Tuesday, June 8, 2010

അപകട ചിറകുള്ള വിമാനങ്ങള്‍


ഒരു ഓട്ടൊറിക്ഷ ഓടിക്കുന്ന ലാഘവത്തോടെ ഒരു വിമാനം,കട്രോൾ റുമില്ലാത്ത,റൺവേ വേണ്ടാത്ത വിമാനം ആലോചിച്ചു നോക്കുകഅതിവിദൂര ഭാവിയിൽ ഈ അത്ഭുതം സംഭവിക്കും എന്നു കരുതുന്നത്‌ വിഢിത്വമാണൊ?(നമ്മുടെ രാഷ്ട്രപതിയായിരുന്ന എ പി ജെഅബ്ദുൾകലാമിന്റെ സ്വപ്നമായിരുന്നു വായു ഇന്ധനമാക്കി ഓടിക്കാവുന്ന വിമാനങ്ങൾ) പക്ഷെ മുൻപേ പറഞ്ഞത്‌ ആ സ്വപ്നത്തെ പറ്റിയല്ല.
രാമായണത്തിൽ അങ്ങിനെ ഒരു വീമാനത്തെ പറ്റി പറയുന്നുണ്ട്‌.വൈശ്രവണന്റെ കൈയ്യിൽ നിന്നുംരാവണൻ കൈവശപെടുത്തിയപുഷ്പകവീമാനം.സുന്ദരികളെ എവിടെ കണ്ടാലും (കാട്ടിലായാൽപൊലും)രാവണൻ വീമാനം ഇടിച്ചിറക്കും.ആര്‍ക്കും അപകടം പറ്റിയതായി രാമായണത്തില്‍ പരാമര്‍ശമില്ല

പുരാതന ഇന്ത്യയിലെ ഭോജൻ രചിച്ച “സമരാങ്കണസൂത്രധാരം” എന്ന ഗ്രന്ഥത്തിൽവിമാനത്തിന്റെ ഘടന വിശദമാക്കുന്നുണ്ട് .പതിനഞ്ചാംനൂറ്റാണ്ടിൽ പറക്കുന്നതിനെക്കുറിച്ചുള്ള നിരവധിപഠനങ്ങൾ നടത്തുകയും പറക്കുന്നതിനുള്ള പലതരത്തിലുള്ള യന്ത്രങ്ങൾ പരീക്ഷിക്കുകയുംചെയ്തിരുന്നു. വിഖ്യാത ചിത്രകാരനായിരുന്ന ഡാവിഞ്ചി വിമാനത്തിന്റെ രൂപരേഖ വരച്ചിരുന്നു. ലോകത്തിലാദ്യമായിനിയന്ത്രണവിധേയമായതും ഊർജ്ജം ഉപയോഗിച്ചതുമായതും വായുവിനേക്കാൾ ഭാരം കൂടിയതുമായ വീമാനംഡിസംബർ 17ന്‌ അമേരിക്കയിലെ നോർത്ത്‌ കരോലിനയിലെ കിൽ ഡെവിൾ കുന്നുകളിൽ പറന്നു. കിറ്റി 1903 ഹോക്ക്‌ ഫ്ലൈയർ എന്നാണീവിമാനംഅറിയപ്പെടുന്നത്‌.ആദ്യമായി പറന്ന ഓർവിൽ റൈറ്റ് 121 അടി(37 മീറ്റർ) ഉയരത്തിൽ 12 സെക്കന്റ്പറന്നു.അന്നു തന്നെ നടതതിയ നാലാംപറക്കലിൽ വിൽബർ റൈറ്റ് 852 അടി (260 മീറ്റർ) ഉയരത്തിൽ 59 സെക്കന്റ് പറക്കുകയുണ്ടായി. ‍അതോടെ വ്യോമമേഖല മനുഷ്യന്റെ വരുതിയിലായി.
അത്തരം ഒരു കുന്നിൻ മുകളിലാകുമോ മംഗലാപുരം എയർപോർട്ടും.മംഗലാപുരം എയർപോർട്ടിന് “ടേബിൾ ടോപ്‌” എന്ന വിശേഷണം ഉണ്ട് ‌( റൺ വേയ്ക്ക്‌ ചുറ്റും താഴ്ന്ന പ്രദേശങ്ങൾ ഉള്ള റൺ വേകളെ അങ്ങിനെ വിളിക്കുന്നു)

മംഗലാപുരം വീമാനദുരന്തത്തിൽ മരിച്ചത്‌ 158 പേരാണ്.രക്ഷപെട്ട 8 പേരിൽ 5 പേർ മലയാളികളാണ്.പ്രാഥമിക നീഗമനത്തിൽ പൈലറ്റിന്റെ പിഴവാണ് ചൂണ്ടികാണിക്കുന്നത്‌ രണ്ടര കിലോമീറ്റർ നീളമുള്ള റൺവേയുടെ തുടക്കത്തിൽ ലാൻഡ്‌ ചെയ്യുന്നതിനു പകരം മദ്ധ്യഭാഗത്താണത്രേ വീമാനം ഇറങ്ങിയത്‌,അതുകൊണ്ടാണത്രെ വീമാനം താഴ്വരയിലേക്ക്‌ വീണത്‌. ‌
മംഗലാപുരം എയർപോർട്ട്‌ നേരിയ അപകട സാദ്ധ്യതയുള്ള വീമാനത്താവളങ്ങളുടെ പട്ടികയിലാണത്രെ ഉള്ളത്‌.വീമാന അപകടങ്ങൾക്ക്‌ നേരിയത്‌, വലുത്‌ എന്നവിവേചനമുണ്ടൊ?ചെറിയ പിഴവുകളല്ലേ വലിയ അപകടങ്ങൾക്ക്കാരണം.മംഗലാപുരംഎയർപോർട്ടിലിറങ്ങി വീട്ടിലെത്തുന്നവരെ ഭാഗ്യവാന്മാരുടെ പട്ടികയിൽ പെടുത്തുമോ അധികൃതർ.(ഇതിനിടയിൽരക്ഷപെട്ട ഒരാൾ വീണ്ടും അപകടത്തിൽ പെട്ട വിവരം അധികമാരും അറിഞ്ഞില്ലെന്നുതോന്നുന്നു.അയാൾ എത്തിയത്‌ വ്യാജപാസ്പോർട്ടിലായിരുന്നു.) ‌
മുൻപറഞ്ഞ നേരിയ അപകട സാദ്ധ്യതയുടെ വിപത്ത്‌ ഇങ്ങിനെ വായിക്കാം.1998 നും ഇടയിൽ 364 വീമാനപകടങ്ങളിൽ 5147 പേർ മരിച്ചെന്ന് അമേരിക്കൻ വീമാന നീർമ്മാണക്കമ്പനിയായ ബോയിംഗ്‌ 2007ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2007
ഇന്ത്യയിലുണ്ടായ വീമാന അപകടങ്ങളിൽ മരണ സംഖ്യയുടെ അടിസ്ഥാനത്തിൽ മുന്നാമത്തേതാണ് മംഗലാപുരം ദുരന്തം.1996ൽഹരിയാനയിലെ ചർക്കി ദാദി ഗ്രാമത്തിനു മുകളിൽ സൗദിഎയർവേയ്സിന്റെയും കസബ്‌ എയർവേയ്സിന്റെയും വീമാനങ്ങൾകൂട്ടിയിടിച്ച്‌ 351 പേർ മരിച്ചതാണ് രാജ്യത്തെ ഏറ്റവും വലിയ ദുരന്തം.
1966 ജനുവരി 24ന് കാഞ്ചന്‍ഗംഗ വീമാനം ആൽപ്പസ്സ്‌ പർവ്വത നിരകളിൽ തകർന്ന് ആണവ ശാസ്ത്രജ്ജനായ ഹോമി ജെ ഭാഭ ഉൾപടെ117 പേർ മരിച്ചിരുന്നു.1978 ജനുവരിയിലെ പുതുവത്സരദിനത്തില്‍ മുംബൈയില്‍ നിന്നു ദുബായിലേക്കു പുറപ്പെട്ട എയര്‍ഇന്ത്യയുടെ എംപയര്‍ ‍ അശോക അറബിക്കടലില്‍ തകരര്‍ന്നു വീണ് 213 ജീവനുകൾ‍ പൊലിഞ്ഞിരുന്നു. ഇതില്‍ നൂറോളം പേര്‍ ‍ മലയാളികളായിരുന്നു.
ഒരു പഴയ കഥ പറയാം മംഗലാപുരത്ത് 29 വര്‍ഷം മുന്‍പ് (1981ഓഗസ്റ്റ്19) ഇന്ത്യന്‍ എയര്‍ ലെന്‍സ്‌ 557 ഇതേപോലെ റണ്‍വേയും കഴിഞ്ഞു ടയര്‍ പോട്ടിനിന്നു. ഭാഗ്യം കൊണ്ട്‌ രക്ഷപെട്ടവരില്‍ അന്നത്തെ കര്‍ണാടക ധന മന്ത്രി വിരപ്പമൊയ് ലിയും ഉണ്ടായിരുന്നു. ‍
മംഗലാപുരം ദുരന്തത്തിനു ശേഷം അപകടങ്ങള്‍ തലനാരിഴ വ്യത്യാസത്തില്‍ വഴിമാറിയ നിമിഷങ്ങളിലൂടെ..........
മുംബെയില്‍ നിന്ന് ബാങ്കോംഗിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി.ന്യൂഡല്‍‌ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. ചൊവ്വാഴ്‌ച രാവിലെ 12 മണിക്കാണ് വിമാനമിറക്കിയത്.വിമാനത്തിലെ ഹൈഡ്രോളിക്ക് സിസ്റ്റത്തിലെ തകരാറ് മൂലമാണ് വിമാനം നിലത്തിറക്കാന്‍ കാരണം. പൈലറ്റാണ് തകരാര്‍ കണ്ടെത്തിയത്.
112 യാത്രക്കാരും ആറു ജീവനക്കാരുമായി പുറപ്പെട്ട ദുബായ് - പുനെ വിമാനം 5000 അടി ഉയരത്തില്‍ വച്ചു ചുഴിയില്‍പ്പെട്ടതിനെത്തുടര്‍ന്നു വിമാനം ആടിയുലഞ്ഞു കൂപ്പുകുത്തിയെങ്കിലും നിയന്ത്രണ വിധേയമാക്കാനായി.മെയ് 24 ന് ദുബായ്-പൂനെ IX212 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ആകാശമധ്യത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് 6000 അടി താഴ്ചയിലേക്ക് പതിച്ചു എന്നാണ് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോള്‍ പൈലറ്റ് വാഷ് റൂമിലായിരുന്നു എന്നും സഹ-പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


186 യാത്രക്കാരുമായി ശ്രീലങ്കയിലേക്ക്‌ പറന്നുയര്‍ന്ന സ്‌പൈസ്‌ ജെറ്റ്‌ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഉയരുന്നതിനിടയില്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിയതായി മനസ്സിലാക്കിയതിനെ തുടര്‍ന്നാണ്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിമാനം തിരിച്ചുവിളിച്ചത്‌. 15 മിനിറ്റ്‌ നേരം(100 മൈല്‍) പറന്ന ശേഷമാണ്‌ ബോയിങ്‌ 737-800 വിമാനം തിരിച്ചിറങ്ങിയത്‌. മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന്‌ വിമാനക്കമ്പനിയുടെ വക്താവ്‌ അറിയിച്ചു. സ്‌പൈസ്‌ജെറ്റ്‌ വിമാനം ഉച്ചക്ക്‌ 2.30ന്‌ ഉയര്‍ന്ന ഉടനെ ഇറങ്ങിയ മറ്റൊരു വിമാനത്തിലെ പൈലറ്റുമാര്‍ റണ്‍വേയില്‍ ടയറിന്റെ അവശിഷ്ടങ്ങള്‍ കണ്‌ടതിനെ തുടര്‍ന്ന്‌ എയര്‍ട്രാഫിക്‌ കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു.
ജെറ്റ് എയര്‍ വെയ്സും ഇന്‍ഡിഗോ എയര്‍ ബസ്സും കൂട്ടിയിടിയില്‍ നിന്നൊഴിവായി ഒരേ വ്യോമ പാതയില്‍ വന്ന വിമാനങ്ങള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.ചെന്നെയില്‍ നിന്ന്‍ മധുരയിലെക്കുള്ള ഇന്ത്യന്‍ എയര്‍ ലെന്‍സ്‌ IC671 തിരുവനന്തപുരം ചെന്നൈ ജെറ്റ് എയര്‍വേയ്സ്
GW 475 തിരുച്ചിറ പള്ളിക്ക് മുകളില്‍ ഒരേ വ്യോമ പാതയില്‍ പറന്നു വന്നു .കണ്‍ട്രോള്‍ റൂമിന്റെ സംയോജിതമായ ഇടപെടല്‍ കാരണം ഒരു വലിയ ദുരന്തം ഒഴിവായി.


ആഭ്യന്തര ആവിശ്യങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ ഉണ്ടാക്കുകയും പിന്നിട് അന്താരാഷ്ട്ര ആവിശ്യ ങ്ങള്‍ക്ക് അവ ഉപയോഗിക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതികതയുടെ കുറവുകള്‍ ഇത്തരം അപകടങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരിക്കുമെന്ന് വിചാരിക്കുമെന്നതില്‍ തെറ്റുണ്ടോ?

കൂട്ടിവായിക്കാന്‍ ‍...........

വിമാനത്തില്‍ വച്ച് ഭാര്യ ഭര്‍ത്താവിനോട് : ചേട്ടാ നോക്കിയേ നമ്മെളെത്ര ഉയരത്തിലാണ്, മനുഷ്യരൊക്കെ ഉറുമ്പിനെ പോലെ തോന്നുന്നു.
ഭര്‍ത്താവ് : എടി മിണ്ടാതിരിക്കെടി അത് ഉറുമ്പ് തന്നെയാണ്, വിമാനം ഇതുവരെ പൊന്തിയിട്ടില്ല.

11 comments:

 1. "കൂട്ടിവായിക്കാന്‍"... അതിഷ്ട്ടപെട്ടു!

  ReplyDelete
 2. നന്ദി മാഷെ ഈ ലേഖനത്തിന്, പോസ്റ്റ് മൊത്തം മാറ്റി മറിക്കുന്നു കൂട്ടിവായിക്കാൻ....

  എന്തിനാ വേഡ് വെരിഫിക്കേഷൻ, ഇതുണ്ടായാൽ ആളുകൾ കമന്റുന്നത് കുറയും.

  ReplyDelete
 3. ലേഖനം നന്നായി.
  സംഭവങ്ങളിലൂടെ കടന്നുകയറി അവസാനം
  കൂട്ടിവായിക്കാന്‍ കൂടിയായപ്പോള്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.
  ഭാവുകങ്ങള്‍.

  ReplyDelete
 4. ലേഖനം നന്നായി

  ReplyDelete
 5. ആഭ്യന്തര ആവിശ്യങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ ഉണ്ടാക്കുകയും പിന്നിട് അന്താരാഷ്ട്ര ആവിശ്യ ങ്ങള്‍ക്ക് അവ ഉപയോഗിക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതികതയുടെ കുറവുകള്‍ ഇത്തരം അപകടങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരിക്കുമെന്ന് വിചാരിക്കുമെന്നതില്‍ തെറ്റുണ്ടോ?....
  ഒരിക്കലും തെറ്റില്ല. താങ്കള്‍ പരഞ്ഞതാണു ശരി. മംഗലാപുരത്തു സംഭവിച്ചതും അതുകൊണ്ടുതന്നെയാണ്'.
  കൂട്ടി വായിപ്പിച്ചത് ചെകിടടി പോലെയായി. സന്ദര്‍ഭോചിതം

  ReplyDelete
 6. ഇത്രയും അപകടങ്ങൾ ഒരുമിച്ചെഴുതി ആളെ പേടിപ്പിക്കല്ലെ.
  അഭ്യാന്തര ആവശ്യത്തിനുള്ള വിമാനത്താവളം ഓട്ടോറിക്ഷ പാർക്കു ചെയ്യാൻ വേണ്ടിയാണോ ഉണ്ടാക്കുന്നത്.

  ReplyDelete
 7. ഇനിയെങ്ങിനെ വിമാനത്തില്‍ കയറും?
  ആകെ പേടിപ്പിച്ചു കളഞ്ഞല്ലോ!

  ReplyDelete
 8. കൊള്ളാം. ഏതായാലും ആ കൂട്ടിവായിക്കല്‍ നന്നായി. വായിച്ചു വന്നപ്പോഴുണ്ടായ ചങ്കിടിപ്പ് കുറക്കാന്‍ അതു സഹായിച്ചു.

  പിന്നെ അപകടങ്ങള്‍ എവിടെ നോക്കിയാലും കാണാം. ഒരൊറ്റ ധൈര്യത്തിനങ്ങ് പോകുന്നു എന്നല്ലാതെ, ഒരു വാഹനത്തിലും കയറാതെ തെരുവോരത്തു കൂടെ നടന്നു പോകുന്നവനും ബസ്സിടിച്ചോ, ലോറി കയറിയോ മരിക്കും. പുറകില്‍ നിന്നും വാഹനം വല്ലതും ഇടിക്കാന്‍ വരുന്നുണ്ടോ എന്നു തിരിഞ്ഞു നോക്കി നടക്കാമെന്നു വച്ചാലോ, മുന്നില്‍ മുനിസിപ്പാലിറ്റിക്കാര്‍ തുറന്നു വച്ച ഡ്രെയിനേജില്‍ വീണു മരിക്കും. ഈശ്വരോ രക്ഷതു!

  ReplyDelete
 9. valare nannayittundu..... aashamsakal................

  ReplyDelete
 10. നന്നായി. ഇത്തരം വിവരണങ്ങള്‍ ഒരുപാട് ഉപകാര പ്രദമാണ് കേട്ടോ.
  പക്ഷേ വായിച്ചു വന്നപ്പോള്‍ ഇനി വിശ്വസിച്ചു എങ്ങിനെ വിമാനത്തില്‍ കയറും എന്ന് തോന്നി പോയി.
  കൂട്ടി വായിക്കല്‍ ഒരുപാട് ചിരിപ്പിച്ചു. ദാഹിച്ചിരിക്കുന്നവന് തണുത്ത വെള്ളം കൊടുത്ത പോലെ ആയി അത്. ആശംസകള്‍.

  ReplyDelete