\yqtbmÀ¡v: \bX{´ clky§Ä shfns¸Sp¯n bp.Fkn\v XethZ\ krjvSn¨ hn¡neoIvkv A\y{Kl PohnIsf¡pdn¨pw A´co£¯n ]d¶p \S¡pന്ന AÚmXhkvXp¡sf¡pdn¨papÅ bp.Fkv \bX{´ÚcpsS hnebncp¯epIÄ {]kn²oIcn¡ms\mcp§p¶p. (വാർത്ത)
ഭൂമിയിൽ നാം തനിച്ചാണോ അതറിയാനുള്ള മനുഷ്യന്റെ ത്വരയ്ക്ക് മനുഷ്യ വർഗത്തോളം ന്നെ പഴക്കമുണ്ട്.വാനത്തിന്റെ അനന്തതയിലേക്ക് വിസ്മയത്തോടെ നോക്കാത്തവർ വിരളം.മനുഷ്യ മനസ്സിൽ നിഗുഢതയുടെ ഇരുമ്പു മറയായ് അവർക്ക് മുന്നിൽ എന്നുമാകാശം നിന്നു.അതിനപ്പുറത്തേക്ക് അവന്റെ മിഴികൾ നീണ്ടുവെ ങ്കിലും കണ്ടത് കാണാനുള്ളതിന്റെ ഒരംശം പൊലുമില്ലെത്രെ ! അന്യലോകത്തിൽ നിന്നെത്തി ഭുമിയെ നശിപ്പിക്കുന്ന ജീവികളെ ഇതിനകം നാം ചലചിത്രങ്ങളിൽ യഥേഷ്ടം പോലെ കണ്ടു കഴിഞ്ഞു,പക്ഷെ ചോദ്യങ്ങൾ അവസാനിക്കുന്നില്ല ശരിക്കും നമ്മുക്ക് അയൽവാസി (അയൽവാസികൾ) ഉണ്ടൊ? അന്യഗ്രഹജീവികൾ "പറക്കും തളി'കയിൽ ഭൂമി സന്ദർശിക്കുമെന്ന് ദൃക്ക്സാക്ഷികൾ അവകാശപെടുന്നു.
പറക്കുംതളിക.................
ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരം പറക്കും തളികകളെ കണ്ടാതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
(unidentified flying object) (UFO)
ഭൂമി…………
സൂര്യനെ ചുറ്റുന്ന 8 ഗ്രഹങ്ങളിൽ സൂര്യനിൽനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി, സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. സൗരയൂഥത്തിലെ നാല് പാറഗ്രഹങ്ങളിൽ ഏറ്റവും ഭാരമുള്ളതും സാന്ദ്രതയുള്ളതുമായ ഗ്രഹമാണിത്.71% ഉം വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രഹമാണ് ഭൂമി.പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്, മനുഷ്യനുൾപ്പെടെയുള്ള ലക്ഷക്കണക്കിന് തരത്തിലുള്ള ജീവികൾ ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഗ്രഹം രൂപപ്പെട്ടത് 454 കോടി വർഷങ്ങൾക്ക് മുൻപാണെന്നും,ഇതിന്റെ ഉപരിതലത്തിൽ ജീവൻ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വർഷങ്ങൾക്കുള്ളിലാണെന്നും ശാസ്ത്ര നീരിക്ഷണത്തിൽ മനസ്സിലായിട്ടുണ്ട്.
ഭൂമിക്കപ്പുറത്തെ ജീവൻ............
ഭൂമിക്ക് വെളിയിൽ ജീവജാലങ്ങൾ ഉണ്ടൊ എന്ന ചോദ്യത്തിന് ശാസ്ത്ര ലോകത്തെ പ്രമുഖർ നൽകുന്ന മറുപടി ഉണ്ട് എന്ന് തന്നെയാണ് അവിശ്വസിനിയതയുടെ അംശം കൂടുതലാണെങ്കിലും ഇത്തരം ജീവികൾ ഉണ്ടെന്ന് സമർത്ഥിക്കുന്നത് സമുഹത്തിലെ വളരെ ഉയർന്നനിലയിൽ ഉള്ളവരായതിനാൽ തന്നെ അത് വാർത്താപ്രധാന്യം കൈവരിക്കുന്നു. (സത്യം ചിലപ്പൊൾ കെട്ടുകഥകളെക്കാൾ വിചിത്രമായിരിക്കും എന്ന് പറയാറില്ലേ).
യൂറോപ്യൻ സതേൺ ഒബ്ബ്സർവേറ്ററിയുടെ ചിലിയിലെ ലാസില്ല (La Silla) എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ടെലിസ്ക്കോപ്പിലൂടെ ഒരു പുതിയ ഗ്രഹത്തെ കണ്ടെത്തി. "ഭൂമിക്ക് പുറത്ത് ജീവൻ കണ്ടെത്താനുള്ള പഠനത്തിൽ ഇതു വലിയ ഒരു മുന്നേറ്റമാണെന്ന്" പഠന സംഘത്തിലുണ്ടായിരുന്ന 11 ശാസ്ത്രജ്ഞന്മാരിൽ ഒരാളായ ജനീവയിൻ ജ്യോതി ശാസ്ത്രജ്ഞൻ മൈക്കൽ മേയർ അഭിപ്രായപ്പെട്ടു
സാദ്ധ്യതകൾ........
ആധുനിക ലോകത്ത് ജീവിച്ചിരിക്കുന്ന പ്രമുഖ ബുദ്ധിജീവിയും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ച ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ പ്രോഫ. സ്റ്റീഫൻ ഹോക്കിംഗ് പറന്നു "ഭൂമിക്ക് പുറത്ത് ജീവനുണ്ട് പക്ഷെ അവയൊട് ബന്ധപെടാതിരിക്കുന്നതാവും മനുഷ്യനു് നല്ലത്"(മനുഷ്യനൊട് ബന്ധപെടാതിരിക്കുന്നതാവും അവർക്ക് നല്ലത് അല്ലേ...) ഇതിനു മറുപടിയായി കനേഡിയൻ പ്രതിരോധ മന്ത്രി പോൾ ഹെല്യർ പറയുന്നു"അന്യഗ്രഹജീവികൾ ദശാബ്ദങ്ങളായി ഭൂമി സന്ദർശിക്കുന്നുണ്ട്. ഇത്തരത്തിൽ അന്യഗ്രഹജീവികൾ വന്ന് മടങ്ങിയ ആകാശയാനത്തിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നാണ് മനുഷ്യൻ ഇന്ന് കാണുന്ന മൈക്രോ ചിപ്പും ഐടി വിപ്ലവവുമൊക്കെ ഉണ്ടായതെന്നും പോൾ ഹെല്യർ പറഞ്ഞു. ഹോക്കിംഗ്സ് നടത്തിയ പ്രസ്താവന ജനങ്ങളെ ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. ഇത്രയും സുപ്രധാനമായൊരു വിഷയത്തെക്കുറിച്ച് അദ്ദേഹത്തെപ്പോലൊരു ശാസ്ത്രജ്ഞൻ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന നടത്തരുതായിരുന്നു വേന്നും ഹെല്യർ വ്യക്തമാക്കി".
സാക്ഷ്യങ്ങള്‍ .........
അന്യഗ്രഹ ജീവികള്‍ സങ്കല്‍പ്പമല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി അപ്പോളോ 14 ദൌത്യത്തില്‍ പങ്കെടുത്ത ഡോ. എഡ്ഗര്‍ മിഷെൽ ഇതു വെളിപ്പെടുത്തി. അന്യഗ്രഹ ജീവികള്‍ ചെറിയ ആള്‍ക്കാരാണ്. വലിയ തലയും വലിയ കണ്ണുകളും അവര്‍ക്കുണ്ട് മിഷെല്‍ പറയുന്നു.
ഭൂമിയെ രക്ഷപെടുത്തിയ പറക്കും തളിക.............
(ഒരു സൈബീരിയൻ കഥ)
ഒരു വന്‍ ഉല്‍ക്കയില്‍ നിന്ന് അന്യഗ്രഹജീവികള്‍ ഭൂമിയെ രക്ഷിച്ചുവെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞന് അവകാശപ്പെടു.ന്നത്. ഉല്‍ക്ക ഭൂമിയില്‍ പതിച്ചിരുന്നുവെങ്കില്‍ ജീവന്റെ ഒരു കണിക പോലും അവശേഷിക്കുമായിരുന്നില്ല എന്നും ഇതില്‍ നിന്ന് അന്യഗ്രഹജീവികളുടെ ഒരു ബഹിരാകാശവാഹനമാണ് ഭൂമിയെ രക്ഷിച്ചതെന്നും തുങ്കുസ്ക സ്പേഷ്യല്‍ ഫിനോമിനന്‍ ഫൌണ്ടേഷന്റെ മേധാവി ഡോക്ടര്‍ യൂറി ലാബ്വിന്‍ പറയുന്നു സൈബീരിയയിലെ നൂറ് ചതുരശ്ര മൈലുകളോളം നീണ്ടുകിടക്കുന്ന വനം ജൂണ്‍ 1908 -ല്‍ ഒരു വന്‍ സ്ഫോടനത്തില്‍ കത്തിനശിക്കുകയുണ്ടായി. ‘തുങ്കുസ്ക സംഭവം’ എന്നറിയപ്പെടുന്ന ഈ വനനാശം എങ്ങനെയുണ്ടായി എന്ന് ഇപ്പോഴും അജ്ഞാതമാണ്. നൂറ്റിയൊന്ന് വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തിനാണ് ഇപ്പോള്‍ തുമ്പ് ലഭിച്ചെന്ന് യൂറി അവകാശപ്പെടുന്നത്.
(ഈ കഥ ഇതെപോലെ അംഗികരിക്കാൻ മറ്റു ശാസ്ത്രജ്ഞർ തയ്യാറായിട്ടില്ല കെട്ടോ,അന്യഗ്രഹ ജീവികളെ പറ്റിയുള്ള സിനിമകൾ കണ്ട് കണ്ട് യൂറിക്ക് മനോനില തെറ്റിയെന്നവർ പറയുന്നു.)
വിമാനങ്ങളും കപ്പലുകളും തട്ടിയെടുത്ത കഥ നം കേട്ടിട്ടുണ്ട് എന്നാൽ വൊയേജർ - 2 എന്ന ബഹിരാകാശ പേടകത്തെ അന്യഗ്രഹജീവികൾ തട്ടിയെടുത്തെന്ന വാർത്ത പുറത്തു വന്നിരിക്കുന്നു.1977 ഓഗസ്റ്റ് 20ന് കാലിഫോർണിയയിൽ നിന്നാണ് അമേരിക്കയുടെ വൊയേജർ - 2 എന്ന പേടകം വിക്ഷേപിച്ചത്. സൂര്യനിൽനിന്ന് ഏറ്റവും അടുത്തുള്ള കൃത്രിമോപഗ്രഹമാണ് വൊയേജർ -2. സൗരയൂഥത്തിലെ ഹീലിയോസ്ഫിയറിനപ്പുറം എന്ത് എന്നു കണ്ടെത്താനാണിപ്പോൾ വൊയേജറെ നിയോഗിച്ചിരിക്കുന്നത്. 2025 വരെ വൊയേജർ റേഡിയോ സന്ദേശങ്ങൾ അയയ്ക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ഈ ബഹിരാകാശപേടകം അയയ്ക്കുന്ന സന്ദേശങ്ങള്‍ ഡീ - കോഡ് ചെയ്ത് വായിക്കാന്‍ കഴിയുന്നില്ല. ഏതു ഭാഷയിലും സന്ദേശം അയയ്ക്കാനായി 55 ഭാഷകളിലുള്ള സന്ദേശങ്ങളും പാട്ടുകളും ആശംസകളുമടങ്ങുന്ന 12ഇഞ്ച് -ഡിസ്ക് വൊയേജറിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഭാഷയിലൊന്നുമല്ല ഇപ്പോള്‍ സന്ദേശങ്ങള്‍ ലഭിക്കുന്നത്. `ആരോ വൊയേജറിനെ റീ പ്രോഗ്രാം ചെയ്യുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ട് എന്നുവേണം കരുതാന്‍. സത്യം എന്താണെന്ന് നമുക്കറിയില്ല' - നാസയിലെ ശാസ്ത്രജ്ഞനായ ഹാറ്റ്വിങ് ഹൗസ് ഡോര്‍ഡ് പറയുന്നു.
മറ്റൊരു കഥകൂടി പുറത്തുവന്നു. ചില അന്യഗ്രഹജീവികള്‍ വര്‍ഷങ്ങളായി ആകാശത്ത് വരുന്നുണ്ടെന്നും ബ്രിട്ടന്റേയും അമേരിക്കയുടേയും കൈവശമുള്ള അണ്വായുധങ്ങള്‍ നിര്‍വീര്യമാക്കി മടങ്ങുന്നുണ്ടെന്നുമാണ് പുതിയ കഥ. 1948 മുതല്‍ ഇത്തരം അന്യഗ്രഹജീവികള്‍ പറക്കുംതളികയി ലെത്തി അമേരിക്കയുടേയും ബ്രിട്ടന്റേയും ആണവായുധങ്ങള്‍ നിര്വീര്യമാക്കുന്നുണ്ടെ
വാദപ്രതിവാദങ്ങൾക്കിടയിൽ ആകാശത്തെ അജ്ഞാത വാഹനങ്ങളായി കണക്കാക്കുന്ന പറക്കുംതളികകളെക്കുറിച്ച് സ്കോട്ട്ലന്‍ഡിലെ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കി. സ്കോട്ട്ലന്‍ഡില്‍ പലയിടങ്ങളിലായി പറക്കുംതളികകളെ കണ്ടെത്തിയെന്ന് നിരവധി പേരുടെ സാക്ഷി മൊഴികളാണ് റിപ്പോര്‍ട്ടില്‍. ട്രയാംഗിള്‍ എന്ന പ്രത്യേക സ്ഥലത്ത് അജ്ഞാത ആകാശവാഹനത്തെ കണ്ടതായി 600 സാക്ഷിമൊഴികളുമായി ഒരു കൌണ്‍സിലര്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിന് നല്കിയ നിവേദനവും റിപ്പോര്‍ട്ടിലുണ്ട്. എന്തായാലും ഈ അജ്ഞാത ദര്‍ശനത്തെക്കുറിച്ച് യുക്തിപരമായ ഒരു നിഗമനവും ഇതുവരെ വന്നിട്ടില്ല.
ഭൂമിക്ക് വെളിയില്‍ ജീവജാലങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് നാസ നല്കുന്ന മറുപടി ‘ഉണ്ടായിരിക്കാം’ എന്നാണ്. ആഴ്സനിക് എന്ന കൊടും വിഷം ഉപയോഗിച്ചും ബാക്ടീരിയയുടെ ജീവന് നിലനിര്‍ത്താമെന്ന് നാസയിലെ ഒരു ഗവേഷക കണ്ടെത്തിയതാണ് ഭൂമിക്ക് വെളിയിലും ജീവന് നില്‍ക്കുന്നുണ്ടവാം എന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഫെലീസ വുള്‍ഫ് സൈമണ്‍ എന്ന ഗവേഷക ‘സയന്‍സ് ജേര്‍ണലില്‍’ പ്രസിദ്ധീകരിച്ചതാണ് ഈ അത്ഭുത പ്രതിഭാസം. ഇവര്‍ കലിഫോര്‍ണിയയിലെ മോണോ തടാകത്തിന്റെ അടിത്തട്ടില്‍ നിന്ന് ലഭിച്ച ‘ഗാമോപ്രോട്ടിയോ’ എന്ന ബാക്ടീരിയയുടെ വകഭേദത്തെയാണ് ഇവര്‍ പഠന വിധേയമാക്കിയത്. ജീവന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്ന് സമര്‍ത്ഥിക്കുന്ന കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയിലെ സള്‍ഫറിനു പകരം കൊടും വിഷ പദാര്‍ത്ഥമായ ആഴ്സനിക് നല്‍കിയിട്ടും ബാക്ടീരിയ ജീവന് നില നിര്‍ത്തി എന്നു മാത്രമല്ല അതിന്റെ ജീവ തന്മാത്രകളില് ഫോസ്ഫറസിനു പകരം ആഴ്സനിക് സ്ഥാനം പിടിച്ചു എന്നും ഫെലീസയും സംഘവും കണ്ടെത്തി.
ശാസ്ത്രലോകം അമ്പരന്ന് നില്ക്കുന്ന ഈ വെളിപ്പെടുത്തല്‍ മറ്റുഗ്രഹങ്ങളില്‍ മറ്റ് രൂപങ്ങളില്‍ ജീവന് നിലനില്‍ക്കുന്നുണ്ടാവാം എന്ന സൂചനയാണ് നല്‍കുന്നത്. ജീവ തന്മാത്രകളെ അപ്പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള വിഷം ജീവതന്‍മാത്രയുടെ ഭാഗമായത് ഭാവിയില്‍ ഔഷധ നിര്‍മ്മാണ മേഖലയിലും വിപ്ലവങ്ങള്‍ സൃഷ്ടിച്ചേക്കാം.
(അപ്പൊഴും ഒരു കേരളിയ സംശയം ബാക്കിയാകുന്നു.ദിനം പ്രതി കൊടിയ വിഷം കുടിച്ചും കഴിച്ചും ശ്വസിച്ചും ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന മനുഷ്യർ വിരൽതുമ്പിലുള്ളപ്പൊൾ ഈ പരിക്ഷണം ഒരു പാഴ്വേലയായിരുന്നില്ലേ……)
അന്യഗ്രഹജീവികളെ കണ്ടവരുടെ പട്ടിക നീളുകയാണ്....................
മനുഷ്യ വർഗം ഭൂമിക്കപ്പുറത്തെ ആവാസ കേന്ദ്രങ്ങൾ ലക്ഷ്യമിടുമ്പോൾ എന്തിനായിരിക്കാം അയൽക്കാരുടെ ഇവിടെയ്ക്കുള്ള സന്ദർശനം........
കനേഡിയൻ പ്രതിരോധ മന്ത്രി പോൾ ഹെല്യർ പറയുന്നതാണ് സത്യമെങ്കിൽ ഭൂമിയിലെ എതൊക്കെ കണ്ടു പിടുത്തത്തിനാണാഅന്യഗ്രഹ ജീവികൾക്ക് പേറ്റന്റ് കൊടുക്കേണ്ടി വരിക.
വിക്കിലീക്സിന്റെ വിവാദ രേഖകൾക്ക് കതോർക്കാം….......
(വിക്കിലീക്സിന്റെ വെളിപെടുത്തലിൽ പരാമർശിക്കപെട്ട രാജ്യങ്ങൾക്കിപ്പൊഴും മൗനം.മറ്റ് എതെങ്കിലും രാജ്യങ്ങളുടെ എംമ്പസി രേഖകളിൽ അമേരിക്കയെ കുറിച്ച് എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ.എന്താവുമായിരുന്നു പുകില്............)
കൂട്ടി വായിക്കാൻ..........
മുഖ്യമന്ത്രിയായിരുന്ന സി അച്ചുത മേനോന് ഒരു ഭ്രാന്താശുപത്രി സന്ദർശിച്ചു.അദ്ദേഹം ഒരു രോഗിയൊട് പറഞ്ഞു"ഞാൻ സി അച്ചുത മേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്"
അപ്പൊൾ ഒരാൾ"ഞാൻ പണ്ട് ജവഹർലാൽ നെഹൃവാണെന്നു പറഞ്ഞു നടന്നതിനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്"
good article
ReplyDeleteundo...
ReplyDeleteവളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം.കൌതുകകരവും.പ്രപഞ്ചരഹസ്യങ്ങളുടെ ബാലപാഠങ്ങളറിയാത്ത പാവം മനുഷ്യന്..!!
ReplyDelete(അപ്പൊഴും ഒരു കേരളിയ സംശയം ബാക്കിയാകുന്നു.ദിനം പ്രതി കൊടിയ വിഷം കുടിച്ചും കഴിച്ചും ശ്വസിച്ചും ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന മനുഷ്യർ വിരൽതുമ്പിലുള്ളപ്പൊൾ ഈ പരിക്ഷണം ഒരു പാഴ്വേലയായിരുന്നില്ലേ……)..സത്യം ..
ReplyDeleteനല്ല ലേഖനം ....
ഗഹനമായ ചിന്തയ്ക്കും , പഠനത്തിനും ഉദ്ഘോഷിക്കുന്ന സാരസംപുഷ്ടടവും ചിന്തൊദ്ദീപകവുമായ കരുത്തുറ്റ ലേഖനം . അറിവുകളുടെ നടവഴിയായി നാട്ടുവഴിയെ വിശേഷിപ്പിക്കാം . ലേഖകന്‍ അഭിനന്ദനങ്ങള്‍ .
ReplyDeletemanoharam
ReplyDeleteyou could have mensioned something about the crop circles also.
ReplyDeleteAnyway nice article
ഒന്നും അറിയാത്ത ഒരു കാര്യം കേള്‍ക്കുന്നത് പോലെ വായിച്ചെത്തിയപ്പോള്‍ അത്ഭുതവും ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ വിശ്വസിക്കാന്‍ പ്രയാസവും. നമ്മള് അറിയാത്ത അത്ഭുതങ്ങള്‍ ഇനിയും എത്രയോ ഉണ്ടാകാം. വീക്ളിക്സിന്റെ പുറത്ത് വിടലില്‍ ഇതിനെക്കുറിച്ച എന്തെങ്കിലും ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം അല്ലെ.
ReplyDeleteവായിച്ചിരിക്കേണ്ട ഒരു ലേഖനം.
അഭിനന്ദനങ്ങള്‍.
(അപ്പൊഴും ഒരു കേരളിയ സംശയം ബാക്കിയാകുന്നു.ദിനം പ്രതി കൊടിയ വിഷം കുടിച്ചും കഴിച്ചും ശ്വസിച്ചും ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന മനുഷ്യർ വിരൽതുമ്പിലുള്ളപ്പൊൾ ഈ പരിക്ഷണം ഒരു പാഴ്വേലയായിരുന്നില്ലേ……)...
ReplyDeleteഅന്യഗ്റഹ ജീവികള്‍ തട്ടിയെടുത്തതായി പറയുന്ന വോയെജര്‍ സൌരയൂഥാതിര്ത്തിയിലെത്തിയതായി നാസ പത്രക്കുറിപ്പ് ഇറക്കിയത് കഴിഞ്ഞ ആഴ്ചയിലാണ്. അടുത്ത നാലു വര്‍ഷത്തിനകം അത് അതിര്‍ത്തി കടക്കുകയും ചെയ്യും. തുങ്കുഷ്കാസംഭവത്തിനു കാരണം ഒരു വാല്‍നക്ഷത്രം ഭൂമിയുടെ സമീപത്തുകൂടി കടന്നു പോയതാണ് എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ശാസ്ത്രജ്നര്‍ വിശദീകരിച്ചതുമാണ്.
ReplyDelete