Tuesday, June 29, 2010

ഒളിക്യാമറക്കാലം



1839 ല്‍ "സര്‍ ജോണ്‍ ഹെര്‍സലാണ്" ഫോട്ടോ ഗ്രാഫിയെ കുറിച്ച് ആദ്യമായി നമുക്ക് അറിവ് തരുന്നത് ഗ്രാഫിയെന്ന ഗ്രിക്ക് വാക്കിന് വരയ്ക്കുക എന്നാണ് അര്‍ത്ഥം.1922 ല്‍ ഫ്രാന്‍സിലെ" ജോസഫ് നൈസോഫര്‍ നിപസേ"യാണ് ക്യാമറ കണ്ടു പിടിച്ചത് പിന്നിട് 1883 ല്‍ അമേരിക്കയിലെ "ജോര്‍ജ് ഈസ്റ്റ്മാന്‍ "ഫിലിം കൊഡാക് ക്യാമറ കണ്ടെത്തി.1947 ല്‍ "എഡ് വിന്‍ ഹെര്‍ബെര്‍ട്ട് ലാന്‍ഡ്"എന്ന അമേരിക്കകാരന്‍ തത്സമയം തന്നെ ഫോട്ടോ കോപ്പി കിട്ടുന്ന"പോളറൈ ഡ്"ക്യാമറയുമായി രംഗത്തെത്തി. ക്യാമറ ലോകത്തെ വിപ്ലവം എന്നു പറയാവുന്ന കണ്ടുപിടുത്തമാണ്"ക്യാമറയിലെ ഡിജിറ്റല്‍ സംവിധാനം.ഇതിന് ഫിലിം ആവിശ്യമില്ല മാത്രമല്ല മികച്ച ഫലവും ഇതിന്റെ പ്രത്യേകതയാണ്.1995 ല്‍ അമേരിക്കയിലെ കൊഡാക് കമ്പനിയാണികണ്ടുപിടിത്തത്തിന് പുറകില്‍. ഡിജിറ്റല്‍ സാങ്കേതികത പേനയെവരെ ക്യാമറയാക്കി മാറ്റാം എന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു.
മേല്‍ കുറിപ്പ് ശ്രദ്ധിക്കുമല്ലോ-
ഇത് ഒളിക്യാമറക്കാലം.
ഒളിക്യാമറ എന്ന പ്രയോഗം സാധാരണക്കാരുടെ ഇടയില്‍ എത്തിച്ചത് ടിവി ചാനലുകാരാണ്.
സമുഹത്തില്‍ മാന്യതയുടെ മുഖമുടിയണിഞ്ഞ പലരെയും തുറന്നു കാണിക്കാന്‍ അവര്‍ക്കായി.അഴിമതിക്കാരായ രാഷ്‌ട്രീയക്കാരെയും കോഴവാങ്ങുന്ന ക്രിക്കറ്റ്‌ താരങ്ങളെയുമൊക്കെ ഒളിക്ക്യാമറകളില്‍ കുടുക്കി മാധ്യമ വിചാരണ നടത്തുന്ന സ്റ്റിംഗ്‌ ഓപ്പറേഷനുകള്‍ക്ക്‌ ഇന്ത്യയില്‍ തുടക്കംകുറിച്ചത്‌ തെഹല്‍ക്കയായിരുന്നു.ബംഗാരുലക്ഷമണ്‍ എന്ന ബി.ജെ.പി. പ്രസിഡന്റ്‌ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ ചിത്രം കണ്ട്‌ നമ്മള്‍ ഞെട്ടി.വര്‍ഗിയ കലാപം നടത്താന്‍പണം നല്‍കിയാല്‍ വര്‍ഗീയ കലാപം നടത്താമെന്ന് സമ്മതിച്ച ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക് ഒളിക്യാമറയില്‍ കുടുങ്ങി. തെഹല്‍ക്കയും ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയും സംയുക്തമായി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് മുത്തലിക് കുടുങ്ങിയത്. കലാപം നടത്താന്‍ 60 ലക്ഷം രൂപയാണ് മുത്തലികും അനുയായികളും ആവശ്യപ്പെട്ടത്.എം.എഫ് ഹുസൈനെപ്പോലെ പ്രശസ്തനാകാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രകാരന്റെ വേഷത്തില്‍ മുത്തലികിനെ സമീപിച്ച തെഹല്‍ക്ക ടീമിനോട് മുസ്‌ലീം മതവിശ്വാസികള്‍ കൂടുതലുള്ള ഏതെങ്കിലും സ്ഥലത്ത് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കാനും ശ്രീരാമസേനാ പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടസപ്പെടുത്തി അത് ഒരു കലാപമാക്കി മാറ്റാമെന്നും മുത്തലിക് പറയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
സര്‍വ്വവും ത്യജിച്ച് പരിത്യാഗികളാകേണ്ട ആത്മീയവാദികളുടെ തനി നിറവും ഒളിക്യാമറ പുറത്തു കൊണ്ടു വന്നു.തമിഴ്നാട്ടില്‍ കാഞ്ചിപുരത്ത് പൂജാരി സ്ത്രികളെ വശികരിച്ച് ക്ഷേത്ര പരിസരത്ത് തന്നെ ലൈഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് സ്വയം ക്യാമറയില്‍ പകര്‍ത്തിയത് വിവാദമുണ്ടാക്കിയ വാര്‍ത്തയായിരുന്നു.കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യ ങ്ങള്‍ സീഡിയിലാക്കി ലോക്കറില്‍ വച്ച് പോലീസിന് തെളിവ് കൊടുത്ത സന്തോഷ്‌ മാധവനെ ഓര്‍മ്മയില്ലേ.വിശ്വസ്തന്‍ തന്നെ ഒളിക്യാമറ വച്ച് വിഴ്ത്തിയ ()സ്വാമി നിത്യാനന്ദയും ഒപ്പം നടി രഞ്ചിതയും അശ്ലില വാര്‍ത്തയില്‍ ഇടം നേടിയവരാണ്.
വളരെ ചെറിയ ക്യാമറകള്‍ ഉപയോഗിച്ച് ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലാണ് സംഭവങ്ങള്‍ ഒപ്പിയെടുക്കുന്നത്‌.പഴയകാല ക്യാമറകള്‍ വലുതായിരുന്നു.മുന്നുകാലില്‍ കുത്തിനിറുത്തിയ ക്യാമറയുടെ പുറകില്‍ ഒരു കറുത്ത തുണിയില്‍ ഫോട്ടോഗ്രാഫര്‍ ഒളിച്ചിരുന്നാണ് ഫോട്ടോ എടുത്തിരുന്നത്.ഇന്നാകട്ടെ ക്യാമറ തന്നെ ഒളിഞ്ഞിരിക്കുന്നു.വ്യക്തിയുടെ സ്വകാര്യത ഹനിക്കും വിധം മഹത്തായ കണ്ടുപിടുത്തം പുലിവാലായി തീര്‍ന്നിരിക്കുന്നു.
വാര്‍ത്തകളിങ്ങിനെ.........
കോഴികോട് മാവൂര്‍ റോഡില്‍ KSRT സ്റ്റാന്‍ഡിന് സമീപം സാഗര്‍ ഹോട്ടലില്‍ സ്ത്രികളുടെ ടോയ്ലറ്റില്‍ ഒളിച്ചു വച്ച ക്യാമറഒരു പെണ്‍കുട്ടി കണ്ടെത്തി. ഒളിച്ചു വച്ചവന്റെ മുഖം ക്യാമറയില്‍ ഉണ്ടായിരുന്നതുകൊണ്ട് പോലിസ് എത്തുന്നതിനു മുന്പ് തന്നെ പ്രതിയെ തിരിച്ചറിഞ്ഞുവെങ്കിലും പെണ്‍കുട്ടിയുടെ സഹായത്തിനു വന്ന രാഹുല്‍ എന്ന യുവാവിനെ തല്ലി കേരളാ പോലീസ് അവരുടെ അഭിമാനം കാത്തു സുക്ഷിച്ചു.
ആലുവയില്‍ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നെ അത് കാണിച്ചു പീഡനം തുടര്‍ന്നു.അധികം തുടരുന്നതിന് പെണ്‍കുട്ടി വിട്ടുകാരോട് തുറന്നു പറഞ്ഞതിനാല്‍ പ്രതി പോലീസ് പിടിയിലായി.തലശ്ശേരിയില്‍ യുവതി കുളിക്കുന്നത് ക്യാമറയില്‍ പര്‍ത്തിയ ശേഷം ഭിഷണിപെടുത്തി 46 ലക്ഷം തട്ടിയെടുത്ത കേസില്‍ മുന്ന് പ്രതികളെ പോലീസ് പിടികൂടി.സഹപ്രവര്‍ത്തകയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ശേഷം എഡിറ്റ് ചെയ്ത്‌ നഗ്നചിത്രമാക്കിയതിനു എടപ്പോള്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു.
കൊടുങ്ങല്ലൂര്‍ പുല്ലുറ്റ് ചാപ്പാറയില്‍ വീട്ടിലെ കുളിമുറിയില്‍ നിന്നു വീട്ടമ്മ ക്യാമറ കണ്ടെടുത്തു.ചിത്രികരിക്കാന്‍ പാകത്തിലായിരുന്നു ക്യാമറ പോലീസ്
അന്വേഷിക്കുന്നു.
അടിവരയിട്ടു വായിക്കേണ്ട വേറിട്ടഒരു അശ്ലില വാര്‍ത്ത.........
അമ്മയുടെ കുളി ക്യാമറയില്‍ പകര്‍ത്തിയ മകനെ അദ്ധ്യാപിക കൂടിയായ അമ്മ കൈയ്യോടെ പിടികൂടി മനശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചു.
ഇനി കേരളത്തിന്‌ പുറത്തെ ക്യാമറ ശല്യത്തെ കുറിച്ച് .........
ഹൈദരാബാദില്‍ സുല്‍ത്താന്‍ ബസാറിലെ ഒരു തുണികടയില്‍ ട്രയല്‍ മുറിയില്‍ വസ്ത്രം മാറികൊണ്ടിരിക്കെ പെണ്‍കുട്ടിയുടെ ഫോണ്‍ ശബ്ദിക്കുന്നു.പിന്നിടാണ് കുട്ടിക്ക് മനസ്സിലായത്‌ റിംഗ് ചെയ്യുന്നത് തന്റെ മോബൈലല്ലെന്ന് അതെ ഒളിച്ചിരുന്ന മൊബൈലാണ് ശബ്ദിച്ചത്.ഒളിപ്പിച്ചു വച്ചവന്‍ മൊബൈല്‍ സൈലന്റ് മോഡിലാക്കാന്‍ മറന്നു.ദില്ലിയില്‍ കോല്‍ സെന്ററില്‍ ജീവനക്കാരികള്‍ തന്നെ ഒളിക്യമാര കണ്ടെത്തി.
ബോളിവുഡിലെ ഒരു ഒളിക്യാമവാര്‍ത്ത.
ദിബാര്‍ ബാനര്‍ജിയുടെ "ലവ് സെക്സ് ഔര്‍ ധോക്ക"എന്ന ചിത്രത്തിന്റെ പ്രമേയം ഒളിക്യാമയാണ്. പുതുമയുള്ള കാര്യം ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ഒളിക്യാമഉപയോഗിച്ചാണ് ചിത്രികരിക്കുന്നത്.
ഇനി ഒളിക്കാത്ത ക്യാമറ വില്ലനാകുന്ന ന്ദര്‍ഭങ്ങളെ കുറിച്ച്........
ഭര്‍ത്താക്കന്മാര്‍ വെറുതെ ഒരു രസത്തിനു പകര്‍ത്തുന്ന ഭാര്യമാരുടെ ദൃശ്യങ്ങള്‍ അറിയാതെ മൊബൈല്‍ റിപ്പയര്‍ ഷോപ്പ് വഴി നാട് മുഴുവന്‍ പരക്കാം.ഇത്തരം സംഭവങ്ങള്‍ അനവധിയുള്ളത് കൊണ്ട് ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ അതിര് കടക്കുന്ന ആരാധനയെ സ്നേഹപൂര്‍വ്വം നിരസിക്കുക.
പെണ്‍കുട്ടികള്‍ക്ക് തെറി കത്തെഴുതുക,പൊതു കക്കുസിന്റെ ഭിത്തികളില്‍ അശ്ലില സാഹിത്യം രചിക്കുക,അന്യന്റെ കിടപ്പ് മുറിയില്‍ രാത്രി എത്തി നോക്കുക,ഒളിക്യാമറ വയ്ക്കുക തുടങ്ങിയ കലാപരിപാടികളെ മൊത്തമായി മാനസീക രോഗത്തിന്റെ തലയിലിട്ട് കൈകഴുകുന്നത് പല ചര്‍ച്ചകളിലും നാം കണ്ടിട്ടുണ്ട്.എന്നാല്‍ ഇതിന്റെ സാമ്പത്തികവശം ആരും ചര്‍ച്ച ചെയ്ത്‌ കണ്ടില്ല. ഇത്തരം ദൃശ്യങ്ങള്‍ വില കൊടുത്തു വാങ്ങുന്ന സമാന്തര ലോബിയും പ്രവര്‍ത്തിക്കുന്നുവെന്ന് വരികള്‍ക്കിടയില്‍ വായിക്കുക.
കൂട്ടിവായിക്കാന്‍ ............
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അന്ധനായ രാമു തൊട്ട ടുത്ത വീട്ടിലെ സുധേടത്തിയെ കാണാന്‍ ചെന്നു. സുധേടത്തി ശബ്ദം കേട്ട് കുളിമുറിയുടെ വാതില്‍ തുറന്നു.സുധേടത്തി ശരീരമാസകലം സോപ്പ് തേച്ച് കഴുകി കളഞ്ഞിട്ടും രാമു പട്ടണത്തില്‍ പോയ വിശേഷങ്ങള്‍ തീര്‍ന്നില്ല.ഒടുവില്‍ അവിടെ രണ്ടു നിലയിലുള്ള ബസ്സ് കണ്ട കഥ കേട്ടപ്പോള്‍ സുധേടത്തി വിചാരിച്ചു, പാവം എങ്ങിനെകാണാന്‍ .പിന്നെ രാമു പറഞ്ഞു" സുധേടത്തി അറിഞ്ഞോ വിശേഷം കോയമ്പത്തൂരില്‍ ഞാന്‍ കണ്ണോപ്പറേഷന് പോയതാ ഇനിക്കിപ്പോ ഭംഗിയായിട്ട് കാണാം"


13 comments:

  1. ഒളി ക്യാമറകള്‍ എവിടെയും ഉണ്ടാകാം, ജാഗ്രതൈ!

    ReplyDelete
  2. ക്യാമറയുടെ ഉത്ഭവം മുതല്‍ വളരെ കൃത്യമായി പറയുമ്പോഴും തുടക്കം മുതലുള്ള ഉപയോഗവും ക്യാമറകളും അതിനുശേഷം സംഭവിച്ച അതിന്‍റെ സൂക്ഷ്മമായ നല്ലതും ചീത്തയും ആയ വശങ്ങളെക്കുറിച്ച് സംഭവങ്ങള്‍ നിരത്തി വിവരിച്ചപ്പോള്‍ വിജ്ഞാനപ്രദമായ പോസ്റ്റായി.

    ഞാന്‍ ഒളിക്യാമാറയെ അടിസ്ഥനപ്പെടുത്തി ഒരു കഥ എഴുതിയിരുന്നു.
    അത് ഇവിടെ വായിക്കാം

    ReplyDelete
  3. വളരെ കാലിക പ്രസക്തിയുള്ള വിഷയം അടിവേരുമുതല്‍ ചികഞ്ഞെടുത്ത് വായനക്കാരന്റെ ചിന്താമണ്ഡലത്തിലേക്ക് സന്നിവേശിപ്പിക്കുവാനുള്ള എഴുത്തുകാരന്റെ വൈഭവവും വഴക്കവും രചനയില്‍ തെളിഞ്ഞു കാണുന്നു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. hummm. kozhikode camera vechathu penkutti alla aankuttiya

    ReplyDelete
  5. രസകരമായിരിക്കുന്നു

    ReplyDelete
  6. ക്യമറയുടെ സാധ്യതകളും അതിന്റെ മറവിൽ നടക്കുന്ന അപകടങ്ങളും നന്മയും ഒക്കെ വിവരിച്ച ക്യാമറ കഥകൾ കൊള്ളാം.

    ReplyDelete
  7. കാഴ്ചകള്‍,റാംജി,പാവം ഞാന്‍,അബ്ദുള്‍ഖാദര്‍ കൊടുങ്ങല്ലൂര്‍,അന്‍വര്‍ കൊച്ചി,sm sadique, അഭിപ്രായങ്ങള്‍ക്ക് നന്ദി.പിന്നെ jishad cronic തെറ്റ് ചൂണ്ടി കാട്ടിയതിനു പ്രത്യേകനന്ദി.അത് തിരുത്തുന്നുണ്ട്

    ReplyDelete
  8. കാലീകപ്രസക്തിയുള്ള വിഷയം.നന്നായി അവതരിപ്പിക്കുകയും ചെയ്തു.ഭാവുകങ്ങൾ.

    ReplyDelete
  9. A contemporary topic, you portrayed well. It also describes the "sting operation" which trapped Bengaru Laxman and Muthalik.

    Nice to read this. First time I am coming to your Blog.

    Please do visit my blog too...

    ReplyDelete
  10. തകര്‍ത്തു
    നല്ല അവതരണം! ആശയങ്ങളുടെ മികച്ച ക്രോഡീകരണം
    പിന്നെ രാമുവിന്റെ വാല്‍കഷണം കലക്കി:)

    ReplyDelete
  11. അതെ.എല്ലാം ഭംഗിയായി കാണാം.സൂക്ഷിക്കുക.
    ചേര്‍ത്തു വെച്ചു വായിക്കൂ എന്റെ 'ഒളിക്കണ്ണുകള്‍ ' കവിത.എന്ന കവിത.

    ReplyDelete