ത് പുതിയതായി രണ്ടു വില്ലന്മാരെത്തിയിട്ടുണ്ട്.രണ്
. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട റൗഫിന്റെ യഥാര്‍ഥമുഖം തുറന്നു കാട്ടുന്നതിലൂടെ താന്‍ വലിയൊരു സേവനമാണു ചെയ്യുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടും ആ ഉമ്മന്‍ ചാണ്ടിയല്ലാതെ ഒരുത്തനും അഭിനന്ദനമറിയിച്ചില്ലയെന്നു മാത്രമല്ല വിണ്ടും കോടതി കയറ്റാനാണ് ഭാവം (കഷ്ടം ഇക്കാലത്തൊരു നല്ല കാര്യം ചെയ്യാമെന്ന് വച്ചാല്‍ സമ്മതിക്കില്ല....) ഇതിനിടയില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ വൈസ് ചെയര്‍മാന്‍സ്ഥാനം പി.വി. ഗംഗാധരന്‍ രാജിവെച്ചു. ചാനലിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തിപ്രകടിപ്പിച്ചുകൊണ്ടാണ് രാജി.(ഇരയോടൊപ്പം ഓടുകയും വേട്ടക്കരനോടൊപ്പം നടക്കുകയും ചെയ്യുന്ന മുനീറിന് നാണം വരാന്‍ രാഷ്ട്രിയ നേത്രത്വം ഒപ്പിച്ച പണിയാണിതെന്ന് ആര്‍ക്കാണറിയാത്തത്) തന്റെ ചെയര്‍മാന്‍ സ്ഥാനംകേവലം അലങ്കാരം മാത്രമാണെന്ന് മുനീര്‍ പറയുന്നു. എഡിറ്റൊറിയാല്‍ ബോഡിന്റെ സ്വതന്ത്രമായ തിരുമാനമാണ്നടപ്പാക്കിയതെന്നും അതിനു തന്റെ അറിവില്ലെന്നും,താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും മുനീര്‍ കുട്ടിച്ചേര്‍ക്കുന്നു.
അപ്പോഴും ലീഗിന്റെ എല്ലാ നേതാക്കളും ഒരു പോലെ പറഞ്ഞ കുഞ്ഞാലിക്കുട്ടി നിരപരാധിയാണെന്ന വാചകംമുനീര്‍ പറഞ്ഞില്ല.അതി മനോഹരമായി അഭിനയിക്കാന്‍ കഴിയുന്ന മുനിറിനെ മലയാള സിനിമശ്രദ്ധിക്കണം.സങ്കിര്‍ണമായ ജിവിത മുഹുര്‍ത്തങ്ങളെ ഇത്ര തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കാന്‍മറ്റാര്‍ക്കും കഴിയില്ല.
ഇതിലൊരു ജഡ്ജിപറഞ്ഞ ഒരു കാര്യം എന്താണെന്നോ കുഞ്ഞാലിക്കുട്ടിയെപോലൊരു പ്രമുഖനെ സുപ്രിം കോടതി കയറ്റെണ്ടെന്നു തോന്നിയത്രേ (സാര്‍, നിയമത്തിനു മുന്നില്‍കുഞ്ഞാലിക്കുട്ടിയുണ്ടോ, രാമന്‍കുട്ടിയുണ്ടോ, തോമസ്‌കുട്ടിയുണ്ടോ....... പാവം നീതി ദേവത ബോധംകേട്ടിട്ടുണ്ടാകും ) താങ്കള്‍ ബ്രാക്കറ്റില്‍ എഴുതിയ കാര്യമാണ് ഏറെ പ്രസക്തം.
ReplyDeleteസ്വന്തം കര്‍ത്തവ്യമെന്തെന്നും, തങ്ങളുടെ അധികാരം എങ്ങിനെ വിനിയോഗിക്കണം എന്നും അറിയാത്ത ജഡ്ജിമാരുണ്ടാകുമ്പോള്‍ കുഞ്ഞാലിക്കുട്ടിമാര്‍ക്കുണ്ടോ ഭൂമിയില്‍ പഞ്ഞം. കാശു കിട്ടുമ്പോള്‍ റജീനമാര്‍ക്കും സന്തോഷം.
പണത്തിനു മീതെ പരുന്തും പറക്കില്ലെന്നത് പറയുന്നത് എത്ര നേര്? പീടനമായാലും താടനമായാലും കുറെ പണം ഉണ്ടാക്കിവേച്ച്ചാല്‍ മതി. അത് തന്നെയാണല്ലോ കോടികള്‍ മുടക്കി സ്ഥാനാര്ത്തിയാവാന്‍ വേണ്ടി പാഞ്ഞു നടക്കുന്നത് തെരഞ്ഞടുപ്പില്‍ നമ്മള്‍ കാണുന്ന കാഴ്ച. എത്ര ക്രൂരമായ തെറ്റ് ചെയ്താലും ഒരു നാണമില്ലാതെ ജനങ്ങളുടെ മുഖത്ത് നോക്കി പഴയത് തുറന്നു പറഞ്ഞതിനും സംരക്ഷണത്തിനും ഇറങ്ങുന്ന വലിയവന്മാരെ കാണുമ്പോഴാണ് സത്യത്തില്‍ നാണമാവുന്നത്. പണം കൊടുത്ത് പഠിച്ച് വരുന്നവന്‍ അതിനേക്കാള്‍ പണമുണ്ടാക്കാന്‍ എന്ത് വൃത്തികേടും കാണിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് കഴിഞ്ഞ കുറെ നാളുകളായി നാം നീതി പ്രതീക്ഷിക്കുന്നിടത്ത് നിന്ന് നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ReplyDeleteകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച ലേഖനം.
രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കു ഗുരുവാക്കാവുന്ന, അഭിനേതാക്കള്‍ക്ക് മാതൃകയാക്കാവുന്ന നല്ലൊരു പ്രതിഭാസമാണ് , പ്രതിഭയാണ് മുനീര്‍ എന്ന് നിലപാടുകളിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നു .പ്രതിസന്ധിഘട്ടങ്ങളില്‍ എങ്ങിനെ തന്മയത്വത്തോടെ ഒഴിഞ്ഞുമാറാം എന്ന സന്ദേശം ഇതില്‍ ഒളിഞ്ഞു കിടക്കുന്നത് ലേഖകന്‍ ശ്രദ്ധിക്കാതെ പോയി .
ReplyDeleteഇന്ത്യവിഷന്‍ ചാനലില്‍ നിന്നു ഓഹരി പിന്‍വലിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ട് ...ദയവായി പീഡന വീരന്മാര്‍ക്ക് ഒത്താശ ചെയ്യുന്ന പ്രവാസികള്‍ പെട്ടന്ന് ഷെയര്‍ പിന്‍വലിക്കു ...ഞങ്ങള്‍ ദേശസ്നേഹികള്‍ ആ ഷെയര്‍ വാങ്ങിക്കോളാം .... ദയവു ചെയ്തു ഷെയര്‍ പിന്‍വലിക്കല്‍ വാര്‍ത്ത പ്രഖ്യാപിച്ചവര്‍ കുഞ്ഞാലിക്കുട്ടിയുടെ കൂടെ കൂടി ഐസ് ക്രീം കഴിച്ചോളൂ...
ReplyDelete