ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ മൊഴികൊടുത്ത സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മലയാളിയായ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ്. (വാർത്ത)
ഷഹിനയെ നാമറിയുന്നത് ഏഷ്യനെറ്റിലൂടെയാണ്.ഇപ്പൊൾ ഹാഹിന തെഹൽക്കയുടെ റിപ്പോർട്ടർ ആണ്.
ഷാഹിനയെങ്ങിനെ തീവ്രവാദിയായി............
കഥയിങ്ങിനെ.......
പീഡീപീ നേതാവ് മദ്നിയെ കുടകിൽ വ്ച്ച് കണ്ടതായി രണ്ടുപേർ മൊഴി നൽകിയെന്ന് പ്രത്യേക അന്വേഷണസംഘം ചാർജ് ഷീറ്റിൽ പറയുന്നു.എന്നാൽ ഷഹിന കുടകിലെത്തി സാക്ഷികളെ നേരിൽ കണ്ട് സത്യാവസ്ഥ തെഹൽക്കയിൽ റിപ്പോർട്ട് ചെയ്തു.
എടുത്ത് പറയെണ്ടത്..........
RSSപ്രവർത്തകനായ യോഗാനന്ദ് മദ്നി കേസിൽ പോലിസിന്റെ സാക്ഷിയാണെന്നറിയുന്നത് ഷാഹിന പറയുമ്പൊഴാണെത്രേ....!
ഷാഹിന തിവ്രവാദികളെ സന്ദർശിച്ചെന്ന മട്ടിൽ കര്‍ണാടക പോലിസ് പത്രക്കുറിപ്പുകൾ നൽകി.പക്ഷെ, ഈവിഷയത്തിൽ തന്റെ സഹ പ്രവര്കരിൽ നിന്നും ഒരു പിന്തുണയും കിട്ടിയില്ലയെന്നതാണ് തന്റെ ഏറ്റവും വലിയ വിഷമമെന്ന് അവർ പറയുന്നു.ഒപ്പം ആയിരം മുനകളുള്ള ഒരു ചോദ്യം സ്വയം ചോദിക്കുന്നു.
"നമ്മുടെ മാധ്യമ പ്രവർത്തകർ വാർത്തയുടെ ആധികാരികമായ ഉറവിടം ആയി ഭരണകൂടത്തെ കണ്ടു തുടങ്ങിയത് എന്ന് മുതലാണ്"
തെറ്റിയതാർക്കാണ്........
ഫോണിലൂടെ തലകെട്ട് മാത്രമല്ല വാചകങ്ങൾ വരെ പറഞ്ഞ് കൊടുത്ത് എഴുതിക്കുന്ന നാട്ടുനടപ്പ് പത്രപ്രവർത്തനം ഷാഹിന എന്തുകൊണ്ട് അറിയാതെ പൊയി ?
സ്വന്തം വാദമുഖങ്ങൾക്ക് നേരെ വിരൽ ചൂണ്ടുമ്പൊൾ അധികാരികൾ എന്നും ചെയ്തിരുന്നത് ഇതുതന്നെ.
ആ വിരൽ ഛേദിക്കുക........
പക്ഷെ...........
ഛേദിക്കപെട്ട വിരലിലൂടെ ഒലിച്ചിറങ്ങുന്ന രുധിരം കൊണ്ട് ഇനിയും ഷാഹിനമാർക്ക് ഇരുട്ടു വീണ സത്യത്തിന്റെ നേർചിത്രം വരയ്ക്കാമെന്ന് ഒരിയ്ക്കല്‍ അവർ തിരിച്ചറിയും.
ശീതികരിച്ച മുറിയിലിരുന്ന് മദ്യത്തിന്റെ അകമ്പടിയൊടെ കൊഴിക്കാലും കടിച്ചു പറിച്ച് നീരാ റാഡിയമാരുടെ തിരുമൊഴി വള്ളിപുള്ളി വിടാതെ പകർത്തിയെടുത്ത് സ്വന്തം പേരിൽ പ്രസിദ്ധികരിക്കുന്ന വീർ സാഗ്‌വിമാർക്ക് ഷാഹിനയെന്ന പേർ ഒരു വയ്യാവേലിയായി കരുതാം.......അതുകൊണ്ടാണല്ലോ........
അച്യുതാനന്ദന്റെ വാക്കുകൾക്കിടയിലെ ദൈർഘ്യവും പിണറായിയുടെ ചിരിയും തമ്മിലും ഉമ്മൻ ചാണ്ടിയുടെ ചീകാത്ത മുടിയും ചെന്നിത്തലയുടെ അലക്കിതേച്ച ഖദറും തമ്മിലും പാടുപെട്ട് കൂട്ടിയിണക്കി നാളത്തെ അത്യാഹിതമായി ചിത്രികരിക്കുന്ന നമ്മുടെ സ്വന്തം കോളമെഴുത്ത്കാർക്ക് ഷാഹിന ഒരു വിഷയമല്ലാതായി പൊയത്.
അതുകൊണ്ടാണല്ലോ........
കൊഴിക്കൊട്ടെ ഒരു അശ്ലീല കഥയിലെ നായികയായ റജീനയെ ആഴ്ചകളൊളം കൊണ്ടാടിയവർക്ക് ഷാഹിന ഒരു വിഷയമല്ലാതായി പൊയത്.
അതുകൊണ്ടാണല്ലോ......
പൊലീസ് പീഡനത്തിൽ പ്രതിക്ഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തി സ്വയം വാർത്തയായവർക്കും ഷാഹിന ഒരു വിഷയമല്ലാതായി പൊയത്.
(നമുക്കിവിടെ ജൂലിയൻ അസ്സാൻജെയെ കുറിച്ചും രഹസ്യ രേഖകൾ എത്ര ഗിഗാ ബെറ്റ് ഉണ്ടെന്നുവരെ കൃത്യമായി അറിയാം)
സെപ്റ്റംബർ പതിനൊന്നിനു ശേഷം ലോകമെമ്പാടുമുള്ള മുസ്ലീം നാമധാരികൾ പരോക്ഷമായും പ്രത്യക്ഷമായും പേറുന്ന തിവ്രവാദിയെന്ന മേൽകുറിപ്പ് ഷാഹിനയിൽ കർണാടക പോലീസും വായിച്ചു അതാണ് സത്യം.
ഓർത്തുനോക്കു...........
കുടകിൽ ഷാഹിനക്ക് പകരം കുറിയിട്ട ഒരു അജ്ജുവായിരുന്നെങ്കിൽ ഇനി കുറിതൊട്ട ഷാഹിന തന്നെ ആയിരുന്നെങ്കില്‍ അതെ, പേരുപൊലും ചോദിയ്ക്കാതെ വെറുതെ പോകാമായിരുന്നു.
പക്ഷെ.........
ആടിനെ പട്ടിയാക്കുകയും പിന്നെ പേപട്ടിയെന്ന് വിളിച്ച് തല്ലികൊല്ലുകയും ചെയ്യുമ്പൊൾ ശരിക്കും പേപിടിച്ചവർ തൊട്ട് പുറകിലുള്ള കാര്യം ഓർക്കുന്നത് നന്ന്.
അക്രെഡൈറ്റഷൻ കാർഡുള്ള അറിയപെടുന്ന ഷാഹിനയുടെ കഥയിങ്ങിനെയെങ്കിൽ...........
ഈ മഹാഭാരതത്തിലൂടെ ഭരണഘടന അനുശാസിക്കും വിധം മതസ്വാതന്ത്രത്തൊടെ ഒരു നാട്ടുവഴിയിലൂടെ ഇനിയൊരു ഷാഹിന നടന്നു പോകുമ്പൊൾ മുന്നിലൊരു കാക്കിധാരി, അയാൾ ശൂന്യമായ നെറ്റിതടത്തിൽ നോക്കി അലറുന്നു.
"നീ തീവ്രവാദിയല്ലേ"
പത്രപ്രവർത്തക പോയിട്ട് ശരിക്കും പത്രം വരെ വായിക്കാത്ത ഷാഹിനാ നീ എന്തു മറുപടി പറയും....................
അച്യുതാനന്ദന്റെ വാക്കുകൾക്കിടയിലെ ദൈർഘ്യവും പിണറായിയുടെ ചിരിയും തമ്മിലും ഉമ്മൻ ചാണ്ടിയുടെ ചീകാത്ത മുടിയും ചെന്നിത്തലയുടെ അലക്കിതേച്ച ഖദറും തമ്മിലും പാടുപെട്ട് കൂട്ടിയിണക്കി നാളത്തെ അത്യാഹിതമായി ചിത്രികരിക്കുന്ന നമ്മുടെ സ്വന്തം കോളമെഴുത്ത്കാർക്ക് ഷാഹിന ഒരു വിഷയമല്ലാതായി പൊയത്.
ReplyDeleteഇത്തരം പത്രവാര്ത്തകല്ലാണ് നമ്മള്‍ ഇന്ന് സ്വീകരിക്കുന്നതും പുകഴ്ത്തുന്നതും. വാര്‍ത്തകളിലെ വരികള്‍ വായിക്കാന്‍ നമ്മളില്‍ എത്രപേര്‍ ശ്രമിക്കുന്നുണ്ട്? അത് തന്നെയാണ് അവര്‍ക്ക്(ടീവിക്ക്) കാര്യങ്ങള്‍ ഈസി ആകുന്നതും.
ചെറുതെങ്കിലും വളരെ സ്പഷ്ടമാക്കിയ ലേഖനം.
ഒന്നുകൂടി വിശദീകരിക്കാമായിരുന്നു എന്നെനിക്ക് തോന്നി.
ഇപ്പോള്‍ ഇതേ പ്രശ്നം മലയാളം വരികയില്‍ വായിച്ചതേ ഉള്ളു. ഇതേ ഷാഹിന പണ്ട് ഒറിസയിലെ ഒരു സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ അവരെ നക്സല്‍ ആയി ചിത്രീകരിച്ചു. അന്ന് ആ സമരം ഒരു ബഹുരാഷ്ട്ര കമ്പനിക്കെതിരായിരുന്നു.
ReplyDeleteഒന്ന് ഇവിടെ കൂട്ടി വായിക്കാം
ന ഫൂയ സത്യമപ്രിയ (അപ്രിയ സത്യങ്ങള്‍ പറയരുത് )
കഷ്ടം! എന്നിട്ട് ആ പോലീസുകാര്‍ ഇറക്കിയ പത്ര കുറിപ്പുകള്‍ ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങള്‍ ചര്‍ദിചു മാതൃഭൂമിയടക്കം...!
തെളിവുകള്‍ വളച്ചൊടിക്കാനും,അതുവഴി കേസ് വഴിതിരിച്ചുവിടാനും രാജ്യത്തെ പോലീസിനുള്ള ദുസ്സാമര്‍ഥ്യവും ഏറെ കുപ്രസിദ്ധമാണെന്ന് നമുക്കറിയാം. അതാണ് സാധാരണ പോലീസ് റിപ്പോര്‍ട്ടിംഗ് രീതി. സാധാരണ പത്രറിപ്പോര്‍ട്ടുകളില്‍ ഇതൊക്കെ നാം വായിച്ചുകൊണ്ടിരിക്കുന്നു. ഭീകരകേസ് അന്വേഷിക്കുന്ന ഒരു ജേര്‍ണലിസ്റ് ഈ തെളിവുകള്‍ പൊള്ളയാണെന്ന് പറയുന്നുണ്ടെങ്കില്‍ അത് പറയാനുള്ള അവകാശം വകവെച്ചുകൊടുക്കണം. തെളിവുകള്‍ ചോദ്യം ചെയ്യാനുള്ള അവകാശം പത്രപ്രവര്‍ത്തകര്‍ക്കുണ്ട്. അതിന്റെ ആധികാരികത പരിശോധിക്കുന്നവര്‍ക്കെതിരെ ഭീകരക്കുറ്റത്തിന് കേസെടുക്കുന്നതിന് പകരം പോലീസിന്റെ വാദം സമര്‍പ്പിക്കുകയാണ് വേണ്ടത്. ഈ തെളിവുകള്‍ ശരിയാണോ എന്ന് പരിശോധിക്കാനും അന്വേഷിക്കാനും ഒരു മാധ്യമ പ്രവര്‍ത്തകനോ മാധ്യമ പ്രവര്‍ത്തകക്കോ സ്വാതന്ത്യ്രമുണ്ട്.ഇനി ഒരു പത്രപ്രവര്‍ത്തക,പ്രതിക്കെതിരേ ചാര്‍ത്തപ്പെട്ട തെളിവുകള്‍ തെറ്റാണെന്ന് പറയുന്നുണ്ടെങ്കില്‍ അവര്ക്ക് അങ്ങിനെ പറയാനും എഴുതാനുമുള്ള അവകാശമുണ്ട്,ഉണ്ടാവണം..
ReplyDeleteഇവിടെ ശാഹിന പറയുന്നു, മഅ്ദനി കേസില്‍ പോലീസ് ഹാജരാക്കിയ തെളിവുകള്‍ തെറ്റാണെന്ന്. മഅ്ദനിക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന്. പോലീസ് തെളിവുകള്‍ ചപ്പാത്തി ഉണ്ടാക്കുന്ന ലാഘവത്തില്‍ ചുട്ടെട്ടുക്കുകയായിരുന്നെന്ന്. ശാഹിന പറഞ്ഞത് തെറ്റാണെങ്കില്‍ നമുക്ക് പറയാം അവര്ക്ക് തെറ്റിയെന്ന്. അതേസമയം പത്രപ്രവര്‍ത്തകന് തെറ്റിയെങ്കില്‍ അത് നമ്മള്‍ക്കും പറയാം.വേണം ഇത്തിരി നേരും നെറിയുമൊക്കെ നമ്മുടെ ഭരണകൂടങ്ങള്‍ക്കും,നിയമപാലകര്‍ക്കുമൊക്കെ...!
സാമാന്യ ചിന്തകളെയും , ധാര്‍മ്മിക ബോധത്തെയും ധൈഷണിക തലത്തിലേക്കുയര്‍ത്തി പൌര ബോധത്തെ ഉണര്‍ത്തുന്ന എഴുത്ത് . ഒരു നുണ ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് സത്യമാകുമെന്നുള്ള ഗീബല്‍സിയന്‍ തന്ത്രത്തിന്റെ സന്തതി പരമ്പരകളും ജാരസന്തതികളുമാണ് ഇന്നു ഭരണ രംഗത്തും , നീതി നിര്‍വ്വഹണ രംഗത്തും , മാധ്യമ രംഗത്തും നിറഞ്ഞു നില്‍ക്കുന്നത് . കണ്ണു കെട്ടി നീതിയുടെ തുലാസ്സു കയ്യില്‍ പിടിച്ചിരിക്കുന്ന നീതി ദേവതയുടെ അടുത്തിരിക്കുന്ന നീതി പീഠത്തിനും അറിയേണ്ടത് സത്യങ്ങളല്ല. നുണപ്രചാരകരുടെ അടുപ്പുകളില്‍ ചുട്ടെടുത്ത കള്ളത്തെളിവുകളാണ്. മുഖം നോക്കാതെ സത്യം തെളിയിച്ച നീതിമാനായ പോലീസ് ഓഫീസര്‍ ഹേമന്ത് കര്‍ക്കരെക്ക് സംഭവിച്ചത് നാളെ ഷാഹിനമാര്‍ക്ക് സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം . നീതിയുടെ കണ്ണു കെട്ടിയാല്‍ അനീതിക്ക് അഴിഞ്ഞാടാം. അതാണിപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത് .
ReplyDeleteRRS എന്നുള്ളത് RSS എന്ന് തിരുത്തുക . അഭിനന്ദനങ്ങള്‍ .
റജീനയെ കൊണ്ടാടിയവർ ഷാഹിനയെ കാണാതെപോയി എന്ന വാദമുഖം തെറ്റ്. മലയാളത്തിലെ എല്ലാ ആനുകാലികങ്ങളുടെയും കവർ സ്റ്റോറി കഴിഞ്ഞ ആഴ്ച ഷാഹിന ആയിരുന്നു. എല്ലാ മാഗസിനുകളും ഷാഹിനയുടെ അഭിമുഖവും ചേർത്തിരുന്നു. തനിക്ക് എന്താണ് നിലപാട് എന്ന് ഷാഹിന അതിൽ വ്യക്തമാക്കിയിരൂന്നു. മലയാളികൾക്കെല്ലാം ഷാഹിനയുടെ നിജസ്ഥിതി മനസ്സിലാവുകയും ചെയ്തിരിക്കുന്നു.
ReplyDeleteപിന്നെ പോലീസ് എല്ലാക്കാലത്തും ഭരണകൂടത്തിന്റെ ഇരകൾ ആയിരുന്നു എന്ന് മനസ്സിലാക്കുക. ഇറാനിൽ ഭരണകൂടത്തെ വിമർശിച്ച് സിനിമയെടുത്തതിന് വിഖ്യാത സംവിധായകൻ പനാഹിയെ ജയിലിലടച്ചു. തസ്ലിമ നസ്രീൻ ലോകം മിഴുവൻ ഓടിക്കൊണ്ടിരിക്കുന്നു. റുഷ്ദിയും. എല്ലാക്കാലത്തും വിമർശകരെ വേട്ടയാടുന്ന ചരിത്രം ഉണ്ടായിരുന്നു എന്ന് നാമറിയുന്നൂ. ഷാഹിനയെ മലയാളികൾ പിന്തുണച്ചില്ല എന്ന വാദം ഭോഷ്കാണ്.
എൻ. ബി. സുരേഷ് പറഞ്ഞതിനെ കാക്കരയും പിന്താങ്ങുന്നു... ഷാഹിനയെ കാക്കര ബ്ലോഗിലും ബസ്സിലും പിന്താങ്ങിയിരുന്നു...
ReplyDeleteമുസ്ലീം നാമധാരിയായതുകൊണ്ടാണ് ഷാഹിനയെ ഭീകരവാദിയാക്കിയത് എന്ന് കരുതുന്നില്ല...
ഷാഹിനയുടെ ബ്ലോഗ് വാചകങ്ങളാണ് കുറിപ്പിനാധാരം അവയില്‍ ചിലത്....
ReplyDeleteകര്‍ണാടക പോലീസിന്റെ നടപടിയേക്കാള്‍ എനിക്ക് അസുഖകരമായി തോന്നിയത് ഈ പ്രശ്നത്തെ ചില മാധ്യമങ്ങള്‍ സമീപിച്ച രീതിയാണ്. പോലിസ് പറഞ്ഞു കൊടുക്കുന്ന നുണക്കഥകള്‍ അത് പോലെ പകര്‍ത്തുകയാണ് ഇന്നലെ കേരളകൌമുദിയും മാതൃഭുമിയും ചെയ്തത്. കേസിലെ 'പ്രതി' പരിചയമുള്ള ഒരു മാധ്യമ പ്രവര്‍ത്തക ആയിട്ട് പോലും ഒരു അന്വേഷണവും നടത്താതെ വാര്‍ത്ത എഴുതുന്നത് ലജ്ജാകരമാണ്. മാതൃഭൂമി എഡിറ്റര്‍ ശ്രി കേശവമേനോനെ വിളിച്ച് ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ മാന്യമായി പ്രതികരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് മാതൃഭുമിയുടെ ബംഗ്ലൂര് ലേഖകന്‍ ബിജുരാജ് എന്റെ വശം കേള്‍ക്കുകയും ചെയ്തു. തലേന്ന് എന്റെ ഫോണ്‍ നമ്പര്‍ കിട്ടിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഫോണ്‍ നമ്പര്‍ കിട്ടാത്തതിനെത്തുടര്‍ന്ന് 'സമ്മര്‍ദ്ദം' മൂലം വാര്‍ത്ത കൊടുക്കേണ്ടി വന്നുവത്രേ. ആരുടെ സമ്മര്‍ദ്ദം എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല. കര്‍ണാടക പോലീസിന്റെ സമ്മര്‍ദ്ദമാണോ അതോ ഡെസ്കില്‍ നിന്നുള്ള സമ്മര്‍ദ്ദമാണോ എന്നറിയില്ല,
മദനിയുടെ കുടക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പോലിസ് കഥയെക്കുറിച്ച് ഞാന്‍ പല പ്രമുഖ പത്രപ്രവര്‍ത്തകരോടും സംസാരിച്ചിട്ടുണ്ട്. അവരൊക്കെ വളരെ ആധികാരികമായി തന്നെ മദനി കുടകില്‍ പോയിട്ടുണ്ട് എന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. പോലിസ് പറയുന്ന അതെ കഥയാണ് ഒരു പരമമായ സത്യം പോലെ അവര്‍ തറപ്പിച്ചു പറയുന്നത്.
നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയുടെ ആധികാരികമായ ഉറവിടം ആയി ഭരണകൂടത്തെ കണ്ടു തുടങ്ങിയത് എന്ന് മുതലാണ്?
ഇപ്പോള്‍ എന്റെ മുന്നില്‍ കേരളശബ്ദം കിടക്കുന്നു അതില്‍ എം.ആര്‍.അജയന്‍ ഷാ ഹിനയെ മുസ്ലിം തിവ്രവാദിയാക്കുന്ന കര്‍ണ്ണാടക പോലിസ് ഭികരത എന്നാ തലകെട്ടിന് താഴെ ഇങ്ങിനെ......
'ആദ്യമായിട്ടല്ല ഷാ ഹിനയെ തിവ്രവാദിയായി പോലിസ് മുദ്ര കുത്തുന്നത് ആദ്യം മാവോയിസ്റ്റ്.ഇപ്പോള്‍ മുസ്ലിം തിവ്രവാദി ......
അടുത്ത പേജില്‍ ഷാഹിനയുടെ പ്രതികരണം മാധ്യമ ങ്ങ ളുടെ അപചയമാണ് കേസിനെക്കാള്‍ എന്നെ ഞെട്ടിച്ചത് എന്ന തലകെട്ടിന് താഴെ ഇങ്ങിന '.......എനിക്കെതിരെ ബാഗ്ലൂര്‍ പോലിസ് കേസെടുത്ത ശേഷം ചില മലയാളപത്രങ്ങളില്‍ വന്ന വാര്‍ത്ത മട്നിക്കെതിരെയുള്ള സാക്ഷികളെ ഞാന്‍ ഭിഷണി പെടുത്തിയെന്നായിരുന്നു.....യോഗന്ദന്‍ എന്ന സാക്ഷിയെ കണ്ടു മടങ്ങും വഴി നാട്ടുകാരുമായി സംസാ രിക്കുന്നതിടയിലാണ് പോലിസ് വന്നത്.അവര്‍ ഭിഷണിപ്പെടുത്തുന്ന സ്വരത്തിലാണ് സംസാരിച്ചത്,ഞാന്‍ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിട്ടും എന്റെ ഫോ ട്ടോ യെടു ത്തു.അതിനു ശേഷം എന്നോട് പോലിസ് ചോദിച്ചത് 'are you muslim' എന്നായിരുന്നു. 'None of your business'എന്ന് ഞാന്‍ പറഞ്ഞു .ഞാന്‍ മുസ്ലിം ആണോ അല്ലെയോയെന്ന് എന്റെ മാത്രം പ്രശ്നമാണ് അതെങ്ങിനെ മറ്റുള്ളവരുടെ പ്രശ്ന മാകും.അതിനു ശേഷം അവിടെനിന്നും മടങ്ങുമ്പോള്‍ രാത്രിയില്‍ സി.ഐ.എന്നെ വിളിച്ച് നിങ്ങള്‍ തിവ്രവാദി യാണെന്ന് സംശയമുണ്ടെന്ന് പറഞ്ഞു...........
ഷാഹിനയെങ്ങനെ തീവ്രവാദിയായി എന്ന് ചോദിക്കുന്നവരോട്, എനിക്കൊരു ചെറിയ ചോദ്യം ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന പരശ്ശതം യുവാക്കളും യുവതികളും എങ്ങനെ തിവ്രവാദികളും, നക്സലുകളും മാവോകളുമായി എന്നുകൂടി പറയൂ.
ReplyDelete