നാലാം ദിവസം
വെള്ളത്തില്‍ ജലജന്തുക്കള്‍ കുട്ടാമായി ജനിക്കട്ടെ ;
ഭുമിയുടെ മിതെ ആകാശവിതാനത്തില്‍പറവ ജാതി പറക്കട്ടെ എന്ന് ദൈവം കല്‍പ്പിച്ചു .
കൌതുകവും ആശങ്കയും ഒരു പൊലെയുണര്‍ത്തുന്ന ഒരു കണ്ടുപിടുത്തം കൂടി. അതെ ഒരു ജീവന്‍കൂടി ഭൂമിയിലെത്തിയിരിക്കുന്നു.അന്
ആടുമാടുകളില്‍ നിന്ന് വഴിമാറി ക്ലൊണിംഗ് മനുഷ്യരില്‍ പരീക്ഷണത്തിനു ശ്രമിച്ചപ്പോള്‍ ശാസ്ത്രലൊകത്തുണ്ടായ കൊലാഹലം ചില്ലറയല്ല.ഇതിനു പുറമെ കണികകളെ കൂട്ടിയിടിപ്പിച്ച് ഒരു കൂട്ടം ശാസ്ത്രഞന്മാര്‍ ഉല്പത്തിയുടെ രഹസ്യങ്ങള്‍ തേടുന്നുണ്ട്.
അമേരിക്കയിലെ ജെ.ക്രെയ്റ്റ് വെന്റര്‍ ഇന്സ്റ്റുട്ടാണ് ഈ പുതിയ ജീവന്റെ രക്ഷിതാക്കള്‍.ലാബില്‍ നിര്‍മ്മിച്ച ജനിത ഘടന മറ്റൊരു ജീവകോശത്തില്‍ സ്ഥാപിച്ച് പുതിയ ജീവന്‍ നിമ്മിക്കുന്നു.(ക്രെയ്റ്റ് വെന്റര്‍ എന്ന വിയറ്റ്നാംകാരന്റെ 15 വര്‍ഷത്തെ സ്വപ്ന സാക്ഷാത്ക്കാരമാണത്രെ ഇത്)കുറച്ചു കൂടെ വ്യക്തമാക്കിയാല്‍ എം മൈക്രൊയ്ഡ് എന്ന ബാക്ടിരയയുടെ പുനര്‍നിര്‍മ്മിച്ച ഡി എന്‍ എ ഘടന എം കാപ്രികൊണം എന്ന ബാക്ടിരിയയില്‍ ചേര്‍ത്ത് അതിനെ ജീവിയാക്കി മാറ്റുന്നു.
ഇതിലൊക്കെ നമുക്ക് അഭിമാനിക്കാം പക്ഷേ ഭുമിയില്‍ ഉള്ള ജീവികള്‍ തന്നെ നിലനില്പിനായ് പരസ്പരം പോരടിക്കുന്നതിനിടയിലാണി ദൈവം പോലുമറിയാതെ പുതിയ ജീവിയുടെ എഴുന്നുള്ളത്ത് ഇതിന്റെ സ്വഭാവം എന്താണെന്നറിയില്ല.നമ്മള് കമ്പ്യുട്ടറില്‍ പ്രോഗാം ഇന്‍സ്റ്റാള്‍ ചെയ്യുന്ന പോലെ ഈ ജീവിക്ക് സോഫ്റ്റ്വയര്‍ ഉപയോഗിച്ച് സ്വഭാവവ്യതിയാനം വരുത്താമെന്നു വാര്‍ത്തയിലില്ല.
നാടന്‍ വാക്കില്‍ പറഞ്ഞാല്‍ തന്തയില്ലാത്ത ജീവി.അപ്പോള്‍ അതിനെ എത്രമാത്രം വിശ്വസിക്കാന്‍ പറ്റും.നേട്ടത്തിന്റെ പട്ടികയില്‍ വെള്ള ശുചികരണം പ്രത്യേകം എടുത്തു പറയുന്നു. ഈ അവകാശ വാദം ശരിയാണെങ്കില്‍ അടുത്ത് തന്നെ കടല്‍ വെള്ളം ശുദ്ധമാവുമെന്നു പ്രതിക്ഷിക്കാം.
കേരളത്തിലെ ഏറ്റവും വലിയ കക്കുസ് ആയി മാറിയ കുമരകം ജലാശയത്തിലേക്ക് ഈ ജീവിയെ ഇറക്കുമതി ചെയ്യാന്‍ കേരള സര്‍ക്കാര്‍ ആലോചിക്കണം.ലാബില്‍ നിന്നിറങ്ങുന്ന ഇത്തരം ജീവികള്‍ക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യം കേട്ടില്ല.ഇന്ത്യയെപോലുള്ള ജനസംഖ്യ കുടുതലുള്ള രാജ്യക്കാര്‍ തിന്നു മുടിച്ചത് കൊണ്ടാണ് ലോകം ഭഷ്യക്ഷാമത്തില്‍ പെട്ടെതെന്നു പറഞ്ഞ ബുഷിന്റെ നാട്ടില്‍ തന്നെയാണി കണ്ടുപിടുത്തവും.
ദൈവങ്ങളങ്ങിനെയാണ് ആര് തപസ്സു ചെയ്താലും വരം കൊടുക്കും.അത് അസുരനാണോ ശത്രുവാണോ എന്നൊന്നും നോക്കില്ല അതാണതിന്റെ നിയമം അങ്ങിനെയാണ് ഭസ്മാസുരനു വരം കിട്ടിയത് ശേഷം ചിന്ത്യം.....
ആശങ്കകള്‍ക്ക് അര്‍ത്ഥമില്ലാതെ നിമിഷങ്ങള്‍ കൊണ്ട് പുതിയതിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാമിപ്പോള്‍. പുതിയതെന്നും, എല്ലാ വശവും നോക്കി വരുമ്പോഴേക്കും അതിന്റെ തന്നെ പുതിയ പതിപ്പ് നമ്മിലേക്ക് ചാടി വീഴുന്ന കുതിപ്പിന്റെ കാലം.
ReplyDeleteനന്നായി ആഷ.
അല്പം കൂടി കാത്തിരിക്കൂ സുഹ്ര്'ത്തെ. ആ ജീവിയൊന്നു പുറത്തിറങ്ങട്ടെ. ഒന്നും കാണാതെ ദൈവം വരം കൊടുക്കില്ല. തന്തയുണ്ടെന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തെ ഭരണര്‍ത്ഥികളെ മാറ്റി പകരം പുതിയ ജീവികളെ പരീക്ഷിക്കുവാനൊരവസരം കിട്ടുകയല്ലേ....
ReplyDeleteകാത്തിരിക്കാം വിഷയത്തിന്' കാലികപ്രസക്തിയുണ്ട്.
നമുക്ക് സ്വാഗതം ചെയ്യാം ആ പുതു മുഖത്തെ.
ReplyDeleteഇത്ര ആശങ്കപ്പെടാനൊന്നുമില്ലെന്നെ. കാണാന്‍ പോകുന്ന പൂരം കേട്ടറിയണോ? കണ്ടു തന്നെ അറിയാം.