Monday, January 31, 2011

കുഞ്ഞാലിക്കുട്ടിയെ ആരാണ് പീഡിപ്പിക്കുന്നത്...............


കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ഒറ്റക്കെട്ടായി നേരിടും: ലീഗ്

(വാര്‍ത്ത )

വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളികള്‍ ഐസ്ക്രിം പോലെ നുണഞ്ഞിരുന്ന ഒരു വാര്‍ത്തയാണ് വിണ്ടുംകുടത്തിലെ ഭുതം പോലെ ഉയര്‍ന്നു വന്നത്.മുസ്ലിം ലീഗിന്റെ പ്രതികരണം ഇങ്ങിനെ 'മുസ്‌ലീം ലീഗിനെതകര്‍ക്കാനുള്ള ചില തല്‍പര കക്ഷികളുടെ ശ്രമമാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടപുതിയ വെളിപ്പെടുത്തലുകളെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് . അഹമ്മദ്'.

പഴയ ഒരു കഥ ചുരുക്കത്തില്‍.........

കോഴിക്കോട് നഗരത്തിലെ ഒരു ഐസ് ക്രീം - ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപെടുന്നപെൺവാണിഭമാണ് 'ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്'. കേസിലെ മുഖ്യ സാക്ഷിയായ റജീനകേരളത്തിലെ വ്യവസായ / .ടി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ പ്രസ്താവനനടത്തിയതോടെ ദേശീയ ശ്രദ്ധ ആകർഷിച്ച സംഭവമാണിത്. എന്നാൽ പിന്നീട് റജീന മൊഴി മാറ്റി പറഞ്ഞതോടെപ്രതികളെയെല്ലാം കോടതി വെറുതെവിട്ടു.

പുതിയ കഥയുടെ ഇതിവൃത്തം............

സാധാരണപോലെ കേസും അങ്ങിനെ മാഞ്ഞു പോകേണ്ടതായിരുന്നു.പക്ഷെ പിഡന കാലത്ത്കുഞ്ഞാലിക്കുട്ടിക്ക് താങ്ങും തണലുമായി നിന്ന പരസ്പരം അളിയന്‍ എന്ന് സംബോധന ചെയുന്നകുഞ്ഞാലിക്കുട്ടിയുടെ സഹോദരി ഭര്‍ത്താവായ റൗഫ്‌ എന്നയാളാണ് പുതിയ കഥയിലെ വില്ലന്‍ .ഒരുസുപ്രഭാതത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് കേരളം ഉണര്‍ന്നത് .നേരത്തെ പറഞ്ഞ വില്ലന്‍ കഴിഞ്ഞഎട്ടു വര്‍ഷമായി തന്നെ പിഡിപ്പിയ്ക്കുന്നുവെന്നാണ് സാരം.കേരളം ശരിക്കും ഞെട്ടി കടുവയെ കിടുവപിടിച്ചെന്നോ ?(ഓര്‍ക്കണേ അങ്ങോരാണ് കേസില്‍ നിന്ന് രക്ഷപെടാനുള്ള വഴികള്‍ കുഞ്ഞാലിക്കുട്ടിക്ക്പറഞ്ഞു കൊടുത്തത്)

കഴിഞ്ഞില്ല ബ്ലാക്ക് മെയില്‍ ചെയ്തതതിനാല്‍ വഴിവിട്ട സഹായം ചെയ്തുവെന്ന് മാത്രമല്ല ഇപ്പോള്‍ തന്നെകൊല്ലാന്‍ ക്വോട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിരിക്കുന്നു പോലും (ഒരാള്‍ ബ്ലാക്ക് മെയിലിന്വിധേയമാകണമെങ്കില്‍ അയാള്‍ ഉറപ്പായും ഒരു തെറ്റ് ചെയ്തിരിക്കണം മാത്രവുമല്ല അത് പുറത്തറിഞ്ഞാല്‍ തന്റെഇമേജിനെ ബാധിക്കുന്നത്ര ഗുരുതരവും ആയിരിക്കണം. തെറ്റെന്താണെന്നാരും ചോദിച്ചില്ല,പറഞ്ഞുമില്ല.ഇനിബ്ലാക്ക് മെയില്‍ ചെയ്യണമെങ്കിലും ഭയപെടുത്താനുള്ളത്ര തെളിവുകള്‍ കൈയ്യിലുണ്ടായിരിക്കണം എങ്കിലല്ലേനേരത്തെ പറഞ്ഞ വഴിവിട്ട സഹായം കിട്ടു. പൊന്മുട്ടയിടുന്ന താറാവിനെ റൗഫ്‌ എന്തിനാണ് കൊല്ലുന്നതെന്നകാര്യം വാര്‍ത്തയിലില്ല) ഇതിന്റെ ബാക്കി പിന്നെ നാം കേട്ടതൊരു ചാനാലിലാണ്.ലിഗ് നേതൃത്വം ആദ്യം പറഞ്ഞമുസ്ലിം ലിഗിനെ തകര്‍ക്കാനുള്ള ചില താല്‍പര കക്ഷികളുടെ കുട്ടത്തില്‍ ചാനലും പെടും.ഇപ്പോള്‍ നമുക്ക്തോന്നും ചാനല്‍ പിപ്പിള്‍ ചാനലാകുമെന്ന്.മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യ പങ്കാളിത്തതോടെയുള്ള ചാനലാകുമല്ലോ ലീഗിന്റെ എതിരാളി.എങ്കില്‍ തെറ്റിയത് നമുക്കാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ വാര്‍ത്ത കൊടുത്തത് ലീഗിന്റെ സെക്രട്ടറി മുനീര്‍ ചെയര്‍മാനായഇന്ത്യാവിഷന്‍ ചാനലാണ്‌.ഇതിലെ വലിയ തമാശ എന്താണെന്നോ?നാലു മാസമായി പന്ത്രണ്ടോളം സാക്ഷികളെകണ്ടു തയ്യാറാക്കിയ സ്വന്തം ജനറല്‍ സെക്രട്ടറിയെ കുറിച്ചുള്ള അതിവ ഗുരുതരമായ വാര്‍ത്തയെ കുറിച്ച് മുനീര്‍അറിഞ്ഞില്ലത്രേ, പാവം മുനീര്‍...........മുനീര്‍ പറഞ്ഞതാണ് ശരിയെന്നു ലീഗ് നേതൃത്വം (ഇത് പറയുമ്പോള്‍ ആരോപല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം നാം കേട്ടുവോ)

പഴയ കഥയുടെ രണ്ടാം ഭാഗത്ത്‌ പുതിയതായി രണ്ടു വില്ലന്മാരെത്തിയിട്ടുണ്ട്.രണ്ടും പേരും ജഡ്ജിമാര്‍ആരും ഞെട്ടിയില്ല, കാരണം ജഡ്ജി മാരുടെ കള്ളത്തരങ്ങള്‍ ഇവിടെ അങ്ങാടി പാട്ടാണല്ലോ.ബിരുദാനന്തരബിരുദനിയമ പരീക്ഷയില്‍ (എല്‍എല്‍എം) കോപ്പിയടിച്ച അഞ്ച് ജഡ്ജിമാരെ ആന്ധ്രപ്രദേശ് ഹൈക്കോടതി സസ്‌പെന്‍ഡ്ചെയ്തതും,വിവാഹിതരല്ലാത്ത പെണ്‍മക്കളെ ബാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതി വനിതാജഡ്ജി ജ്ഞാന്‍ സുധാ മിശ്രയും,പിന്നെ നമ്മുടെ സ്വന്തം K.G.B.യും കൂടി അതൊക്കെ സാധാരണവാര്‍ത്തയാക്കിയാതിനാല്‍ ) ഇതിലൊരു ജഡ്ജിപറഞ്ഞ ഒരു കാര്യം എന്താണെന്നോ കുഞ്ഞാലിക്കുട്ടിയെപോലൊരു പ്രമുഖനെ സുപ്രിം കോടതി കയറ്റെണ്ടെന്നു തോന്നിയത്രേ (സാര്‍, നിയമത്തിനു മുന്നില്‍കുഞ്ഞാലിക്കുട്ടിയുണ്ടോ, രാമന്‍കുട്ടിയുണ്ടോ, തോമസ്‌കുട്ടിയുണ്ടോ....... പാവം നീതി ദേവത ബോധംകേട്ടിട്ടുണ്ടാകും )

. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട റൗഫിന്റെ യഥാര്‍ഥമുഖം തുറന്നു കാട്ടുന്നതിലൂടെ താന്‍ വലിയൊരു സേവനമാണു ചെയ്യുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടും ഉമ്മന്‍ ചാണ്ടിയല്ലാതെ ഒരുത്തനും അഭിനന്ദനമറിയിച്ചില്ലയെന്നു മാത്രമല്ല വിണ്ടും കോടതി കയറ്റാനാണ് ഭാവം (കഷ്ടം ഇക്കാലത്തൊരു നല്ല കാര്യം ചെയ്യാമെന്ന് വച്ചാല്‍ സമ്മതിക്കില്ല....) ഇതിനിടയില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ വൈസ് ചെയര്‍മാന്‍സ്ഥാനം പി.വി. ഗംഗാധരന്‍ രാജിവെച്ചു. ചാനലിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തിപ്രകടിപ്പിച്ചുകൊണ്ടാണ് രാജി.(ഇരയോടൊപ്പം ഓടുകയും വേട്ടക്കരനോടൊപ്പം നടക്കുകയും ചെയ്യുന്ന മുനീറിന് നാണം വരാന്‍ രാഷ്ട്രിയ നേത്രത്വം ഒപ്പിച്ച പണിയാണിതെന്ന് ആര്‍ക്കാണറിയാത്തത്) തന്റെ ചെയര്‍മാന്‍ സ്ഥാനംകേവലം അലങ്കാരം മാത്രമാണെന്ന് മുനീര്‍ പറയുന്നു. എഡിറ്റൊറിയാല്‍ ബോഡിന്റെ സ്വതന്ത്രമായ തിരുമാനമാണ്നടപ്പാക്കിയതെന്നും അതിനു തന്റെ അറിവില്ലെന്നും,താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും മുനീര്‍ കുട്ടിച്ചേര്‍ക്കുന്നു.

അപ്പോഴും ലീഗിന്റെ എല്ലാ നേതാക്കളും ഒരു പോലെ പറഞ്ഞ കുഞ്ഞാലിക്കുട്ടി നിരപരാധിയാണെന്ന വാചകംമുനീര്‍ പറഞ്ഞില്ല.അതി മനോഹരമായി അഭിനയിക്കാന്‍ കഴിയുന്ന മുനിറിനെ മലയാള സിനിമശ്രദ്ധിക്കണം.സങ്കിര്‍ണമായ ജിവിത മുഹുര്‍ത്തങ്ങളെ ഇത്ര തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കാന്‍മറ്റാര്‍ക്കും കഴിയില്ല.


Monday, January 3, 2011

വൈകിട്ടെന്താ പരിപാടി............


പുതുവത്സര ആഘോഷത്തിന്‌ സംസ്‌ഥാനത്ത്‌ റെക്കോഡ്‌ മദ്യവില്‍പ്പന. (വാര്‍ത്ത)


ഡിസംമ്പര്‍ 31 ന് സംസ്‌ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകളിലുടെ മദ്യം വിറ്റത് 32.88 കോടി (കഴിഞ്ഞവര്‍ഷം 30 കോടി)രൂപയ്ക്ക്.(ബാറില്‍ വിറ്റത് കണക്കില്‍ പെടില്ല) ഈ വലിയ മദ്യ ദുരന്തത്തിലൂടെ ചാലക്കുടിയില്‍ നിന്ന് 'മദ്യകേരള'മെന്ന സ്ഥാനം ഇരിങ്ങാലക്കുട നേടിയെടുത്തു.മുന്ന് മണിക്കൂര്‍ നീണ്ട പ്രാദേശിക ഹര്‍ത്താലാണേത്രെ ഇരിങ്ങാലക്കുടയ്ക്ക് മുന്നില്‍ ചാലക്കുടി തകരാന്‍ കാരണം(ഹര്‍ത്താലിനെതിരെ ശക്തമായ ബോധവല്‍ക്കരണം വേണ്ടതിലെക്കിത് വിരല്‍ ചുണ്ടുന്നു) തൊട്ടടുത്ത് മുന്നും നാലും സ്ഥാനങ്ങളുമായി പൊന്നാനിയും, തിരുരും പ്രതിക്ഷയുടെ വെളിച്ചവുമായി നില്‍ക്കുന്നുണ്ട് എന്നതും ചാലക്കുടിക്ക് ആശങ്കയുണ്ടാക്കുന്നു.

ചരിത്രം................

ചരിത്രാതീത കാലം മുതക്കേ മനുഷ്യ മദ്യപിച്ചു തുടങ്ങിയിരുന്നു. പുരാണങ്ങളിലെ ദേവന്മാ സേവിച്ചിരുന്നത് സോമരസം എന്ന മദ്യമായിരുന്നു എന്ന് പുരാണ കഥകളി പറയുന്നു. (മലകളി ഉണ്ടാകുന്ന ഏതോ ഒരു ചെടിയി നിന്നോ, കൂണി നിന്നോ, പൂപ്പലി നിന്നോ നിമ്മിക്കുന്ന ലഹരിയുള്ള പാനീയമാണ്‌ സോമം അഥവാ സോമരസം ആദ്യകാല ഇന്തോ-ഇറാനിയന്മാക്കും (ആര്യ) വൈദികകാല ജനങ്ങക്കും സൊറോസ്ട്രിയന്മാക്കും പിന്നീട് ഉണ്ടായ ഇറാനിയ ജനങ്ങക്കും വളരെ വിശിഷ്ടമായ ഒരു പദാത്ഥമായിരുന്നു സോമം) ഗ്രീക്കുകാക്ക് വീഞ്ഞിന്റെ ദേവ തന്നെയുണ്ട്- ബാക്കസ് അഥവാ ഡയണീഷ്യസ്. 9000 ഷം മുമ്പ് തന്നെ ചൈനക്കാ നെല്ലും തേനും പഴങ്ങളും ഒക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു.

800 ആണ്ടില്‍ ബഗ്ദാദിലെ രസതന്ത്രജ്ഞനായിരുന്ന 'ജാബിര്‍ ബിന്‍ ഹയ്യാന്‍' ആണ് ലോകത്ത് ആദ്യമായി ഡിസ്റ്റില്‍ഡ് സ്‌പിരിറ്റ് (ചാരായം) ഉല്‍പാദിപ്പിച്ചത്. ഡിസ്റ്റില്‍ഡ് സ്‌പിരിറ്റിന് അന്ന്'അല്‍ഗൂല്‍' എന്ന നാമകരണം ചെയ്തു. അറബിഭാഷയില്‍, തലച്ചോറിനെ ക്ഷതപ്പെടുത്തുന്നതും മത്തുപിടിപ്പിക്കുന്നതുമായ വസ്തുവാണ് അല്‍ഗൂല്‍. ആരോഗ്യശാസ്ത്രത്തില്‍ ഇനിബ്രിയന്റ് പോയ്‌സണ്‍ (Inebriant poison) എന്ന വിഷവിഭാഗത്തിലാണ് മദ്യം ഉള്‍പ്പെടുന്നത്. കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തി മനോനില തെറ്റിക്കുന്നതെല്ലാം ഇനിബ്രിയന്റ് പോയ്‌സണ്‍ ആകുന്നു.

ചാരായം എന്ന വാക്ക് മദ്യത്തെയാണ് (എഥ്നോ) പ്രതിനിധീകരിക്കുന്നത് എങ്കിലും രസതന്ത്രത്തി ഗ്ഗാനികലായകങ്ങളാണ് (organic Solvents) ചാരായങ്ങ അഥവാ ആക്കഹോളുക. ജൈവരസതന്ത്രത്തിലും, ജൈവതന്ത്രത്തിലും (biochemistry and biotechnology) ഇവയുടെ ഉപയോഗം നിരവധിയാണ്‌. ചാരായങ്ങ അഥവാ ആക്കഹോളുക എന്നത് OH (Hydroxil) ചേന്ന കാബണിക സം‌യുക്തങ്ങളാണ്. ഇവയുടെ പേരുക - (ol) എന്ന അക്ഷരങ്ങളി അവസാനിക്കുന്നു . ( എഥ്നോ, പ്രൊപ്പനോ, ഫിനോ, ബ്യൂട്ടനോ ) മനസ്സിന്റെ പ്രവത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാഥമാണ് ആക്കഹോ.
കള്ള്.....................
മലയാളിക്ക് കള്ള് എന്നാല്‍ പന തെങ്ങ് എന്നിവയുടെ പൂങ്കുല വെട്ടി ഊറി വരുന്ന മരനീരു പുളിപ്പിച്ചുണ്ടാക്കുന്നതായിരുന്നു.ഏഷ്യയിലും ആഫ്രിക്കയിലുമാണ് കള്ളിനു പ്രചാരം. കള്ളിലടങ്ങിയ സ്വാഭാവിക ഈസ്റ്റ് കാരണം ഇത് അന്തരീക്ഷ താപനിലയി പുളിച്ചു തുടങ്ങും. മധുരക്കള്ള് രണ്ടു മണീക്കൂ കഴിഞ്ഞാ 4% ക്കഹോളടങ്ങിയ കള്ളാകും,ഒരു ദിവസം കൊണ്ട് പുളിപ്പും വീര്യവും ഉള്ള മൂത്ത കള്ളാകും.

ചങ്ങമ്പുഴ കള്ളിനെ കുറിച്ച് ഇങ്ങിനെ പാടുന്നു………

വെള്ളം കൂട്ടാതെടുത്തോമൃതിനു സമമാം നല്ലിളം കള്ള്‌
ചില്ലിന്‍ വെള്ളഗ്ലാസില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി , ചിരികളി തമാശൊത്തുമേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം പോകവേദാന്തമേ, നീ……..

റം.........................

കരിമ്പു‌പ്പന്നങ്ങളായ മൊളാസസ് ,കരിമ്പുനീര് എന്നിവ പുളിപ്പിച്ചും വാറ്റിയും തയ്യാറക്കുന്ന വാറ്റു മദ്യമാണ് റം

ബ്രാണ്ടി......................

മുന്തിരിയി നിന്നാ‍ണ് ബ്രാണ്ടി ഉണ്ടാക്കുന്നത്. 40-60 ശതമാനം വരെ ആക്കഹോ ഇതി ഉണ്ടാകും.16 ഡിഗ്രിയി താഴെ സൂക്ഷിച്ചാ‍ലേ ബ്രാണ്ടിക്ക് രുചിയേറൂ.
വിസ്കി.......................

വേവിച്ച ധാന്യം പുളിപ്പിച്ച് അത് വാറ്റിയെടുത്ത് മരവീപ്പകളി സൂക്ഷിച്ച് പഴക്കിയെടുത്ത മദ്യമാണ് വിസ്കി (Whiskey) എന്നറിയപ്പെടുന്നത്. ബാലി, റൈ, മാട്ട് ഗോതമ്പ് എന്നി ധാന്യങ്ങ ഇതിനായി ഉപയോഗിക്കുന്നു. (മൂന്നു വഷം പഴകിച്ച് ഓക് വീപ്പയി സൂക്ഷിച്ച വിസ്കിയാണ് സ്കോച്ച് വിസ്കി)

ബിയർ....................

ബിയറിലെ ആക്കഹോ ശതമാനം 3 മുത 30 ശതമാ‍നം വരെയാകാം. സാധാരണ 3-8 ശതമാനം വരെയാണ്. ബ്രൂവിങ്ങ് , ഫെമന്റേഷ എന്നീ പ്രക്രിയകളിലൂടെ ധാന്യങ്ങളി നിന്നുള്ള അന്നജത്തെ പുളിപ്പിച്ച് തയ്യാറാക്കുന്ന മദ്യമാണ് ബിയ. ഹോപ്(hop) എന്ന പൂവിന്റെ ഘടകങ്ങളിട്ടാണ് ബിയറിന് പ്രത്യേകരുചി നകുക. ഗോതമ്പ് , ചോളം ബാലി എന്നീ ധാന്യങ്ങളാണ് ബിയ നിമ്മാണത്തിന് ഉപയോഗിക്കുന്നത്. ഹോപ് ആണ് ബിയറിന് ഇളം കയ്പു നകുന്നത്. ഇതു ബിയ കേടാകാതിരിക്കുവാ‍നും സഹാ‍യിക്കും.

മദ്യത്തിലെ ഇന്‍ഡ്യയും കേരളവും ...........................

തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയാണ് മദ്യ ഉത്പാദനത്തില്‍ ഒന്നാമത്. മദ്യത്തിന്റെ ഉപയോഗത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍, പിറകേ മഹാരാഷ്ട്രയും മൂന്നാമത് പഞ്ചാബും. (ലോകത്തെ മൂന്നാമത്തെ മദ്യ മാര്‍ക്കറ്റ് ഇന്‍ഡ്യയാണ്)

ഇനി മദ്യദുരന്തത്തിന്റെ നാള്‍ വഴികളിലുടെ...............

1982ല്‍ ഓണനാളിലായിരുന്നു കേരളത്തെ നടുക്കിയ വൈപ്പിന്‍ വിഷമദ്യദുരന്തം. അന്ന് 77 മനുഷ്യരാണ് വിഷം കലര്‍ന്ന കള്ളച്ചാരായം കുടിച്ച് മരിച്ചത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ മദ്യദുരന്തമായിരുന്നു ഇത്. ലൂപ്പ് എന്ന ഓമനപ്പേരില്‍ വിറ്റഴിച്ച മദ്യം 63 പേരുടെ കാഴ്ച നശിപ്പിച്ചു. 15 പേര്‍ വികലാംഗരായി.

1993ല്‍ കൊല്ലം ജില്ലയിലെ അഞ്ചലില്‍ മദ്യം മരണം വിതച്ചു. ആശുപത്രികളില്‍ അണുനാശിനിയായി ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന സിഞ്ചിബറീസ് എന്ന ലഹരിപാനീയം കുടിച്ചവരാണ് മരിച്ചത്.

1995ലെ ഓണക്കാലത്ത് എറണാകുളത്തെ മട്ടാഞ്ചേരിയില്‍ ദുരന്തം ആവര്‍ത്തിച്ചു. 14 പേര്‍ അന്നു വിഷമദ്യം കുടിച്ച് മരിച്ചു. 25 പേര്‍ വികലാംഗരായി.

1996 നവംബര്‍ ഒമ്പതിന് കൊല്ലം ജില്ലയിലെ തെന്മലയില്‍ വ്യാജചാരായം കുടിച്ച നാലു പേര്‍ മരിച്ചു. 19 പേര്‍ വികലാംഗരായി.

1997 ജനുവരിയില്‍ തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരിയില്‍ അഞ്ചു പേരും, ജൂണില്‍ ആലപ്പുഴ വെണ്‍മണിയില്‍ രണ്ടു പേരും വിഷമദ്യം കഴിച്ചു മരിച്ചു.

1999 ഏപ്രില്‍ 23ന് കുട്ടനാട്ടില്‍ ഒമ്പതു പേരാണ് മദ്യലഹരിയില്‍ ജീവന്‍ ഹോമിച്ചത്. മാരക വിഷമായ മെഥനോള്‍ കലര്‍ന്ന ചാരായമാണ് ദുരന്തം വിതച്ചത്.

2000 ഒക്‌ടോബര്‍ 21ന്, ഓണക്കാലത്ത് കൊല്ലം ജില്ലയില്‍ കല്ലുവാതുക്കലും കൊട്ടാരക്കരക്കടുത്ത് പട്ടാഴിയിലും മംഗലപുരം പള്ളിപ്പുറത്തുമായി വിഷമദ്യ പരമ്പരയില്‍ 33 പേര്‍ മരിച്ചു നൂറോളം പേര്‍ ആശുപത്രിയിലായി.

2003ല്‍ കൊല്ലം കുപ്പണയില്‍ വീണ്ടും ദുരന്തം. ഏഴു പേര്‍ മരിച്ചു.

2004ല്‍ തൃശ്ശൂരിലെ പുല്ലഴിയില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച സ്‌പിരിറ്റ് എടുത്തുകുടിച്ച മൂന്നു പേര്‍ മരിച്ചു.

2010 സെപ്തംബര്‍ 6 ന് മലപ്പുറം മദ്യ ദുരന്തം 27 പേര്‍ മരിച്ചു.

മദ്യ വിരുദ്ധ വാര്‍ത്ത..............

ആല്‍ക്കഹോളിക് അനോണിമസ്. മുമ്പ് മദ്യപരായിരുന്നെങ്കിലും ചികിത്സാനന്തരം പരിപൂര്‍ണ മദ്യവര്‍ജകരായിത്തീര്‍ന്നവരുടെ ഒരു അഖിലലോകസംഘടനയാണ് ആല്‍ക്കഹോളിക് അനോണിമസ്തന്നെ അതിമദ്യാസക്തനാക്കിത്തീര്‍ത്ത സാഹചര്യങ്ങളിലേക്ക് ചികിത്സയ്ക്കുശേഷം രോഗി തിരിച്ചു പോകാത്തവണ്ണം ആരോഗ്യകരമായ പുതിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അയാളെ സഹായിക്കുകയെന്നതാണ് പ്രധാന ചികിത്സ.

മദ്യ വാര്‍ത്തകളില്‍ വേറിട്ട ഒന്ന്......................

ഞ്ചാബിലെ ഫരിദ്‌കോട്ട് ജില്ലയിലെ കര്‍ഷകര്‍ കഴിഞ്ഞ നാല് വര്‍ഷമായി മദ്യമാണ് വിളകള്‍ക്കുള്ള കീടനാശിനിയായി ഉപയോഗിക്കുന്നത്. ഇത് ഫലപ്രദമെന്ന് മാത്രമല്ല വിള വര്‍ദ്ധിപ്പിക്കുമെന്നും കര്‍ഷകര്‍ സാക്‍ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിളകളില്‍ മദ്യം തളിക്കുന്ന രീതി തുടരുന്നു. ഒരു ലിറ്റര്‍ മദ്യം 80 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്താണ് വിളകളില്‍ തളിക്കുന്നത് എന്ന് കൂടി അറിയുമ്പോള്‍ നാം കുടിക്കുന്ന മദ്യത്തിന്റെ വിര്യം മനസ്സിലാകുമല്ലോ .

കൂട്ടി വായിക്കാന്‍.......................

ജോലിക്കിടയില്‍ വിട്ടുടമസ്ഥ ന്റെ സല്‍ക്കാരത്തില്‍ പങ്കെടുത്ത് വന്ന അച്ചന്‍ "മോനെ പോകുമ്പോള്‍ ഈ മരത്തില്‍ ഒരു വരയിട്ടിരുന്നു എവിടേയത്"

മകന്‍" അതിനു മരമെവിഴെ......"