പുതുവത്സര ആഘോഷത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. (വാര്‍ത്ത)
ഡിസംമ്പര്‍ 31 ന് സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകളിലുടെ മദ്യം വിറ്റത് 32.88 കോടി (കഴിഞ്ഞവര്‍ഷം 30 കോടി)രൂപയ്ക്ക്.(ബാറില്‍ വിറ്റത് കണക്കില്‍ പെടില്ല) ഈ വലിയ മദ്യ ദുരന്തത്തിലൂടെ ചാലക്കുടിയില്‍ നിന്ന് 'മദ്യകേരള'മെന്ന സ്ഥാനം ഇരിങ്ങാലക്കുട നേടിയെടുത്തു.മുന്ന് മണിക്കൂര്‍ നീണ്ട പ്രാദേശിക ഹര്‍ത്താലാണേത്രെ ഇരിങ്ങാലക്കുടയ്ക്ക് മുന്നില്‍ ചാലക്കുടി തകരാന്‍ കാരണം(ഹര്‍ത്താലിനെതിരെ ശക്തമായ ബോധവല്‍ക്കരണം വേണ്ടതിലെക്കിത് വിരല്‍ ചുണ്ടുന്നു) തൊട്ടടുത്ത് മുന്നും നാലും സ്ഥാനങ്ങളുമായി പൊന്നാനിയും, തിരുരും പ്രതിക്ഷയുടെ വെളിച്ചവുമായി നില്‍ക്കുന്നുണ്ട് എന്നതും ചാലക്കുടിക്ക് ആശങ്കയുണ്ടാക്കുന്നു.
ചരിത്രം................
ചരിത്രാതീത കാലം മുതൽക്കേ മനുഷ്യർ മദ്യപിച്ചു തുടങ്ങിയിരുന്നു. പുരാണങ്ങളിലെ ദേവന്മാർ സേവിച്ചിരുന്നത് സോമരസം എന്ന മദ്യമായിരുന്നു എന്ന് പുരാണ കഥകളിൽ പറയുന്നു. (മലകളിൽ ഉണ്ടാകുന്ന ഏതോ ഒരു ചെടിയിൽ നിന്നോ, കൂണിൽ നിന്നോ, പൂപ്പലിൽ നിന്നോ നിർമ്മിക്കുന്ന ലഹരിയുള്ള പാനീയമാണ് സോമം അഥവാ സോമരസം ആദ്യകാല ഇന്തോ-ഇറാനിയന്മാർക്കും (ആര്യൻ) വൈദികകാല ജനങ്ങൾക്കും സൊറോസ്ട്രിയന്മാർക്കും പിന്നീട് ഉണ്ടായ ഇറാനിയൻ ജനങ്ങൾക്കും വളരെ വിശിഷ്ടമായ ഒരു പദാർത്ഥമായിരുന്നു സോമം) ഗ്രീക്കുകാർക്ക് വീഞ്ഞിന്റെ ദേവൻ തന്നെയുണ്ട്- ബാക്കസ് അഥവാ ഡയണീഷ്യസ്. 9000 വർഷം മുമ്പ് തന്നെ ചൈനക്കാർ നെല്ലും തേനും പഴങ്ങളും ഒക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു.
800 ആണ്ടില്‍ ബഗ്ദാദിലെ രസതന്ത്രജ്ഞനായിരുന്ന 'ജാബിര്‍ ബിന്‍ ഹയ്യാന്‍' ആണ് ലോകത്ത് ആദ്യമായി ഡിസ്റ്റില്‍ഡ് സ്പിരിറ്റ് (ചാരായം) ഉല്പാദിപ്പിച്ചത്. ഡിസ്റ്റില്‍ഡ് സ്പിരിറ്റിന് അന്ന്'അല്‍ഗൂല്‍' എന്ന നാമകരണം ചെയ്തു. അറബിഭാഷയില്‍, തലച്ചോറിനെ ക്ഷതപ്പെടുത്തുന്നതും മത്തുപിടിപ്പിക്കുന്നതുമായ വസ്തുവാണ് അല്‍ഗൂല്‍. ആരോഗ്യശാസ്ത്രത്തില്‍ ഇനിബ്രിയന്റ് പോയ്സണ്‍ (Inebriant poison) എന്ന വിഷവിഭാഗത്തിലാണ് മദ്യം ഉള്‍പ്പെടുന്നത്. കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തി മനോനില തെറ്റിക്കുന്നതെല്ലാം ഇനിബ്രിയന്റ് പോയ്സണ്‍ ആകുന്നു.
ചാരായം എന്ന വാക്ക് മദ്യത്തെയാണ് (എഥ്നോൾ) പ്രതിനിധീകരിക്കുന്നത് എങ്കിലും രസതന്ത്രത്തിൽ ഓർഗ്ഗാനികലായകങ്ങളാണ് (organic Solvents) ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ. ജൈവരസതന്ത്രത്തിലും, ജൈവതന്ത്രത്തിലും (biochemistry and biotechnology) ഇവയുടെ ഉപയോഗം നിരവധിയാണ്. ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ എന്നത് OH (Hydroxil) ചേർന്ന കാർബണിക സംയുക്തങ്ങളാണ്. ഇവയുടെ പേരുകൾ -ഓൾ (ol) എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്നു . ( എഥ്നോൾ, പ്രൊപ്പനോൾ, ഫിനോൾ, ബ്യൂട്ടനോൾ ) മനസ്സിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാർഥമാണ് ആൽക്കഹോൾ.
കള്ള്.....................
മലയാളിക്ക് കള്ള് എന്നാല്‍ പന തെങ്ങ് എന്നിവയുടെ പൂങ്കുല വെട്ടി ഊറി വരുന്ന മരനീരു പുളിപ്പിച്ചുണ്ടാക്കുന്നതായിരു
ചങ്ങമ്പുഴ കള്ളിനെ കുറിച്ച് ഇങ്ങിനെ പാടുന്നു………
വെള്ളം കൂട്ടാതെടുത്തോമൃതിനു സമമാം നല്ലിളം കള്ള്
ചില്ലിന് വെള്ളഗ്ലാസില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി , ചിരികളി തമാശൊത്തുമേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം പോകവേദാന്തമേ, നീ……..
റം.........................
കരിമ്പുൽപ്പന്നങ്ങളായ മൊളാസസ് ,കരിമ്പുനീര് എന്നിവ പുളിപ്പിച്ചും വാറ്റിയും തയ്യാറക്കുന്ന വാറ്റു മദ്യമാണ് റം
ബ്രാണ്ടി......................
മുന്തിരിയിൽ നിന്നാണ് ബ്രാണ്ടി ഉണ്ടാക്കുന്നത്. 40-60 ശതമാനം വരെ ആൽക്കഹോൾ ഇതിൽ ഉണ്ടാകും.16 ഡിഗ്രിയിൽ താഴെ സൂക്ഷിച്ചാലേ ബ്രാണ്ടിക്ക് രുചിയേറൂ.
വിസ്കി.......................
വേവിച്ച ധാന്യം പുളിപ്പിച്ച് അത് വാറ്റിയെടുത്ത് മരവീപ്പകളിൽ സൂക്ഷിച്ച് പഴക്കിയെടുത്ത മദ്യമാണ് വിസ്കി (Whiskey) എന്നറിയപ്പെടുന്നത്. ബാർലി, റൈ, മാൾട്ട് ഗോതമ്പ് എന്നി ധാന്യങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. (മൂന്നു വർഷം പഴകിച്ച് ഓക് വീപ്പയിൽ സൂക്ഷിച്ച വിസ്കിയാണ് സ്കോച്ച് വിസ്കി)
ബിയർ....................
ബിയറിലെ ആൽക്കഹോൾ ശതമാനം 3 മുതൽ 30 ശതമാനം വരെയാകാം. സാധാരണ 3-8 ശതമാനം വരെയാണ്. ബ്രൂവിങ്ങ് , ഫെർമന്റേഷൻ എന്നീ പ്രക്രിയകളിലൂടെ ധാന്യങ്ങളിൽ നിന്നുള്ള അന്നജത്തെ പുളിപ്പിച്ച് തയ്യാറാക്കുന്ന മദ്യമാണ് ബിയർ. ഹോപ്(hop) എന്ന പൂവിന്റെ ഘടകങ്ങളിട്ടാണ് ബിയറിന് പ്രത്യേകരുചി നൽകുക. ഗോതമ്പ് , ചോളം ബാർലി എന്നീ ധാന്യങ്ങളാണ് ബിയർ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഹോപ് ആണ് ബിയറിന് ഇളം കയ്പു നൽകുന്നത്. ഇതു ബിയർ കേടാകാതിരിക്കുവാനും സഹായിക്കും.
മദ്യത്തിലെ ഇന്‍ഡ്യയും കേരളവും ...........................തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയാണ് മദ്യ ഉത്പാദനത്തില്‍ ഒന്നാമത്. മദ്യത്തിന്റെ ഉപയോഗത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍, പിറകേ മഹാരാഷ്ട്രയും മൂന്നാമത് പഞ്ചാബും. (ലോകത്തെ മൂന്നാമത്തെ മദ്യ മാര്‍ക്കറ്റ് ഇന്‍ഡ്യയാണ്)
ഇനി മദ്യദുരന്തത്തിന്റെ നാള് വഴികളിലുടെ...............
1982ല്‍ ഓണനാളിലായിരുന്നു കേരളത്തെ നടുക്കിയ വൈപ്പിന്‍ വിഷമദ്യദുരന്തം. അന്ന് 77 മനുഷ്യരാണ് വിഷം കലര്‍ന്ന കള്ളച്ചാരായം കുടിച്ച് മരിച്ചത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ മദ്യദുരന്തമായിരുന്നു ഇത്. ലൂപ്പ് എന്ന ഓമനപ്പേരില്‍ വിറ്റഴിച്ച മദ്യം 63 പേരുടെ കാഴ്ച നശിപ്പിച്ചു. 15 പേര് വികലാംഗരായി.
1993ല്‍ കൊല്ലം ജില്ലയിലെ അഞ്ചലില്‍ മദ്യം മരണം വിതച്ചു. ആശുപത്രികളില്‍ അണുനാശിനിയായി ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന സിഞ്ചിബറീസ് എന്ന ലഹരിപാനീയം കുടിച്ചവരാണ് മരിച്ചത്.
1995ലെ ഓണക്കാലത്ത് എറണാകുളത്തെ മട്ടാഞ്ചേരിയില്‍ ദുരന്തം ആവര്‍ത്തിച്ചു. 14 പേര് അന്നു വിഷമദ്യം കുടിച്ച് മരിച്ചു. 25 പേര് വികലാംഗരായി.
1996 നവംബര്‍ ഒമ്പതിന് കൊല്ലം ജില്ലയിലെ തെന്മലയില് വ്യാജചാരായം കുടിച്ച നാലു പേര് മരിച്ചു. 19 പേര് വികലാംഗരായി.
1997 ജനുവരിയില്‍ തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരിയില്‍ അഞ്ചു പേരും, ജൂണില്‍ ആലപ്പുഴ വെണ്മണിയില് രണ്ടു പേരും വിഷമദ്യം കഴിച്ചു മരിച്ചു.
1999 ഏപ്രില്‍ 23ന് കുട്ടനാട്ടില്‍ ഒമ്പതു പേരാണ് മദ്യലഹരിയില്‍ ജീവന് ഹോമിച്ചത്. മാരക വിഷമായ മെഥനോള്‍ കലര്‍ന്ന ചാരായമാണ് ദുരന്തം വിതച്ചത്.
2000 ഒക്ടോബര്‍ 21ന്, ഓണക്കാലത്ത് കൊല്ലം ജില്ലയില്‍ കല്ലുവാതുക്കലും കൊട്ടാരക്കരക്കടുത്ത് പട്ടാഴിയിലും മംഗലപുരം പള്ളിപ്പുറത്തുമായി വിഷമദ്യ പരമ്പരയില്‍ 33 പേര് മരിച്ചു നൂറോളം പേര് ആശുപത്രിയിലായി.
2003ല്‍ കൊല്ലം കുപ്പണയില്‍ വീണ്ടും ദുരന്തം. ഏഴു പേര് മരിച്ചു.
2004ല്‍ തൃശ്ശൂരിലെ പുല്ലഴിയില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച സ്പിരിറ്റ് എടുത്തുകുടിച്ച മൂന്നു പേര് മരിച്ചു.
2010 സെപ്തംബര്‍ 6 ന് മലപ്പുറം മദ്യ ദുരന്തം 27 പേര് മരിച്ചു.
മദ്യ വിരുദ്ധ വാര്‍ത്ത..............
ആല്‍ക്കഹോളിക് അനോണിമസ്. മുമ്പ് മദ്യപരായിരുന്നെങ്കിലും ചികിത്സാനന്തരം പരിപൂര്‍ണ മദ്യവര്‍ജകരായിത്തീര്‍ന്നവരുടെ ഒരു അഖിലലോകസംഘടനയാണ് ആല്‍ക്കഹോളിക് അനോണിമസ്തന്നെ അതിമദ്യാസക്തനാക്കിത്തീര്‍ത്ത സാഹചര്യങ്ങളിലേക്ക് ചികിത്സയ്ക്കുശേഷം രോഗി തിരിച്ചു പോകാത്തവണ്ണം ആരോഗ്യകരമായ പുതിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അയാളെ സഹായിക്കുകയെന്നതാണ് പ്രധാന ചികിത്സ.
മദ്യ വാര്‍ത്തകളില്‍ വേറിട്ട ഒന്ന്......................
പഞ്ചാബിലെ ഫരിദ്കോട്ട് ജില്ലയിലെ കര്‍ഷകര്‍ കഴിഞ്ഞ നാല് വര്‍ഷമായി മദ്യമാണ് വിളകള്‍ക്കുള്ള കീടനാശിനിയായി ഉപയോഗിക്കുന്നത്. ഇത് ഫലപ്രദമെന്ന് മാത്രമല്ല വിള വര്‍ദ്ധിപ്പിക്കുമെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിളകളില്‍ മദ്യം തളിക്കുന്ന രീതി തുടരുന്നു. ഒരു ലിറ്റര്‍ മദ്യം 80 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്താണ് വിളകളില്‍ തളിക്കുന്നത് എന്ന് കൂടി അറിയുമ്പോള്‍ നാം കുടിക്കുന്ന മദ്യത്തിന്റെ വിര്യം മനസ്സിലാകുമല്ലോ .
കൂട്ടി വായിക്കാന്‍...................
ജോലിക്കിടയില്‍ വിട്ടുടമസ്ഥ ന്റെ സല്‍ക്കാരത്തില്‍ പങ്കെടുത്ത് വന്ന അച്ചന് "മോനെ പോകുമ്പോള്‍ ഈ മരത്തില്‍ ഒരു വരയിട്ടിരുന്നു എവിടേയത്"
മകന്" അതിനു മരമെവിഴെ......"
മദ്യം അകത്താക്കി അറിവ് നേടിയിട്ടില്ലങ്കിലും, മദ്യത്തെ കുറിച്ച് ഒരുപാട് അറിവ് ഈ ലേഖനത്തിൽ നിന്നും കിട്ടി. ആശംസകൾ……(എത്ര എഴുതിയാലും പറഞ്ഞാലും റിക്കാഡുകൾ തിരുത്തികൊണ്ടേയിരിക്കും , ഞങ്ങൾ കുടിയന്മാർ.)
ReplyDeleteഞാന്‍ ൨ എണ്ണം വിട്ടു വരാം ഗ്രീക്ക് കാര്‍ക്ക് നിതംബ ദേവി വരെ ഉണ്ടായിരുന്നത് ആയി വായിച്ചിട്ടുണ്ട് പിന്നല്ലേ മദ്യ ദേവന് ഗ്രീക്ക് ചരിത്രം തന്നെ ദേവന് മാരെ കൊണ്ട് സംബന്നമാന്
ReplyDeleteകൊള്ളാം. നല്ല പോസ്റ്റ്. ഒറ്റയടിക്ക് ഇത്രയധികം അറിവുകള്‍ പങ്കു വച്ചതിന് നന്ദി. ദേവന്മാരാണ് എല്ലാ ദുശ്ശീലങ്ങളുടേയും (മദ്യം + മദിരാക്ഷി) തുടക്കക്കാര്‍ എന്നാണ് ഓരോ അറിവും നമുക്ക് പറഞ്ഞു തരുന്നത്. പനയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന നീര - മുംബായ് റെയില്‍വേ സ്റ്റാളുകളിലെ വന്‍ ഡിമാന്റുള്ള ഒരു പാനീയമാണ്. ഇതിനാണെങ്കില്‍ ലഹരിയില്ല. ആബാലവൃദ്ധം ജനങ്ങള്‍ക്കും പേടി കൂടാതെ സേവിക്കാം. പഞ്ചാബില്‍ മദ്യം കീടനാശിനിയായി ഉപയോഗിക്കുന്നു എന്ന വാര്‍ത്ത മലയാളിയെ സംബന്ധിച്ചിടത്തോളം ദു:ഖകരം തന്നെ. എത്ര മദ്യമാണ് വെറുതേ പാഴാക്കി കളയുന്നത്. ഇതിനി മലയാളി കുടിയന്മാര്ക്ക് പഞ്ചാബിലെ വയലേലകളില്‍ വേല ചെയ്യുന്നതിനുള്ള പ്രചോദനമാകാന്‍ സാദ്ധ്യതയുണ്ട്. പറയുമ്പോലെ വൈകീട്ടെന്താ പരിപാടി?
ReplyDeletekannu thurappikkan ponna lekhanam... aashamskal....
ReplyDeleteorupadu puthiya vivarangal kitti nalla avishakkaram
ReplyDeleteഒറ്റയടിക്ക് മദ്യത്തിന്റെ അടിവേരുകള്‍ അടക്കം ചികഞ്ഞു പുറത്ത് എടുത്തിട്ടല്ലോ.വളരെ അധികം മദ്യ വിവരങ്ങള്‍ പകര്‍ന്നു തന്ന ലേഖനം നന്നായി.
ReplyDeleteആശംസകള്‍.
ഞാന്‍ ജീവിക്കുന്ന നാട്ടില്‍ മദ്യത്തെ പറ്റി വായിക്കാന്‍ സാധിക്കുന്നത് തന്നെ പുണ്യം എന്നാണു ആദ്യം തോന്നിയത് !
ReplyDeleteവായിച്ചു വന്നപ്പോഴല്ലേ....
കുറെ അറിയാത്ത വിവരങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി..
നാട്ടു വഴിയിലൂടെ നടന്നു നടന്ന് എത്തിച്ചേര്‍ന്നത് ഇത്രയും വിശാലാമായ ഒരു മദ്യ ലൈബ്രറിയിലെക്കാണെന്നറിഞ്ഞില്ല. അറിവിന്റെ ലഹരി തലയ്ക്കു പിടിച്ചപ്പോള്‍ മദ്യ വിവരണം വിഭവ സമ്പുഷ്ടമായ സദ്യയായി മാറി . റഫറന്‍സിന് സൂക്ഷിക്കാവുന്ന കരുത്തുറ്റ ലേഖനം . . കപ്പപ്പുഴുക്കും മത്തിക്കറിയും പോലെ അതി വിശിഷ്ടം ചങ്ങമ്പുഴക്കവിതയും കൂട്ടിവായനയും . അഭിനദനങ്ങള്‍ ഹൃദയത്തില്‍ നിന്നും .
ReplyDeleteഈ പോഴ്സ്ടും എഴുതിയ ബാഴ ശ്ശെ ഫാഷയും കൊള്ളാം
ReplyDeleteആഷംഴകള് ....!!!
good vey vey vey gooooooooood
ReplyDeletesudhi puthenvelikara