Friday, May 28, 2010

ന സ്ത്രീ സ്വതന്ത്ര്യമാര്‍ഹാതി !
ഈയടുത്ത കാലത്ത് നാം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. അമ്പിളിയമ്മാവാ താമര കുമ്പിളില്‍ എന്തുണ്ട് എന്ന് സുലോചന പാടിയപ്പോള്‍ അമേരിക്ക പോലും ഓര്‍ത്തില്ല അമ്മാവന്റെ കുമ്പിളില്‍ നിറയെ വെള്ളമായിരിക്കുമെന്ന്.പക്ഷെ നാമത് കണ്ടു പിടിച്ചു (ഭാവിയില്‍ നാം ചന്ദ്രനിലേക്ക് പോകുമ്പോള്‍ റോക്കറ്റിന്റെ റെഡിയെറ്റര്‍ തണുപ്പിക്കാന്‍ വെള്ളമായി) അന്ന് ഇന്ത്യയുടെ കഴിവ് കണ്ടു ലോകം വെള്ളം കുടിച്ചു.അതോടെ നാം പരിക്ഷണങ്ങള്‍ നിറുത്തിയെന്ന് കരുതരുത്.

ലോകത്തെ കിടുകിടാ വിറപ്പിച്ച ഒരു രോഗമാണ് എയ്ഡ്സ് .ഈരോഗത്തിനു ഇതുവരെ ക്രത്യമായ മരുന്നിനു കണ്ടുപിടിച്ചിട്ടില്ല ശാസ്ത്രഞ്ജന്മാര്‍ അഹോരാത്രം ശ്രമിക്കുന്നു .അതേപോലെ ദശ ലക്ഷകണക്കിന് സ്ത്രികളെ പിടികുടിയ രോഗംമാണ് "സെര്‍വിക്സ് ക്യാന്‍സര്‍" ഇതിനും ഇതുവരെ മരുന്ന്കണ്ടുപിടിച്ചിട്ടില്ല.ഇത്യയില്‍ അതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണ്.മരുന്ന് കണ്ടു പിടിച്ചാലും നാം അഭിമുഖികരിക്കുന്ന ഒരു വലിയ പ്രശ്നമുണ്ട്.സാധാരണ ഇത്തരം മരുന്നുകള്‍ ഗിനിപന്നികളിലാണ് പരിക്ഷിക്കുക.പക്ഷെ മൃഗ സ്നേഹികള്‍ രംഗത്തെത്തിയിരിക്കുന്നു,അതെ അവര്‍ പറയുന്നതിലും കാര്യമുണ്ട് ഈ ലോകം നമുക്ക് മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല സകല ജിവജാലങ്ങള്‍ക്കും കൂടിയുള്ളതാണ്.അത് നമ്മുടെ ശാസ്ത്രഞ്ജന്മാര്‍ അംഗികരിക്കുന്നു .
ഇവിടെയാണ്‌ നാം വെല്ലുവിളി നേരിടുന്നത് .പക്ഷെ ഈ വെല്ലുവിളി "ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ "അറിവോടെ ഒരു കുട്ടം ശാസ്ത്രഞ്ജന്മാര്‍ ഏറ്റെടുത്തിരിക്കുന്നു .മൃഗസ്നേഹികളുടെയും,പ്രകൃതി സ്നേഹികളുടെയും പ്രതിക്ഷേധത്തിനു ഇട കൊടുക്കാതെ ഇന്ത്യയില്‍ സുലഭാമായിരിക്കുകയും എന്നാല്‍ നാം തിരിച്ചറിയാതിരിക്കുകയും ചെയ്ത ഒരു പരിക്ഷണ വസ്തു അവര്‍ കണ്ടുപിടിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ ...........

ഇനി എതാണി പകരം മൃഗമെന്നാകും ചോദ്യം .നാം നാളിതു വരെ സമുഹത്തിന്റെ പുറംപൊക്കില്‍ നിറുത്തിയ ആദിവാസി പെണ്‍കുട്ടികള്‍ തന്നെ .ഞെട്ടരുതെ .....ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള ആദിവാസി പെണ്‍കുട്ടികളെ മരുന്ന് കുത്തിവെപ്പ് പരിക്ഷ്ണത്തിനു വിധേയമാക്കിയിരിക്കുന്നു.സെര്‍വിക്സ് ക്യാന്‍സറിന് മരുന്നും ഒപ്പം പരിക്ഷണ മൃഗത്തെയും കണ്ടുപിച്ച് ദ്വിമുഖ വിജയം നേടുകയായിരിക്കണം അവരുടെ ഉദ്യേശം.നിര്‍ഭാഗ്യവശാല്‍ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍, സരിതയെന്ന പതിമുന്നുകാരി മരിച്ചു .അതുകൊണ്ട്,അതുകൊണ്ടുമാത്രം പുറം ലോകം കഥയറിഞ്ഞു .

ആസുത്രിതമായി സ്ത്രികള്‍ക്ക് നേരെ കടന്നു കയറ്റം നടക്കുന്നുവോയെന്നു നമുക്ക് സംശയം തോന്നാം ആ രിതിയിലാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഏഷ്യയില്‍ തന്നെ 9.6 കോടി സ്ത്രീഹത്യ നടക്കുന്നതായി യുണൈറ്റ്ഡ് നേഷന്‍ ഡെവലപ്പ്മെന്റിന്റെ പ്രോഗ്രാം റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതില്‍ ഭുരിഭാഗവും ഇന്ത്യയിലും ചൈനയിലുമാണ്.ഗര്‍ഭസ്ഥ് ശിശുവിന്റെ ലിംഗനിര്‍ണയം പോലുള്ള രിതികള്‍ 99ശതമാനവും സ്ത്രീഹത്യയാണ് ഉന്നം വയ്ക്കുന്നത്.

നാം പറഞ്ഞു വന്ന കഥയിലൊരു സ്ഥലത്തും ആണ്‍ കഥപാത്രങ്ങള്‍ ഇല്ല.അവരുടെ സ്വന്തം സ്ഥലത്ത് വലിഞ്ഞു കയറി വന്നവരാണ് സ്ത്രികള്‍ എന്ന ഭാവം അവര്‍ക്കുണ്ടോ .സംശയം ഉണ്ടെങ്കില്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോ നോക്കുക.പച്ച സാരിയുടുത്ത ഒരു സ്ത്രി ഒരുത്തനെ പിടിച്ചു വച്ചിരിക്കുന്നു തെരുവ് സര്‍ക്കസ്സുകാര്‍ക്ക് ചുറ്റും കളി കാണാന്‍ നില്‍ക്കുന്നവരെ പോലെ ആണ്‍ കഥാപാത്രങ്ങള്‍ .
കഥയിങ്ങിനെ....

കൊടുങ്ങല്ലൂര്‍ നിന്ന് ഏറണാകുളത്തെയ്ക്ക് ദിവസവും പോയി മടങ്ങുന്ന സറീനയാണ് കഥാപാത്രം.അങ്ങിനെ പുരുഷ കേസരികള്‍ നാടുവാഴുന്ന നാട്ടിലുടെ,മെട്രോ നഗരത്തിന്റെ വിരിമാറിലുടെ പ്രാരഭ്ന്തങ്ങളും തോളിലിട്ട് പോകുമ്പോള്‍ അതെ അവന്‍ തന്നെ ‌ സറീനയെ ഒന്ന് മുട്ടിയ ശേഷം ഒന്നുമറിയാത്തവനെപോലെ നടന്നു നിങ്ങുന്നു.സാധാരണഗതിയില്‍ നാമിത് വരെ പരിജയപെട്ട സ്ത്രികള്‍ അയാളെപോലെ തന്നെ ഒന്നുമറിയാത്തപോലെ നടന്നു പോകേണ്ടതായിരുന്നു.പക്ഷെ സറീന തിരിഞ്ഞു നിന്നു.ബാക്കി കഥ വാചാലമായ ആഫോട്ടോ പറയുന്നുണ്ട്.
സറീനയെ അയാള്‍ തല്ലി എന്നിട്ടും പിടി വിട്ടില്ല.(ഒരു പെണ്ണിങ്ങനെ ചെയ്യാമോ എന്നു ചോദിക്കുന്ന ആണും പെണ്ണും അല്ലാത്തവരെ ഈ കുറുപ്പില്‍ നിന്ന ഒഴിവാക്കിയിരിക്കുന്നു) ചുറ്റുമുള്ളവരെ നിങ്ങള്‍ കാണുന്നുണ്ടല്ലോ അവര്‍ അനങ്ങിയില്ല.അതിനു അവര്‍ക്കൊരു കാരണമുണ്ട്.ഈ തല്ലു കുടുന്ന ആണും പെണ്ണും ഭാര്യയും ഭര്‍ത്താവുമാണെന്ന് അവര്‍ തെറ്റിദ്ധരിച്ചത്രെ! ചോദ്യം ഇതാണ്, അത്തരം ഒരു ധാരണ ഇവര്‍ക്ക് എവിടെ നിന്നു കിട്ടി ഭര്‍ത്താവിന് ഭാര്യയെ പൊതു വഴിയിട്ട് തല്ലുകയോ കൊല്ലുകയോ ചെയ്യാമെന്ന്, നാം ഇടപെട്ടാല്‍ നാളിതു വരെ തുടരുന്ന പരമ്പരാഗത രീതി തകരും എന്നവര്‍ ഭയപെട്ടോ?

കുട്ടിവായിക്കാന്‍......... ‌

വിദ്യാ സമസ്ത ദേവി ഭേദ സ്ത്രിയ സമസ്താ സ്സകലാ ജഗല്‍സു

(ലോകത്തിലെ എല്ലാ സ്ത്രീകളും ദേവിയുടെ തന്നെ ഭാവങ്ങളാണ്)
_ഭാരതിയ ദര്‍ശനം

5 comments:

 1. ആദ്യപോസ്റ്റ്‌ തന്നെ വളരെ നന്നായിരിക്കുന്നു. ഇത്തരം ചിന്തകളിലേക്ക്‌ മനുഷ്യര്‍ ഇറങ്ങിച്ചെല്ലുന്നത് ഒരു പരിധിവരെ കൂട്ടായ പ്രതികരണത്തിന് പ്രചോദനമാകുമെന്ന് തീര്‍ച്ച.
  എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

  ReplyDelete
 2. vaLare manOharamaayirikkunnu. kaalika prasakthiyuLLa oru vishayaththe Saasthravum ,puraaNavumaayi kOr_ththiNakki manassaaxiyuLLavaruTe mouna nomparangngaLe kUrampukaLaakki koLLENTiTaththu koLLichchirikkunnu.SrI.aaSaamOn koTungngallUrin' abhinandanangngaL_. ithu pOluLLa rachanakaLaaN' nissam_ga samUhaththinte kaNNuthuRappikkuvaan upakarikkunnath.

  ReplyDelete
 3. അയ്യോ അവനെ ആരെങ്കിലും തൊട്ടാല്‍ അതിനും വരുമായിരിക്കും അവന്റെ സ്വാതത്ന്ര്യത്തില്‍ കൈ കടത്തിയതിന്‌

  ആ സ്ത്രീ വേണമെങ്കില്‍ പോലീസില്‍ പറാതിപെട്ട്‌ തിരികെ പോകണമായിരുന്നു എന്നു വാദിക്കാനും ആളു കാണൂം അതാണെ നമ്മുടെ ലോകം

  ഇതു പോലെ ഒരു സ്ത്രീ കൂടി പെരുമാറിയാല്‍ തോണ്ണൂറു ശതമാനം ഞരമ്പു രോഗികലും അല്‍പം കരുതലെടുക്കും

  ഖമ്മത്തെ കാര്യം ഇപ്പോള്‍ അറിയുന്നു. ആര്‍ സി സി പോലെ മറ്റൊന്ന് അല്ലെ

  ReplyDelete
 4. nalla veekshanam.......
  kooduthalai varum ennu karuthunnu.......

  ReplyDelete
 5. പണ്ടത്തെ പോലെയോന്നുമല്ല കാലം. സ്ത്രീകളും ബോധവദികളായിരിക്കുന്നു.
  സറീന കീ ജയ്.
  പക്ഷേ പറഞ്ഞു വന്ന വിഷയത്തില്‍ നിന്ന് അവസാനമെത്തിയപ്പോഴേക്കും വിട്ടു പോയോ?
  ആവേശം കൂടിയതാണോ?

  ReplyDelete