Friday, May 28, 2010

പുതിയ ലോകത്തിന്റെ ആകുലതകള്‍ആദിയില്‍ ദൈവം ആകാശവും ഭുമിയും സൃഷ്ടിച്ചു......

നാലാം ദിവസം

വെള്ളത്തില്‍ ജലജന്തുക്കള്‍ കുട്ടാമായി ജനിക്കട്ടെ ;

ഭുമിയുടെ മിതെ ആകാശവിതാനത്തില്‍പറവ ജാതി പറക്കട്ടെ എന്ന് ദൈവം കല്‍പ്പിച്ചു .

കൌതുകവും ആശങ്കയും ഒരു പൊലെയുണര്‍ത്തുന്ന ഒരു കണ്ടുപിടുത്തം കൂടി. അതെ ഒരു ജീവന്‍കൂടി ഭൂമിയിലെത്തിയിരിക്കുന്നു.അന്യഗ്രഹജീവിയൊന്നുമല്ല ഒരു കൂട്ടം ശാസ്ത്രഞരാണിതിനുപിന്നില്‍ ‍.ഇതിനു മുന്പ് നാം അത്ഭുതപെട്ട കണ്ടുപിടുത്തമായിരുന്നു ക്ലൊണിഗ് .പുതിയ ക്ണ്ടു പിടുത്തത്തോടെ ക്ലൊണിഗിനു രംഗം വിടെണ്ടിവരും.

ആടുമാടുകളില്‍ നിന്ന് വഴിമാറി ക്ലൊണിംഗ് മനുഷ്യരില്‍ പരീക്ഷണത്തിനു ശ്രമിച്ചപ്പോള്‍ ശാസ്ത്രലൊകത്തുണ്ടായ കൊലാഹലം ചില്ലറയല്ല.ഇതിനു പുറമെ കണികകളെ കൂട്ടിയിടിപ്പിച്ച് ഒരു കൂട്ടം ശാസ്ത്രഞന്മാര്‍ ഉല്പത്തിയുടെ രഹസ്യങ്ങള്‍ തേടുന്നുണ്ട്.
അമേരിക്കയിലെ ജെ.ക്രെയ്റ്റ് വെന്ര്‍ ഇന്സ്റ്റുട്ടാണ് പുതിയ ജീവന്റെ രക്ഷിതാക്കള്‍‍.ലാബില്‍ നിര്‍മ്മിച്ച ജനിത ഘടന മറ്റൊരു ജീവകോശത്തില്‍ സ്ഥാപിച്ച് പുതിയ ജീവന്‍ നിമ്മിക്കുന്നു.(ക്രെയ്റ്റ് വെന്ര്‍ എന്ന വിയറ്റ്നാംകാരന്റെ 15 ര്‍ഷത്തെ സ്വപ്ന സാക്ഷാത്ക്കാരമാണത്രെ ഇത്)കുറച്ചു കൂടെ വ്യക്തമാക്കിയാല്‍ എം മൈക്രൊയ്ഡ് എന്ന ബാക്ടിരയയുടെ പുനര്‍നിര്‍മ്മിച്ച ഡി എന്‍ ഘടന എം കാപ്രികൊണം എന്ന ബാക്ടിരിയയില്‍ചേര്‍ത്ത് അതിനെ ജീവിയാക്കി മാറ്റുന്നു.
ചുക്കില്ലാത്ത കഷായമില്ലെന്ന് കെട്ടിട്ടില്ലേ, കണ്ടുപിടുത്തത്തിലും ഉണ്ട് മുന്ന് ഇന്ത്യന്‍ സാനിദ്ധ്യം.അതെ അതില്‍ ഒരാള്‍ മലയാളിതന്നെ ,രാധാകൃഷ്ണകുമാര്‍ എന്ന പെണ്‍കൊടി .

ഇതിലൊക്കെ നമുക്ക് അഭിമാനിക്കാം പക്ഷേ ഭുമിയില്ഉള്ള ജീവികള്തന്നെ നിലനില്പിനായ് പരസ്പരം പോരടിക്കുന്നതിനിടയിലാണി ദൈവം പോലുമറിയാതെ പുതിയ ജീവിയുടെ എഴുന്നുള്ളത്ത് ഇതിന്റെ സ്വഭാവം എന്താണെന്നറിയില്ല.നമ്മള്കമ്പ്യുട്ടറില്പ്രോഗാം ഇന്‍സ്റ്റാള്‍ ചെയ്യുന്ന പോലെ ജീവിക്ക് സോഫ്റ്റ്വയര്‍ ഉപയോഗിച്ച് സ്വഭാവവ്യതിയാനം വരുത്താമെന്നു വാര്‍ത്തയിലില്ല.
നാടന്‍ വാക്കില്‍ പറഞ്ഞാല്‍ തന്തയില്ലാത്ത ജീവി.അപ്പോള്‍ അതിനെ എത്രമാത്രം വിശ്വസിക്കാന്‍ പറ്റും.നേട്ടത്തിന്റെ പട്ടികയില്‍ വെള്ള ശുചികരണം പ്രത്യേകം എടുത്തു പറയുന്നു. അവകാശ വാദം ശരിയാണെങ്കി
ല്‍ അടുത്ത് തന്നെ കടല്‍ വെള്ളം ശുദ്ധമാവുമെന്നു പ്രതിക്ഷിക്കാം.
കേരളത്തിലെ ഏറ്റവും വലിയ കക്കുസ് ആയി മാറിയ കുമരകം ജലാശയത്തിലേക്ക് ജീവിയെ ഇറക്കുമതി ചെയ്യാന്‍ കേരള സര്‍ക്കാര്‍ ആലോചിക്കണം.ലാബില്‍ നിന്നിറങ്ങുന്ന ഇത്തരം ജീവികള്‍ക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യം കേട്ടില്ല.ഇന്ത്യയെപോലുള്ള ജനസംഖ്യ കുടുതലുള്ള രാജ്യക്കാര്‍ തിന്നു മുടിച്ചത്കൊണ്ടാണ് ലോകം ഭഷ്യക്ഷാമത്തില്‍ പെട്ടെതെന്നു പറഞ്ഞ ബുഷിന്റെ നാട്ടി
ല്‍ തന്നെയാണി കണ്ടുപിടുത്തവും.

കൂട്ടിവായിക്കാന്‍.........
ദൈവങ്ങളങ്ങിനെയാണ് ആര് തപസ്സു ചെയ്താലും വരം കൊടുക്കും.അത് അസുരനാണോ ശത്രുവാണോ എന്നൊന്നും നോക്കില്ല അതാണതിന്റെ നിയമം അങ്ങിനെയാണ് ഭസ്മാസുരനു വരം കിട്ടിയത് ശേഷം ചിന്ത്യം.....

ന സ്ത്രീ സ്വതന്ത്ര്യമാര്‍ഹാതി !
ഈയടുത്ത കാലത്ത് നാം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. അമ്പിളിയമ്മാവാ താമര കുമ്പിളില്‍ എന്തുണ്ട് എന്ന് സുലോചന പാടിയപ്പോള്‍ അമേരിക്ക പോലും ഓര്‍ത്തില്ല അമ്മാവന്റെ കുമ്പിളില്‍ നിറയെ വെള്ളമായിരിക്കുമെന്ന്.പക്ഷെ നാമത് കണ്ടു പിടിച്ചു (ഭാവിയില്‍ നാം ചന്ദ്രനിലേക്ക് പോകുമ്പോള്‍ റോക്കറ്റിന്റെ റെഡിയെറ്റര്‍ തണുപ്പിക്കാന്‍ വെള്ളമായി) അന്ന് ഇന്ത്യയുടെ കഴിവ് കണ്ടു ലോകം വെള്ളം കുടിച്ചു.അതോടെ നാം പരിക്ഷണങ്ങള്‍ നിറുത്തിയെന്ന് കരുതരുത്.

ലോകത്തെ കിടുകിടാ വിറപ്പിച്ച ഒരു രോഗമാണ് എയ്ഡ്സ് .ഈരോഗത്തിനു ഇതുവരെ ക്രത്യമായ മരുന്നിനു കണ്ടുപിടിച്ചിട്ടില്ല ശാസ്ത്രഞ്ജന്മാര്‍ അഹോരാത്രം ശ്രമിക്കുന്നു .അതേപോലെ ദശ ലക്ഷകണക്കിന് സ്ത്രികളെ പിടികുടിയ രോഗംമാണ് "സെര്‍വിക്സ് ക്യാന്‍സര്‍" ഇതിനും ഇതുവരെ മരുന്ന്കണ്ടുപിടിച്ചിട്ടില്ല.ഇത്യയില്‍ അതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണ്.മരുന്ന് കണ്ടു പിടിച്ചാലും നാം അഭിമുഖികരിക്കുന്ന ഒരു വലിയ പ്രശ്നമുണ്ട്.സാധാരണ ഇത്തരം മരുന്നുകള്‍ ഗിനിപന്നികളിലാണ് പരിക്ഷിക്കുക.പക്ഷെ മൃഗ സ്നേഹികള്‍ രംഗത്തെത്തിയിരിക്കുന്നു,അതെ അവര്‍ പറയുന്നതിലും കാര്യമുണ്ട് ഈ ലോകം നമുക്ക് മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല സകല ജിവജാലങ്ങള്‍ക്കും കൂടിയുള്ളതാണ്.അത് നമ്മുടെ ശാസ്ത്രഞ്ജന്മാര്‍ അംഗികരിക്കുന്നു .
ഇവിടെയാണ്‌ നാം വെല്ലുവിളി നേരിടുന്നത് .പക്ഷെ ഈ വെല്ലുവിളി "ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ "അറിവോടെ ഒരു കുട്ടം ശാസ്ത്രഞ്ജന്മാര്‍ ഏറ്റെടുത്തിരിക്കുന്നു .മൃഗസ്നേഹികളുടെയും,പ്രകൃതി സ്നേഹികളുടെയും പ്രതിക്ഷേധത്തിനു ഇട കൊടുക്കാതെ ഇന്ത്യയില്‍ സുലഭാമായിരിക്കുകയും എന്നാല്‍ നാം തിരിച്ചറിയാതിരിക്കുകയും ചെയ്ത ഒരു പരിക്ഷണ വസ്തു അവര്‍ കണ്ടുപിടിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ ...........

ഇനി എതാണി പകരം മൃഗമെന്നാകും ചോദ്യം .നാം നാളിതു വരെ സമുഹത്തിന്റെ പുറംപൊക്കില്‍ നിറുത്തിയ ആദിവാസി പെണ്‍കുട്ടികള്‍ തന്നെ .ഞെട്ടരുതെ .....ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള ആദിവാസി പെണ്‍കുട്ടികളെ മരുന്ന് കുത്തിവെപ്പ് പരിക്ഷ്ണത്തിനു വിധേയമാക്കിയിരിക്കുന്നു.സെര്‍വിക്സ് ക്യാന്‍സറിന് മരുന്നും ഒപ്പം പരിക്ഷണ മൃഗത്തെയും കണ്ടുപിച്ച് ദ്വിമുഖ വിജയം നേടുകയായിരിക്കണം അവരുടെ ഉദ്യേശം.നിര്‍ഭാഗ്യവശാല്‍ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍, സരിതയെന്ന പതിമുന്നുകാരി മരിച്ചു .അതുകൊണ്ട്,അതുകൊണ്ടുമാത്രം പുറം ലോകം കഥയറിഞ്ഞു .

ആസുത്രിതമായി സ്ത്രികള്‍ക്ക് നേരെ കടന്നു കയറ്റം നടക്കുന്നുവോയെന്നു നമുക്ക് സംശയം തോന്നാം ആ രിതിയിലാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഏഷ്യയില്‍ തന്നെ 9.6 കോടി സ്ത്രീഹത്യ നടക്കുന്നതായി യുണൈറ്റ്ഡ് നേഷന്‍ ഡെവലപ്പ്മെന്റിന്റെ പ്രോഗ്രാം റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതില്‍ ഭുരിഭാഗവും ഇന്ത്യയിലും ചൈനയിലുമാണ്.ഗര്‍ഭസ്ഥ് ശിശുവിന്റെ ലിംഗനിര്‍ണയം പോലുള്ള രിതികള്‍ 99ശതമാനവും സ്ത്രീഹത്യയാണ് ഉന്നം വയ്ക്കുന്നത്.

നാം പറഞ്ഞു വന്ന കഥയിലൊരു സ്ഥലത്തും ആണ്‍ കഥപാത്രങ്ങള്‍ ഇല്ല.അവരുടെ സ്വന്തം സ്ഥലത്ത് വലിഞ്ഞു കയറി വന്നവരാണ് സ്ത്രികള്‍ എന്ന ഭാവം അവര്‍ക്കുണ്ടോ .സംശയം ഉണ്ടെങ്കില്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോ നോക്കുക.പച്ച സാരിയുടുത്ത ഒരു സ്ത്രി ഒരുത്തനെ പിടിച്ചു വച്ചിരിക്കുന്നു തെരുവ് സര്‍ക്കസ്സുകാര്‍ക്ക് ചുറ്റും കളി കാണാന്‍ നില്‍ക്കുന്നവരെ പോലെ ആണ്‍ കഥാപാത്രങ്ങള്‍ .
കഥയിങ്ങിനെ....

കൊടുങ്ങല്ലൂര്‍ നിന്ന് ഏറണാകുളത്തെയ്ക്ക് ദിവസവും പോയി മടങ്ങുന്ന സറീനയാണ് കഥാപാത്രം.അങ്ങിനെ പുരുഷ കേസരികള്‍ നാടുവാഴുന്ന നാട്ടിലുടെ,മെട്രോ നഗരത്തിന്റെ വിരിമാറിലുടെ പ്രാരഭ്ന്തങ്ങളും തോളിലിട്ട് പോകുമ്പോള്‍ അതെ അവന്‍ തന്നെ ‌ സറീനയെ ഒന്ന് മുട്ടിയ ശേഷം ഒന്നുമറിയാത്തവനെപോലെ നടന്നു നിങ്ങുന്നു.സാധാരണഗതിയില്‍ നാമിത് വരെ പരിജയപെട്ട സ്ത്രികള്‍ അയാളെപോലെ തന്നെ ഒന്നുമറിയാത്തപോലെ നടന്നു പോകേണ്ടതായിരുന്നു.പക്ഷെ സറീന തിരിഞ്ഞു നിന്നു.ബാക്കി കഥ വാചാലമായ ആഫോട്ടോ പറയുന്നുണ്ട്.
സറീനയെ അയാള്‍ തല്ലി എന്നിട്ടും പിടി വിട്ടില്ല.(ഒരു പെണ്ണിങ്ങനെ ചെയ്യാമോ എന്നു ചോദിക്കുന്ന ആണും പെണ്ണും അല്ലാത്തവരെ ഈ കുറുപ്പില്‍ നിന്ന ഒഴിവാക്കിയിരിക്കുന്നു) ചുറ്റുമുള്ളവരെ നിങ്ങള്‍ കാണുന്നുണ്ടല്ലോ അവര്‍ അനങ്ങിയില്ല.അതിനു അവര്‍ക്കൊരു കാരണമുണ്ട്.ഈ തല്ലു കുടുന്ന ആണും പെണ്ണും ഭാര്യയും ഭര്‍ത്താവുമാണെന്ന് അവര്‍ തെറ്റിദ്ധരിച്ചത്രെ! ചോദ്യം ഇതാണ്, അത്തരം ഒരു ധാരണ ഇവര്‍ക്ക് എവിടെ നിന്നു കിട്ടി ഭര്‍ത്താവിന് ഭാര്യയെ പൊതു വഴിയിട്ട് തല്ലുകയോ കൊല്ലുകയോ ചെയ്യാമെന്ന്, നാം ഇടപെട്ടാല്‍ നാളിതു വരെ തുടരുന്ന പരമ്പരാഗത രീതി തകരും എന്നവര്‍ ഭയപെട്ടോ?

കുട്ടിവായിക്കാന്‍......... ‌

വിദ്യാ സമസ്ത ദേവി ഭേദ സ്ത്രിയ സമസ്താ സ്സകലാ ജഗല്‍സു

(ലോകത്തിലെ എല്ലാ സ്ത്രീകളും ദേവിയുടെ തന്നെ ഭാവങ്ങളാണ്)
_ഭാരതിയ ദര്‍ശനം