Sunday, June 26, 2011

പെട്രോളിന്റെ വില കൂടുതലൊ ?


വാര്‍ത്ത.........
ന്യൂദല്‍ഹി: അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. സാധാരണക്കാരന്റെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ലെന്ന് പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

പെട്രോളിയം ഉല്പന്നങ്ങളായ ഡീസലീന്റെയും പാചക വാതകത്തിന്റെയും മണെണ്ണയുടെയും വിലകൂട്ടിയത് സാധരണക്കാരന്റെ ജീവിതത്തെ സാരമായി തന്നെ ബാധിക്കും.അല്പം മുന്‍പ് മാത്രമാണ്‌ പെട്രോളിന്റെ വില കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്.

അങ്ങിനെ പെട്രോളിയം ഉല്പന്നങ്ങള്‍ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും പെട്രോളിയത്തിന്റെ ചരിത്രം രസകരമാണ്‌ കേട്ടോ......
ആദ്യകാലങ്ങളില്‍ ഇതൊരു അനാവശ്യ വസ്തുവായിരുന്നു.പാറയുടെ വിടവിലൂടെ('പെട്രൊ'എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍ പാറ എന്നാണര്‍ത്ഥം'ഓലിയം'എന്നാല്‍ എണ്ണ എന്നും) ഒഴുകി വരുന്ന കറുത്തു കുറുകിയ ഈ ദ്രാവകം കാരണം അമേരിക്കയില്‍ കര്‍ഷകര്‍ ക്യഷിയിടങ്ങള്‍ ഉപേക്ഷിക്കുക പതിവായിരുന്നു.(അമേരിക്കക്കാര്‍ ദേഹത്ത് തേയ്ക്കാനുള്ള എണ്ണയായി ഇത് ഉപയോഗിച്ചിരുന്നുവെത്രേ) .അല്പം കൂടി കഴിഞ്ഞപ്പോഴാണ്ആരോ ഈ എണ്ണയുപയോഗിച്ച് വിളക്ക് കത്തിക്കാമെന്ന് കണ്ടു പിടിച്ചത് അതൊടുകൂടി പാറയിലെ ഈ പാഴ് ദ്രാവകം അല്പം വാണിജ്യ സാദ്ധ്യതനേടി.പിന്നെ പെട്രോളിയം ശുദ്ധികരിച്ച് മണ്ണെണ്ണ ഉണ്ടാക്കമെന്ന് അബ്രഹാം ഗെസ്നര്‍(കാനഡ) കണ്ടുപിടിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലാണ്‌ ഈ എണ്ണ കുഴിച്ചെടുത്തുപയോഗിക്കാമെന്ന് കണ്ടു പിടിച്ചത്. പെന്‍സില്‍ വാനിയയില്‍ എഴുപത് അടി താഴ്ച്ചയുള്ള എണ്ണകിണര്‍ കുഴിച്ചു കൊണ്ട് ഈരംഗത്തെക്ക് ആദ്യമായി കടന്നു വന്നത് അമേരിക്കകാരനായ എഡിന്‍ഡ്രേക്കാണ്‌ (1859).അന്ന് ഈ ഡ്രേക്കില്‍ നിന്ന് കിട്ടിയിരുന്നത് 25 ലിറ്റര്‍ എണ്ണയായിരുന്നു.എന്നാല്‍ ഇപ്പോള്‍ ലോകത്ത് വര്‍ഷം തോറും ഏതാണ്ട് 2700 കോടി ബാരല്‍ എണ്ണയാണത്രേ കുഴിച്ചെടുക്കുന്നത് (ഒരു ബാരല്‍ 159 ലിറ്റര്‍. വര്‍ഷം 4,29,300 കോടി ലിറ്റര്‍) പെട്രോള്‍,ഡീസല്‍,മണ്ണെണ്ണ, നാഫ്ത,വാസ് ലൈന്‍,പാരഫിന്‍ മെഴുക് തുടങ്ങി മനുഷ്യനു പ്രയോജനപ്രദമാകുന്ന കുറെയെറെ രാസവസ്തുക്കള്‍ (ഇവയെ പൊതുവെ'ഹൈഡ്രോ കാര്‍ബണുകള്‍'എന്നു വിളിക്കുന്നു) ഇതിലുണ്ട്.പെട്രോളിയം പ്രത്യേക രീതിയില്‍ ചുടാക്കിയാണ്‌ ഇവ വേര്‍തിരിച്ചെടുക്കുന്നത്.ഹൈഡ്രോ കാര്‍ബണുകള്‍ ഓരോന്നും പെട്രോളിയത്തില്‍ നിന്ന് വേര്‍ പിരിയുന്നത് ഓരോ താപ നിലയിലാണ്‌.ആദ്യം വരുന്നത് വാതകങ്ങളാണ്‌ പിന്നെ പെട്രോളും, മണ്ണെണ്ണയും ഒടുവില്‍ ടാറും മെഴുകുപോലുള്ള ഖര വസ്തുക്കളും.ഇങ്ങിനെ പല രീതിയില്‍ ചൂടാക്കി ഘട്ടം ഘട്ടമായി പല ഘടകങ്ങളെയും വേര്‍ തിരിച്ചെടുക്കുന്ന രീതിയെ ആശിംകസ്വേദനം( fractional distillation)എന്നു പറയുന്നു.
ചരിത്രത്തിലെ പെട്രോള്‍.......
ബസ്സും കാറുമൊന്നുമില്ലാത്ത കാലത്തും മനുഷ്യന്‍ പെട്രോളിയം ഉപയോഗിച്ചിരുന്നുവത്രെ!കപ്പലു
കളില്‍ വെള്ളം കടക്കാതിരിക്കാന്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പെ തന്നെ ടാര്‍ ഉപയൊഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.പൂരാതന കാലത്ത് ഈജിപ്തുകാര്‍ പിരമീഡുകളില്‍ അടക്കം ചെയ്യുന്ന മൃതദേഹങ്ങളില്‍ അവ കേടുവരാതിരിക്കാന്‍ പെട്രോളീയം പുരട്ടിയിരുന്നു.ക്രിസ്തുവിന്‌ 600 വര്‍ഷം മുന്‍പ് ബാബിലോണിലെ നെബുക്കദ്നെസര്‍ രണ്ടാമന്‍ രാജാവ് ഭിത്തി കെട്ടുന്നതിനും നിരത്തുകള്‍ ഭംഗിയാക്കുന്നതിനും പെട്രോളിയത്തില്‍ നിന്നുള്ള ടാര്‍ ഉപയോഗിച്ചിരുന്നതായി ഗവേഷകര്‍ പറയുന്നു.സുമേറിയരും അസീറിയക്കാരും ബാബിലോണിയക്കാരും ഇന്ധനമായി തന്നെ പെട്രോളിയം ഉപയൊഗിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
ബൈബിളിലെ പെട്രോളിയം......
പ്രളയത്തില്‍ നിന്ന് രക്ഷപെടാനായി നോഹ നിര്‍മിച്ച
പെട്ടകത്തിന്റെ സുഷിരങ്ങള്‍ അടക്കാനായി ഉപയോഗിച്ചത് ടാറു പോലെയുള്ള ശുദ്ധികരിക്കാത്ത പെട്രോളിയമായിരുന്നത്രേ.
പെട്രോളിയം എങ്ങിനെ...........
ഉത്തരങ്ങള്‍ പലതാണെങ്കിലും പരക്കെ അംഗികരിക്കപെട്ട നിഗമനങ്ങള്‍ ഇങ്ങിനെ......

മണ്ണടിഞ്ഞ ജീവജാലങ്ങളുടെ ഫോസിലില്‍ നിന്നാണ്‌ പെട്രോളിയം ഉണ്ടായത്(അതുകൊണ്ട് ഫോസില്‍ ഇന്ധനമെന്നും ഇതിനു്‌ വിളിപേരുണ്ട്)
പ്ലവകങ്ങള്‍ എന്നു വിളിക്കുന്നസമുദ്രജിവികളാണത്രെ പെട്രോളിയത്തിന്റെ ഉറവിടമെന്നു്‌ ഒരു കൂട്ടര്‍ പറയുന്നു.(ഭൂമിയുടെ ആദ്യകാലത്ത് സമുദ്ര ജലത്തില്‍ പൊങ്ങിത്താണു ജീവിച്ചിരുന്ന ജീവികളെയാണ്‌ പ്ലവകങ്ങള്‍ എന്നു പറയുന്നത്)ധാരാളം ജീവ വായു ലഭിക്കുന്ന സമുദ്രജലത്തിന്റെ മേല്‍തട്ടിലാണിവയുടെ താമസം.ജലത്തിലെ പായലിലൊക്കെയാണിവ വളരുന്നത്.കടലിലെയ്ക്ക് ഒഴുകിയെത്തുന്ന മണ്ണും ചരലുമൊക്കെ കാലക്രമേണ ഈ പ്ലവകങ്ങളെ പൊതിയുന്നു.ഇപ്പോള്‍ സംഭവിക്കുന്നത് അവ ഉപരി തലത്തില്‍ നിന്ന് സമുദ്രത്തിന്റെ അടിതട്ടിലേയ്ക്ക് താഴും.അടിതട്ടിലെ ഉയര്‍ന്ന ചൂടും മര്‍ദ്ദവുമെല്ലം ഇവയെ പലതരം രാസ,ഭൗതിക,ജൈവമാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നു.ലക്ഷകണക്കിനു വര്‍ഷങ്ങളുടെ അതിസങ്കിര്‍ണമായ രാസപ്രക്രിയയിലൂടെ ഈ പ്ലവകങ്ങളെ(ഓക്സിജനില്ലാത്ത സാഹചര്യത്തില്‍) പെട്രോളീയമാക്കി മാറ്റിയത്രെ!
ഇതിനെ ചോദ്യം ചെയ്യുന്നവരുടെ ചോദ്യം........
ഇതിനുമാത്രം പ്ലവകങ്ങള്‍ അക്കാലത്തുണ്ടായിരുന്നൊ?ഉന്നത മര്‍ദ്ദത്തിലും ചൂടിലും പെടുന്ന ധാതുക്കളില്‍ നിന്നാണ്‌ പെട്രോളിയം ഉണ്ടായതെന്നു കൂടി ഇവര്‍ വാദിക്കുന്നു.(കാല്‍സ്യം കാര്‍ബണേറ്റ്,ഇരുമ്പ്,വെള്ളം ഇവ മൂന്നും ചേര്‍ത്ത് 1500 ഡിഗ്രി സെല്‍ഷ്യസ് ചൂടും അന്തരീക്ഷ മര്‍ദ്ദത്തിന്റെ 50,000 ഇരട്ടി മര്‍ദ്ദവും നല്‍കി ഇവര്‍ സാക്ഷാല്‍ പെട്രോള്‍ നിര്‍മ്മിച്ചു.)
ഇന്ത്യയിലെ എണ്ണ.........
അസമിലെ ഡിഗ് ബോഇയില്‍ 1859-ല്‍ ബ്രിട്ടിഷുകാരാണ്‌ ഇന്ത്യയിലെ ആദ്യ എണ്ണകിണര്‍ കുഴിച്ചത്.ഇന്ത്യയുടെ മണ്ണിലും തീരക്കടലിലും എണ്ണ കണ്ടെത്താനും തിട്ടപെടുത്തുവാനും1956-ല്‍ എണ്ണ പ്രകൃതിവാതക കമ്മിഷന്‍ രൂപികരിച്ചു.ഇന്ത്യ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലും പെട്രോളിയം നിക്ഷേപമുണ്ട്. 1961ല്‍ അഞ്ചുലക്ഷം ടണ്‍ മാത്രമായിരുന്നു ഇന്ത്യയിലെ ഉല്പാദനമെങ്കില്‍ 1971ല്‍ പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയതോടെ ഇത് 72 ലക്ഷം ടണ്ണായി ഉയര്‍ന്നു.1984-85-ല്‍ ഇത് മുന്നു കോടിയായി ഉയര്‍ന്നു.(അടുത്ത കാലത്ത് കൊടുങ്ങല്ലുരിനടുത്ത് കടലില്‍ എണ്ണ നിക്ഷേപം കണ്ടെത്താനൊരു ശ്രമം നടത്തിയിരുന്നു)
ലോകത്തിലെ എണ്ണ......

ഒന്നാമന്‍ സൗദി അറേബ്യ പിന്നെ അമേരിക്ക മുന്നാമത് റഷ്യ
. ലോകത്തിലിന്ന് ഏറ്റവും കൂടുതല്‍ പെട്രോളിന്റെ ആവിശ്യക്കാര്‍ അമേരിക്കയാണ്‌(അധിനിവേശ രാഷ്ടിയത്തെയും ആവിശ്യങ്ങളെയും വിളക്കി ചേര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?)
പെട്രോള്‍ എന്നുവരെ........

മുപ്പതിനായിരം കോടി മുതല്‍ ഒന്നര ലക്ഷം കോടി ബാരല്‍ വരെ പെട്രോളിയം ഇനിയും ഭൂമിക്കടിയിലുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പറയുന്നു.എങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതിയൊടെ ഭുമിക്കടിയിലെ പെട്രോളിയം തീരുമെന്നൊരു മുന്നറിയിപ്പും അവര്‍ തരുന്നുണ്ട്.(ഭൂമിക്കടിയിലെ പെട്രോളിയത്തിന്റെ മുഴുവന്‍ നിക്ഷേപവും പുറത്തെടുക്കാന്‍ കഴിയില്ലത്രേ)
അപ്പോള്‍ നിശ്ചലമാകുക വാഹനങ്ങള്‍ മാത്രമല്ല വാഹനമില്ലാത്തവന്‍ വരെ ഉപയൊഗിക്കുന്ന നൈലോണ്‍,പോളിയെസ്റ്റര്‍ തുടങ്ങിയ കൃത്രിമ നാരു കൊണ്ടുള്ള വസ്ത്രങ്ങള്‍, വസ്ത്രം വെളുപ്പിക്കുന്ന ഡിറ്റര്‍ജന്റ്,പ്ലാസ്റ്റിക്ക് ഉപകരണങ്ങള്‍,പ്രധാന രാസവളമായ യൂറിയ,പാചക വാതകം തുടങ്ങിയയെല്ലാം പെട്രോളിയത്തില്‍ നിന്നാണ്‌ കിട്ടുന്നത്.അതെ നമ്മുടെ ജീവിതത്തിലേയ്ക്ക് പ്രത്യക്ഷമായും പരൊക്ഷമായും ഏകദേശം അഞ്ചു ലക്ഷം രാസപദാര്‍ത്ഥങ്ങള്‍ ഈ പെട്രോളിയത്തില്‍ നിന്ന് വരുന്നുണ്ട്.അവയും ഇല്ലാതാകാം. ഇവിടെയാണ് മനുഷ്യന്റെ ചിന്തകള്‍ കൃത്രിമ ഇന്ധനത്തിനായി കാടുകയറുന്നത്.
കൃത്രിമ ഇന്ധനം.....

ജെട്രോഫ കാര്‍ക്കസ് എന്നൊരു ചെടിയുണ്ട് ജന്മസ്ഥലം അമേരിക്ക. ഈ അമേരിക്കകാരന്റെ ബന്ധുക്കള്‍ നമ്മുടെ കേരളത്തിലുമുണ്ട്.അവരെ നമ്മള്‍ വിളിക്കുന്നത് കാട്ടാവണക്ക്,അപ്പ തുടങ്ങിയ പേരുകളിലാണ്‌.ജെട്രോഫ ചെടിയുടെ വിത്ത് ആട്ടിയെടുക്കുന്ന എണ്ണ സംസ്കരിച്ചെടുത്താല്‍ സസ്യ ഡീസല്‍ കിട്ടും.(അന്തരാഷ്ട്ര വിപിണിയിലെ ക്രുഡോയില്‍ വിലയുടെ ഏറ്റകുറച്ചിലൊന്നും ഇതിനെ ബാധിക്കാത്തതിനാല്‍ വിലതുഛമായിരിക്കും) സാധരണ ഡീസലിലെ ഘടകങ്ങള്‍ എല്ലാം ഇതിലുണ്ട്.


ഗുണങ്ങള്‍........

ഈ ജൈവ ഡീസലില്‍ സള്‍ഫറിന്റെ അംശം കുറവാണ്‌,പുക കുറവായിരിക്കും.എഞ്ചിന്‌ കാര്യമായ മാറ്റം വരുത്തെണ്ട,വില കുറവായിരിക്കും.മറ്റൊന്ന് ചെടികള്‍ യഥേഷ്ടം വെച്ചു പിടിപ്പിക്കമെന്നതു കൊണ്ട് തീര്‍ന്നു പൊകുമെന്ന ഭയം വേണ്ട.
ഡല്‍ഹി ഐ.ഐ.ടി,ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് പെട്രോളിയം,പഞ്ചാബ് കാര്‍ഷിക സര്‍വകലശാല എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങള്‍ ജെട്രോഫയെ ശരി വെയ്ക്കുന്നു.ജെട്രോഫയില്‍ നിന്ന് ആദായകരമായി ജൈവ ഡീസല്‍ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ തമിഴ് നാട് സര്‍ക്കാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.വര്‍ഷം തോറും ആറുലക്ഷം ടണ്‍ ജൈവ ഡിസലുണ്ടാക്കാന്‍ ആയിരത്തി നാനൂറ്റി മുപ്പത് കോടി രൂപ ചിലവു വരുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്(എന്നീട്ടും നമ്മുടെ കൊച്ചു കേരളത്തിലുള്ള ജെട്രോഫയുടെ കുടുബാംഗമായ കാട്ടാവണക്ക്,അപ്പ തുടങ്ങിയിലൊന്നും ആരും ഇതുവരെ കൈവച്ചതായി കേട്ടില്ല)ആമസോണ്‍ കാടുകളില്‍ കാണുന്ന 'കോപെഫെറ'എന്ന മരത്തിന്റെ കറ അതെപോലെ ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കാം.ശൂദ്ധികരിച്ചാല്‍ എണ്ണയുടെ ശക്തികൂടും.ഒരേക്കര്‍ സ്ഥലത്തെ കോപെഫെറാ മരത്തില്‍ നിന്നും ഒരു വര്‍ഷം ശരാശരി നാലായിരം ലിറ്റര്‍ ഡീസല്‍ കിട്ടുമെന്നാണ്‌ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഫ്രാന്‍സിലാണ്‌ഏറ്റവും കൂടുതല്‍ ബയോഡീസല്‍ നിര്‍മ്മതാക്കള്‍.അവിടെ ഡീസലില്‍ അഞ്ചുശതമാനം ബയോഡീസല്‍ ചേര്‍ത്താണ്‌ ഉപയോഗിക്കുന്നത്.
മംഗലാപുരത്ത് നിന്നൊരു വാര്‍ത്ത.......
വെളിച്ചെണ്ണയില്‍നിന്ന് ഡീസല്‍ വികസിപ്പിക്കുന്നതില്‍ മംഗലാപുരം റിഫൈനറിയുടെ ഗവേഷണവിഭാഗം വിജയിച്ചു.വെളിച്ചെണ്ണയില്‍നിന്
ന് വേര്‍തിരിച്ചെടുത്ത ഡീസല്‍ സാധാരണ ഡീസലിനേക്കാള്‍ മികച്ചതാണെന്നും ഗവേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.തണുത്തിരിക്കുന്ന എന്‍ജിന്‍ പെട്ടെന്ന് സ്റ്റാര്‍ട്ട് ചെയ്യിക്കാനുള്ള ശേഷി വെളിച്ചെണ്ണയില്‍നിന്നുള്ള ഡീസലിനുണ്ടത്രേ.

കൂട്ടി വായിക്കാന്‍.........

കൃത്രിമ പെട്രോളിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്:

പി രാമന്‍ പിള്ള(പച്ചില പെട്രോള്‍)

മാസാപുരം ഗ്രാമം
കാമരാജന്‍ ജില്ല

രാജപാളയം

തമിഴ് നാട്
.

5 comments:

  1. വളരെ വിജ്ഞാനപ്രദമായ ലേഖനം. പെട്രോള്‍ എന്ന് മാത്രമല്ലാതെ ഒന്നും അറിയില്ല. അതിന്റെ ഉത്ഭവവും ഉപയോഗവും പിടിച്ചെടുക്കലും ഒക്കെയായി അവസാനം അതില്ലാതാകുന്ന ഒരവസ്ഥയും നന്നായി തന്നെ അവതരിപ്പിച്ചു ഈ ലേഖനത്തില്‍. മറ്റു വഴികളിലൂടെ പെട്രോള്‍ ഉണ്ടാക്കാം എന്നത് ഇപ്പോഴും ഒരു തമാശ പോലെ തന്നെ അവശേഷിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പകുതിയോടെ പെട്രോള്‍ നിലക്കും എന്ന് വരുമ്പോള്‍ പഴയ പല തമാശകളും തപ്പി നടന്നു കൂടായകയില്ല അല്ലെ മാഷെ.

    (അധിനിവേശ രാഷ്ടിയത്തെയും ആവിശ്യങ്ങളെയും വിളക്കി ചേര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?)
    ഇപ്പോള്‍ ശരിക്കും സാധിക്കുന്നു.

    ReplyDelete
  2. നല്ല ലേഖനം , ആസ്വദിച്ച് വായിച്ചു , പെട്രോള്‍ വിലവര്‍ധനയെ കുറിച്ച് ഒരു ഘനഗംഭീര ലേഖനം എഴുതണമെന്ന് ഞാന് കരുതിയതാണ് ( സത്യവും മിഥൃയും ) ടൈം കിട്ടിയില്ല ഇപ്പോ അതിനുള്ള മൂടും ഇല്ലാ ...... എന്തായാലും ഇതുവായിച്ചപ്പോ ഫീല്‍ ഓക്കേ അങ്ങ് മാറി .........

    ReplyDelete
  3. പെട്രോള്‍ എന്നുവരെ........
    മുപ്പതിനായിരം കോടി മുതല്‍ ഒന്നര ലക്ഷം കോടി ബാരല്‍ വരെ പെട്രോളിയം ഇനിയും ഭൂമിക്കടിയിലുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പറയുന്നു.എങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതിയൊടെ ഭുമിക്കടിയിലെ പെട്രോളിയം തീരുമെന്നൊരു മുന്നറിയിപ്പും അവര്‍ തരുന്നുണ്ട്.(ഭൂമിക്കടിയിലെ പെട്രോളിയത്തിന്റെ മുഴുവന്‍ നിക്ഷേപവും പുറത്തെടുക്കാന്‍ കഴിയില്ലത്രേ. ) അറിവുകൾക്ക് മേലെ പിന്നെയും അറിവുകൾ തന്നെ. ആശംസകൾ......

    ReplyDelete
  4. ആവനാഴിയില്‍ ശേഖരിച്ചുവെച്ച അസ്ത്രങ്ങള്‍ കൃത്യമായി ലക്ഷ്യത്തിലേയ്ക്ക് തുളച്ചു കയറുമ്പോഴാണ് യോദ്ധാവ് കൃതാര്‍ത്ഥനാകുന്നത് . ഇവിടെ ലേഖകന്‍ ശേഖരിച്ച അറിവിന്റെ അമ്പുകള്‍ അനുവാചക ഹൃദയത്തിലേക്ക് ലക്ഷ്യം തെറ്റാതെ തൊടുത്തു വിടുമ്പോള്‍ മലര്‍ക്കെ തുറക്കപ്പെടുന്നത് വെളിച്ചത്തിന്റെ വാതായനങ്ങളാണ് . കഥകളും, കവിതകളും അരങ്ങുതകര്‍ത്താടുന്ന ബ്ലോഗുലകില്‍ ചേറില്‍ വിരിഞ്ഞ മനോഹരമായ താമരപോലെ വേറിട്ട്‌ നില്‍ക്കുന്നു ഈ ലേഖനം . തീര്‍ച്ചയായും ഇത്രയും അറിവുകള്‍ പകര്‍ന്നു തന്ന ആശാമോന്‍ കൊടുങ്ങല്ലൂര്‍ അഭിനന്ദനം അര്‍ഹിക്കുന്നു .ഈ സദുദ്യമം ഹൃദയ പൂര്‍വ്വം സ്വീകരിക്കുന്നു .

    ReplyDelete