Sunday, February 13, 2011

നീയെന്നെ പ്രണയിക്കുക............


ഫെബ്രുവരി 14 വാലന്റൈ ദിനം .............
സ്നേഹിക്കുന്നവരുടെ ദിനം............

നീയെന്നെ
ഹൊഗെനെയ്ക്കലിലെക്കു
കൊണ്ടു പൊവുക
നീയെന്നെ നിലാവു പുക്കുന്നിടത്തേക്ക്
കൊണ്ടു പൊവുക
ഹൊഗെനെയ്ക്കലിലെ
വയലേലകളീല്‍
നിലാവ് നിശാവസ്ത്രമുരിഞ്ഞ്
നീരാട്ടിന്നിറങ്ങിമ്പോള്‍
നീയെന്നെ പ്രണയിക്കുക'
-റോസ്മേരി(വേനലെത്തും മുന്‍പ്)

പ്രണയമെന്നാല്‍..............
ഒരാള്‍ക്ക്‌ കൃത്യമായി എഴുതുവാനൊ,വരയ്ക്കുവാനൊ,മൊഴിയുവാനോ കഴിയാത്ത നീഗൂഡമായ വികാരമത്രേ പ്രണയം.പരസ്പര പുരകങ്ങളാകാനുള്ള ഒടുങ്ങാത്ത അഭിനിവേശമാണതിന്‍റെ രസതന്ത്രം.അതെ, പ്രണയം വാത്സല്യമാണ്,........ സ്നേഹമാണ്........... മനസ്സില്‍ സ്നേഹം നിറയുന്നത് ഫിനൈല്‍ ഈതൈല്‍ അമീന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനം കൊണ്ടാണ്.തലച്ചോറി ഉണ്ടാകുന്ന ഫിറമോണുക,ഡോപമിനുക,സെറാടോണി മുതലായ ഹോമോണുകളും തലച്ചോറിനെ പ്രണയിക്കാ പ്രേരിപ്പിക്കുന്നു. പ്രണയത്തിനുമുണ്ട് രൂപഭേദങ്ങള്‍! വ്യക്തികളെയും ചുറ്റുപാടുകളെയും അപേക്ഷിച്ച് അവയില്‍ മാറ്റം വരികയും ചെയ്യും. പലര്‍ക്കും പ്രണയം കാല്‍പനികതയുടെ ഒരു തലമാണ് നല്‍കുന്നത്. മറ്റ് ചിലര്‍ക്കാകട്ടെ ഇത് വൈകാരികമായ ഒരു അനുഭൂതിയും. എന്നാല്‍ ഈടുറ്റ, സന്തോഷകരമായ, ആരോഗ്യപരമായ ഒരു ദാമ്പത്യ ജീവിതമാണൊ നിങ്ങള്‍ ആഗ്രഹിക്കുന്നത്, എങ്കില്‍ നിങ്ങളുടെ പ്രണയം കാല്‍പനികമാക്കണമെന്നാണ് അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പൊതുവെ പ്രണയത്തെ കാല്‍പനികമെന്നും വൈകാരികമെന്നും ആരും വേര്‍തിരിച്ച് കാണാറില്ലെങ്കിലും ഇവ തമ്മില്‍ കാര്യ പ്രസക്തമായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയിലെ ബിയാന്‍ക പി എയിസ്വെഡൊ അഭിപ്രായപ്പെടുന്നത്.

പ്രണയം കുത്തി വെയ്ക്കാം............

തലച്ചോറില്‍ പ്രേമത്തിനും അടുപ്പത്തിനും ഉത്തരവാദിത്തത്തിനുമൊക്കെ സ്‌ഥാനമുണ്ടെന്നാണ്‌ പുതിയ കണ്ടുപിടിത്തങ്ങള്‍ പറയുന്നത് മനുഷ്യന്റെ തലച്ചോറില്‍തന്നെ പ്രേമത്തിന്റെ വരികള്‍ കുറിക്കപ്പെട്ടിരിക്കുകയാണ്‌. തലച്ചോറിന്റെ ഏതോ തന്തുക്കളില്‍ പ്രേമത്തിനാധാരമായ ആകര്‍ഷണസംവിധാനമുന്നൊണ്‌ പുതിയ കണ്ടുപിടിത്തം. ഫംഗ്‌ഷനല്‍ മാഗ്നറ്റിക്‌ റെസൊണന്‍സ്‌ ഇമേജിംഗ്‌ എന്ന സംവിധാനത്തിലൂടെയുള്ള ഗവേഷണങ്ങള്‍ സ്‌ത്രീ-പുരുഷ പ്രേമത്തിന്റെ പുതിയ കഥകളാണ്‌ രചിച്ചിരിക്കുന്നത്‌. ഒരു സ്‌ത്രീ പുരുഷനെ പ്രേമിക്കുമ്പോള്‍ അവളുടെ തലച്ചോറില്‍ ഡോപാമിനിന്റെ അളവ്‌ 50% വര്‍ധിക്കുന്നുണ്ടെന്നാണ്‌ കണ്ടുപിടിച്ചിരിക്കുന്നത്‌. ഇതിനോടൊപ്പം ഓക്‌സിടോസിന്‍, വാസോപ്രെസിന്‍ തുടങ്ങിയ പെപ്‌റ്റൈഡുകളും പ്രേമത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. മനുഷ്യ ശരീരത്തില്‍ ഇവ കുത്തിവെച്ചാല്‍ ഏതെങ്കിലും ഒരു പ്രത്യേക ഇണയോടുള്ള പ്രേമം വര്‍ധിക്കുന്നത്‌ ഇടയാക്കുമെന്നും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.


ഷെയ്ക്‌സ്‌പിയര്‍ എഴുതുന്നു............
ഹൃദയങ്ങക്ക് തീപിടിപ്പിക്കുന്ന കന അരികെ വച്ച്
ശിശുവായ പ്രേമദേവ ഉറങ്ങിയപ്പോ
കന്യാവൃതനിഷ്ഠരായ കുറേ അപ്സരക ആ വഴി ചെന്നു.
അവരി സുന്ദരി, ഏറെ ഹൃദയങ്ങളെ തപിപ്പിച്ച
ആ കന കയ്യിലെടുത്തു
.

വാലന്റൈ ദിനചരിത്രം..................

ക്ലോഡിയസ് ചക്രവത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്റൈ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാ പുരുഷന്മാക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തി ഒരു വീര്യവും അവ കാണിക്കുന്നില്ല എന്നും ചക്രവത്തിക്ക് തോന്നി. അതിനാ ചക്രവത്തി റോമി വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്റൈ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവത്തി വാലന്റൈനെ ജയിലി അടച്ചു. ബിഷപ്പ് വാലന്റൈ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തി ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവത്തി വാലന്റൈന്റെ തല വെട്ടാ ആജ്ഞ നകി. തലവെട്ടാ കൊണ്ടുപോകുന്നതിനുമുപ് വാലന്റൈ ആ പെകുട്ടിക്ക്ഫ്രം യുവ വാലന്റൈഎന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്റൈന്റെ ഓമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലന്റൈ ദിനം ആ‍ഘോഷിക്കാ തുടങ്ങിയത്.

ഒരു മണിക്കുര്‍ സമയം ഒരു സമാധിയിലെന്ന വണ്ണം ഞാന്‍ചിലവഴിച്ചു.എന്തൊരു മധുരോദാത്തവും പ്രേമനിര്‍ഭരവുമായിരുന്നു ആ അനുഭവം
ഒടുക്കം ഈശോ സ്പഷ്ടതയോടെ ചോദിക്കുന്നത് ഞാന്‍ കേട്ടു.
'മേമി, നിന്റെ ഹൃദയം പുര്‍ണമായി എനിക്ക് തരില്ലേ?'
സിസ്റ്റര്‍ ജെസ്മിയുടെ 'ആമേന്‍ ' എന്ന ജീവചരിത്രത്തിലെ ഒരു പ്രണയ ഭാഗമാണിത്.

ചില പ്രണയ വിശേഷങ്ങള്‍.....

ലോകം
എന്നും അത്ഭുതത്തോടെ നോക്കുന്ന പ്രണയോപഹാരമാണ് താജ്മഹല്‍.മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹൽ വിവാഹത്തിന്റെ പതിനെട്ടാം വർഷത്തിൽ മരിച്ചു. .ഭാര്യയുടെ മരണം മൂലം വളരെ ദുഃഖത്തിലാഷാജഹാന് മുംതാസ് മഹലുമായുള്ള അഗാധ പ്രേമമാണ് താജ് മഹൽ പണിയുവാനുള്ള പ്രേരണയായത്‌

അപുര്‍വ്വമായ ഒരു പ്രണയസമ്മാനമാണ് വിഖ്യാത ചിത്രകാരന്‍ 'വിൻസെന്റ് വില്ലെം വാന്‍ഗോഗ്' കാമുകിയായ 'സിയന്‍ ഹൂര്‍നിക്കയ്ക്ക്‌' കൊടുത്തത്. തന്റെ ഒരു ചെവി തന്നെ മുറിച്ചെടുത്താണ് വാന്‍ഗോഗ് കാമുകിക്ക് സമ്മാനമായി കൊടുത്തത്.

ഇഷ്ടപെട്ട സ്ത്രിയെ വിവാഹം കഴിക്കാന്‍ ബ്രിട്ടിഷ് ചക്രവര്‍ത്തി പദം ഉപേക്ഷിച്ച രാജാവായിരുന്നു എഡ്വേര്‍ഡ് എട്ടാമന്‍.

മകനെ പ്രണയിക്കാന്‍ പ്രേരിപ്പിച്ച ഒരച്ചനെ കുറിച്ച് കേട്ടിട്ടുണ്ടോ. കഥയിങ്ങിനെ.......... ജാതകവശാല്‍ സിദ്ധാര്‍ത്ഥന്‍ സന്യാസിയാകും എന്നറിഞ്ഞ രാജാവ് മകനെ വഴി തെറ്റിക്കാന്‍ കൊട്ടാരത്തില്‍ ആയിരകണക്കിന് സ്ത്രികളെ സിദ്ധാര്‍ത്ഥന്റെ പരിചരണത്തിനായി നിയോഗിച്ചു. എന്നിട്ടും സിദ്ധാര്‍ത്ഥന്റെ വഴി തെറ്റിയില്ല സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി.
'കാലം മുഴുവന്‍ ഒരൊറ്റ നിമിഷത്തിലേയ്ക്ക് ചുരുങ്ങി
ഇരുളില്‍ നമ്മുടെ ചുംബനം ഇടിമിന്നല്‍ പൊലെ തിളങ്ങി
ആ ഗുഹ ബോധിയായി.
എനിക്ക് പ്രണയത്തിന്റെ വെളിപാടുണ്ടായി'.
-സച്ചിദാനന്ദന്‍ (പ്രണയ ബുദ്ധന്‍)

ഒരു മുഗള്‍ പ്രണയ കഥ..................
മുഗ
ചക്രവത്തി ജഹാംഗീറിന്റെ
പന്ത്രണ്ടാമത്തെ ഭാര്യയാണ്‌ നൂ ജഹാ
. ജഹാംഗീറിന്റെ ഏറ്റവും പ്രിയപ്പെട്ട രാജ്ഞിയായിരുന്നു നൂ ജഹാ. മാത്രമല്ല മുഗ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവത്തിനിയും ഇവരായിരുന്നു. നൂ ജഹാന്റെ രണ്ടാം ഭത്താവാണ്‌ ജഹാംഗീ. ഇരുവരും തമ്മിലുള്ള പ്രേമത്തെ കുറിച്ചു പല കഥകളുമുണ്ട്.തന്റെ കുടുംബം, പേഷ്യയി നിന്നും ഇന്ത്യയിലേക്ക് നീങ്ങുന്നതിനിടയി ഇന്നത്തെ അഫ്ഗാനിസ്താനിലെ കന്ദഹാറി വച്ചാണ് 1577- മെഹ്രുന്നിസ ജനിച്ചത് 1611-ലാണ്‌ ജഹാംഗീ മെഹ്രുന്നിസയെ വിവാഹം ചെയ്യുന്നത്. അതിനുശേഷം അവ നൂജഹാ എന്ന നാമം സ്വീകരിച്ചു. ചക്രവത്തിക്ക് വിശ്വസ്തയായും സഹായിയായും നിലകൊണ്ട നൂ ജഹാ സാമ്രാജ്യത്തിന്റെ ഭരണത്തി വളരെ ശക്തമായ സാന്നിധ്യമായി. ഭരണകാലം മുഴുവ മദ്യത്തിനും കറുപ്പിനും അടിമയായ ജഹാംഗീറിനു പുറകി നിന്നു ഭരണം നൂ ജഹാ നടത്തി. നൂ ജഹാനൊടുള്ള പ്രേമസൂചകമായി ഒരു വശത്ത് തന്റേയും, മറുവശത്ത് നൂ ജഹാന്റേയും പേരുക കൊത്തിയ നാണയങ്ങ ജഹാംഗീ പുറത്തിറക്കി.

ഒരു പ്രണയകാവ്യം..........


പന്ത്രണ്ടാം
നൂറ്റാണ്ടിലെ രണ്ടാം പകുതിയി ഉത്തരേന്ത്യ ഭരിച്ചിരുന്നത് പൃഥ്വിരാജ് ചൗഹാ ആയിരുന്നു
. അക്കാലത്ത് 1175 കന്നോജിലെ രാജാവായിരുന്ന ജയ ചന്ദ്ര റാത്തോഡിന്റെ മകളായ സംയുക്ത എന്നും സംയോഗിത എന്നും അറിയപ്പെടുന്ന രാജകുമാരിയുമായുള്ള പ്രണയം ഇന്ത്യ സാഹിത്യത്തിലെ ഒരു പ്രണയകാവ്യമായി ഇന്നും അറിയപ്പെടുന്നു. പൃഥ്വിരാജിന്റെ സഭയിലെ ഒരു കവിയായിരുന്ന ചന്ദ് ദായി ഇതിനെ പറ്റി ഒരു ഐതിഹാസ്യ കാവ്യം തന്നെ രചിച്ചു. പിന്നീട് ഇത് പൃഥ്വിരാജ് റാസോ എന്ന പേരി പ്രസിദ്ധമായി.

സംഘകാല പ്രണയം..........

സംഘകാലത്ത് കേരളത്തി നിലവിലിരുന്ന രസകരമായ ഒരാചാരമാണ്‌ മടലേറ. പ്രണയാഭ്യത്ഥന നിരസിക്കപ്പെട്ടാ നിരാശാകാമുക തന്റെ പ്രണയം തെരുവീഥിയി പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് മട കൊണ്ടുണ്ടാക്കിയ ഒരു പൊയ്ക്കുതിരപ്പുറത്തുകയറി മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്നു.

ചില പ്രണയ വാര്‍ത്തകള്‍..........

ലണ്ടന്‍: പ്രണയം കത്തിനിന്ന കാലത്ത് യുവാവ് കാമുകിയുടെ പേര് കഴുത്തില്‍ പച്ചകുത്തി. ഇപ്പോള്‍ ഇരുവരും പിണങ്ങിപ്പിരിഞ്ഞു. യുവാവിന്റെ കഴുത്തിലെ തന്റെ പേര് മായ്ച്ചു കളയണമെന്നായി പെണ്‍കുട്ടി. പ്രണയവഞ്ചനയുടെ ഓര്‍മക്കായി ആ പേര് സൂക്ഷിക്കുമെന്ന് യുവാവ്. ക്ഷുഭിതയായ പെണ്‍കുട്ടി ചെറുപ്പക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു. അമേരിക്കയിലെ നെബ്രാസ്‌കയിലാണ് സംഭവം. ബോയ്ഫ്രണ്ടിന്റെ കഴുത്തില്‍ കത്തികൊണ്ടു കുത്തി മുറിവേല്‍പ്പിച്ച ട്രെസ അമേഴ്‌സണ്‍ എന്ന 19 കാരി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ജക്കാര്‍­ത്ത: പ്ര­ണയ പരാ­ജ­യ­ത്തില്‍ മനം­നൊ­ന്ത പത്തൊ­മ്പ­തു­കാ­രന്‍ സ്വ­ന്തം ലൈം­ഗീ­കാ­വ­യ­വം­ മു­റി­ച്ചു­ക­ള­ഞ്ഞു. മദ്ധ്യ ജാ­വാ പ്ര­വി­ശ്യ­യിലാണ് ­സംഭവം യു­വാ­വ് ഗു­രു­ത­രാ­വ­സ്ഥ­യില്‍ ആശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­ണ്. യു­വാ­വി­നെ ഈ കടും­കൈ­യ്ക്ക് പ്രേ­രി­പ്പി­ച്ച സം­ഭ­വം ഇങ്ങ­നെ: ഒരു പെണ്‍­കു­ട്ടി­യു­മാ­യി കടു­ത്ത പ്ര­ണ­യ­ത്തി­ലാ­യി­രു­ന്നു യു­വാ­വ്. ഇരു­വ­രും വി­വാ­ഹം കഴി­ക്കാന്‍ തീ­രു­മാ­നി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു. പക്ഷേ, എന്തോ കാ­ര­ണ­ത്താല്‍ ഇരു­വ­രും തമ്മില്‍ പി­രി­ഞ്ഞു. യു­വ­തി മറ്റൊ­രാ­ളെ വി­വാ­ഹം കഴി­ക്കാന്‍ തീ­രു­മാ­നി­ച്ചു എന്ന വാര്‍­ത്ത യു­വാ­വി­ന്റെ ചെ­വി­യി­ലെ­ത്തി. വാര്‍­ത്ത കേ­ട്ട­യു­ട­നെ മൂര്‍­ച്ച­യു­ള്ള കത്തി­കൊ­ണ്ട് സ്വ­ന്തം അവ­യ­വം മു­റി­ച്ചെ­ടു­ക്കു­ക­യാ­യി­രു­ന്നു. മു­റി­ച്ചെ­ടു­ത്ത­ശേ­ഷം അവ­യ­വം കി­ണ­റ്റി­ലെ­റി­ഞ്ഞു. ഒരു കാ­ര­ണ­വ­ശാ­ലും തന്നെ ആരും കാ­ണ­രു­തെ­ന്നും അങ്ങ­നെ കി­ട­ന്ന് മരി­ക്ക­ണ­മെ­ന്നു­മാ­ണ് അയാള്‍ ആഗ്ര­ഹി­ച്ച­ത്. പക്ഷേ, സം­ഭ­വം കണ്ട ആരോ രക്തം വാര്‍­ന്ന് അവ­ശ­നി­ല­യില്‍ കി­ട­ന്ന യു­വാ­വി­നെ ആശു­പ­ത്രി­യി­ലാ­ക്കി.

തെക്കന്‍ കൊറിയ: കാമുകിമാരെ കിട്ടാതെ വലയുന്ന പുരുഷന്മാര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്കായി കാമുകിമാര്‍ ഒരുങ്ങിയിരിക്കുന്നു. നിങ്ങളുടെ മൊബൈലിലേക്ക്‌ ദിവസവും വീഡിയോ കോള്‍ ചെയ്യുകയും മെസേജുകള്‍ അയയ്‌ക്കുകയും ചെയ്യുന്നവരാണ്‌ ഈ കാമുകിമാര്‍. കാമുകിമാരെ കണ്ടെത്താനാവാത്ത പുരുഷന്മാര്‍ക്ക്‌ ആശ്വാസമായി മൊബൈല്‍ കാമുകിമാരെ രംഗത്തിറക്കിയിരിക്കുന്നത്‌ തെക്കന്‍ കൊറിയയിലെ വിദഗ്‌ധരാണ്‌. ആപ്പിളിന്റെ ഐഫോണില്‍ മാത്രം ഉപയോഗിക്കാവുന്ന പ്രോഗ്രാമാണിത്‌. വെറും നൂറുരൂപയാണ്‌ ഈ ഐഫോണ്‍ ആപ്ലിക്കേഷന്റെ വില. ഹണി ഇറ്റ്‌സ് മീ എന്നാണ്‌ ഈ മൊബൈല്‍ കാമുകി ആപ്ലിക്കേഷന്റെ പേര്‌. മിന എന്നാണ്‌ മൊബൈലിലെ ഈ മിഥ്യാ കാമുകിയുടെ പേര്‌.

30 ലക്ഷം പേരെ രാസവാതകം പ്രയോഗിച്ചും പട്ടിണിക്കിട്ടും തീ കൊടുത്തും വെടിവെച്ചും കൊന്ന ഒരാളുടെ ഹൃദയത്തില്‍ പ്രണയമുണ്ടാകുമൊ? ഉരുക്കിനാല്‍ സൃഷ്ടിച്ച ആ ഹൃദയത്തില്‍ പ്രണയത്തിന്റെ ഉറവ പൊട്ടുമോ എന്ന സംശയം ആര്‍ക്കും തോന്നാം.1945 ഏപ്രി 29 സോവിയറ്റ് സൈന്യം ബെലി നഗരത്തിന്റെ മുക്കിലും മൂലയിലും അഡോഫ് ഹിറ്റ്ലറെ തിരയുമ്പോള്‍, മരണത്തിനു കീഴടങ്ങും മുപ് 16 ഷക്കാലം വിശ്വസ്തയായി കൂടെ നിന്ന ഇവാ ബ്രൗണിനെ വിവാഹം കഴിക്കാ ഹിറ്റ്ല തീരുമാനിച്ചു. ഒളി സങ്കേതത്തിലെ സ്റ്റോമുറിയായിരുന്നു വിവാഹവേദി. അന്ന് വൈകിട്ട് മൂന്നു മണിക്ക് ഹിറ്റ്ലർ സ്വന്തം തലക്കു നേരെ വെടിവെച്ചു ജീവിതം അവസാനിപ്പിച്ചു. ഹിറ്റ്ലറുടെ ആത്മഹത്യക്കു തൊട്ടു മുമ്പേ ഇവാ ബ്രൗൺ സയനൈഡ് കഴിച്ച് മരിച്ചിരുന്നു.

ഓര്‍ക്കുക..........

പ്രണയം അനിര്‍വചിനിയമായ വികാരത്താല്‍രണ്ടു ഹൃദയങ്ങളിലെഴുതിയ കവിതയാകുന്നു,ആയിരം നിറങ്ങളിലെഴുതിയ ചിത്രമാകുന്നു.അതിന്റെ ലഹരിയില്‍ നിങ്ങള്‍ അനന്ത വിഹായ സ്സിലെയ്ക്ക് പറന്നുയരും തീര്‍ച്ച.
പ്രണയമിപ്പോഴും നിലനില്‍ക്കുന്നുവെങ്കിലും പ്രണയ ലേഖനങ്ങള്‍ അപ്രത്യക്ഷ്യമായിരിക്കുന്നു.കവി
ത തുളുമ്പിയിരുന്ന ആ ലേഖനങ്ങള്‍ പലരും ഹൃദയ രക്തം കൊണ്ടായിരുന്നു എഴുതിയിരുന്നത് .അതിന്റെ വൈകാരികത ഇന്നത്തെ എസ്‌.എം.എസ്‌ മെസേജുകള്‍ക്കുണ്ടോ, സംശയമാണ്.

പ്രണയ കവി ജിബ്രാന്‍ പാടുന്നു.........

രാവുകളില്‍ പൂ വിരിയുന്നത് പോലെയാണ്
പ്രിയപെട്ടവളെ
നിന്റെ ചുംബനവും.
മെല്ലെ വിരലുകളിലൂടെ ഊര്‍ന്ന്

ഒരു ജല കണിക അധരങ്ങളില്‍

വീണെരിയും പോലെ

നിയെന്നെ ചുംബിച്ചെടുക്കുന്നു........

കൂട്ടി വായിക്കാന്‍.....

പ്രണയ കാലത്ത് കൊടുത്ത സമ്മാനങ്ങള്‍ തിരികെ വാങ്ങി അവര്‍ പിരിയാന്‍ നേരം അവന്‍
'മുന്‍പ് ഞാനൊരു ചുംബനം തന്നിരുന്നു'